Headlines

സ്വർണവിലയിൽ ചാഞ്ചാട്ടം; സംസ്ഥാനത്ത് പവന് ഇന്ന് 160 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻരെ വില 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ട്. ഡോളറിന്റെ മൂല്യത്തിൽ ഇടിവുണ്ടായതാണ് സ്വർണവിലയെയും ബാധിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,640 രൂപയായി.

Read More

അക്രമം ശരിയല്ല; ജോജുവിന്റെ കാർ തല്ലി തകർത്ത സംഭവം പാർട്ടി അന്വേഷിക്കുമെന്ന് കെ സി വേണുഗോപാൽ

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം പാർട്ടി അന്വേഷിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആരെയും ആക്രമിക്കുന്നത് ശരിയല്ല. പക്ഷേ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസ്സിലാക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു വരുന്ന 14 മുതൽ 29 വരെ ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുകയാണ്. പക്ഷേ മോദി സർക്കാർ ഇതൊന്നും കേൾക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അതേ കുറിച്ച് ചർച്ച വേണ്ടേ….

Read More

നിര്‍ബന്ധിത കുമ്പസാരം നിരോധനം: സുപ്രീം കോടതി ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും

നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഓര്‍ത്തഡോക്‌സ് പള്ളികളിലെ ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓര്‍ത്തോഡോക്‌സ് സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചന്‍, സി.വി. ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു….

Read More

കൊവിഡ് വ്യാപനം: സെക്രട്ടേറിയറ്റിൽ നിയന്ത്രണം; ജീവക്കാരുടെ എണ്ണം വെട്ടിക്കുറച്ചു

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവിധ വകുപ്പുകളിലായി 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു 50 ശതമാനം ജീവനക്കാർ മാത്രം ജോലിക്കെത്തിയാൽ മതിയെന്നാണ് നിർദേശം നൽകിയത്. കാന്റീൻ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയ്യായിരത്തോളം പേർ ഒത്തുകൂടിയതിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. പ്രതിപക്ഷ സംഘടനകൾ ഇതിനെ രൂക്ഷമായി വിമർശിക്കുകയും വാർത്തയാകുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ജീവനക്കാർക്കായി കൊവിഡ് പരിശോധനാ സൗകര്യവും സെക്രട്ടേറിയറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.

Read More

കൊവിഡ് വാക്‌സിനുകൾ രാജ്യത്ത് ജനുവരിയോടെ ലഭ്യമായി തുടങ്ങും

ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകൾ ജനുവരിയോടെ ലഭ്യമായി തുടങ്ങുമെന്നും ഫെബ്രുവരിയോടെ വിതരണം ആരംഭിക്കാനാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ ഇന്ത്യയിൽ ക്ലിനിക്കൽ ട്രയൽ പൂർത്തിയായിരുന്നു. ബ്രിട്ടൻ അനുമതി നൽകിയാൽ ഇന്ത്യയും സമാന നടപടികളിലേക്ക് കടക്കും ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓക്‌സ്‌ഫോർഡിന്റെ കൊവി ഷീൽഡ് വാക്‌സിനാണ് സെറം ഉത്പാദിപ്പിക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാൽ ഉടൻ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്.

Read More

വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ LDF; വിശദീകരണ യോഗം സംഘടിപ്പിക്കാൻ തീരുമാനം

വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാൻ എൽഡിഎഫ്. സി.പി.ഐ.എമ്മിന് പിന്നാലെ എൽ.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച ആറന്മുള നിയോജകമണ്ഡലത്തിൽ വിശദീകരണ യോഗം നടത്താൻ പാർട്ടിയുടെ ജില്ലാ നേതൃത്വം തീരുമാനിച്ചു.അതോടൊപ്പം വിവിധ പഞ്ചായത്തുകളിലായി റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. വീണാ ജോർജിനെ വിമർശിച്ച നേതാക്കൾക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കാനും തീരുമാനിച്ചു.സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർക്കെതിരെയാകും പാർട്ടി നടപടി. മൂന്നു ദിവസത്തിനകം നടപടി സ്വീകരിച്ച്, വിശദമായ റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാൻ നേതൃത്വം നിർദേശം…

Read More

LuLu Hypermarket Jobs In Dubai UAE 2022

Lulu Hypermarket Careers If you want to make your career in UAE with supermarket field and want to get LuLu Hypermarket Careers then Get ready to grab these Outstanding  opportunity In LuLu Hypermarket Careers  that may take your career beyond your expectation in case you get hired By LuLu Hypermarket Careers. Therefore, you are requested…

Read More

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം ;ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യത

കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂൺ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാൺപുർ ഐഐടി നടത്തിയ പഠനത്തിൽ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. മനീന്ദർ അഗർവാൾ സ്വകാര്യ എഫ്എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read More

അവധി ദിവസങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് ചാർജ്ജ്;പുതിയ തിരുമാനവുമായി ഐസിഐസിഐ

കൊച്ചി: ബിസിനസ്സ് ഇതര സമയങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും നടത്തുന്ന ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാൻ ഐസിഐസിഐ ബാങ്ക്. 50 രൂപയാണ് ഈടാക്കുക. നവംബർ 1 മുതൽ ഫീസ് ചാർജ്ജ് ഈടാക്കുന്നത് പ്രാബല്യത്തിൽ വന്നു. അവധി ദിവസങ്ങളിലും ബിസിനസ് ഇതര സമയങ്ങളിലും ക്യാഷ് റീസൈക്ലറുകൾ / ക്യാഷ് ആക്സെപ്റ്റർ മെഷീൻ വഴി പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കളിൽ നിന്നാണ് ബാങ്ക് ചാർജ്ജ് ഈടാക്കുന്നത്. വൈകുന്നേരം 6:00 നും രാവിലെ 8:00 നും ഇടയിൽ ഇടപാട് നടത്തുന്നവരിൽ നിന്നും…

Read More

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; ഒരുമാസത്തിനിടെ ആറ് മരണം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (51) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന് നേരത്തെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇത് രോഗബാധയ്ക്ക് കാരണമായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. നിലവിൽ 10 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്,…

Read More