ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇവര്‍ കുടുങ്ങിയത്. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം…

Read More

മണ്ണിടിച്ചില്‍; വാഹനങ്ങള്‍ താമരശേരി ചുരം കയറരുതെന്ന് നിര്‍ദേശം

വന്‍ മണ്ണിടിച്ചിലുണ്ടായ പശ്ചാത്തലത്തില്‍ വയനാട് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ ക്യു വിലുള്ള വാഹനങ്ങള്‍ തിരിച്ചു പോകണമെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ബൈജു പറഞ്ഞു. വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങളാണ് ചുരത്തിലൂടെ ഇപ്പോള്‍ കടത്തിവിടുന്നത്. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും…

Read More

ഉത്സവകാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് പടരാതിരിക്കാൻ വരാനിരിക്കുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.   കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പ്രധാനമന്ത്രി ഇത് ഏഴാം തവണയാണ് രാജ്യത്തെ അഭിസോബോധന ചെയ്യുന്നത്

Read More

തീപിടുത്തമുണ്ടായ വാന്‍ ഹായ് 503 ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം കൈവരിച്ച് രക്ഷാ സംഘം. കപ്പലിനെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. നിലവില്‍ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റര്‍ ദൂരെയാണ് കപ്പല്‍. ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖമാണ് കപ്പലിന്റെപോര്‍ട്ട് ഓഫ് റഫ്യൂജ് ആയി കണ്ടെത്തിയിരിക്കുന്നത്. അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലിനെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് ഉപയോഗിച്ച് കെട്ടി വലിച്ച് എത്തിച്ചത്. വിഴിഞ്ഞത്ത്…

Read More

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു

  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണത്തെ തുടർന്ന് കൊൽക്കത്തയിലെ വുഡ്‌ലാൻഡ് ആശുപത്രിയിൽ ഗാംഗുലിയെ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് ഡിസംബർ 27ന് നടത്തിയ പരിശോധനയിലാണ് ഗാംഗുലി കൊവിഡ് പോസിറ്റീവായത്. ഈ വർഷം തുടക്കത്തിൽ ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

Read More

ചെയ്യാൻ പറ്റുന്നതേ പറയൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും: വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ എൽ ഡി എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് തെരഞ്ഞെടുപ്പ് ജാഥ സമാപന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാർഥ്യമായി. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർഥ അവകാശികൾ. തടസ്സങ്ങൾ സൃഷ്ടിക്കാൻ നിന്നവർക്ക് തെറ്റുപറ്റി. പഴയ സർക്കാരല്ലെന്ന് അവർക്ക് ബോധ്യമായി. ചെയ്യാൻ പറ്റുന്നതേ പറയൂ. പറഞ്ഞാൽ അത് ചെയ്തിരിക്കും കോൺഗ്രസാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂലമായ നിലപാട് എടുത്തതെന്നും മുഖ്യമന്ത്രി…

Read More

നവതിയുടെ നിറവിൽ ദലൈലാമ

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് ഇന്ന് തൊണ്ണൂറ് വയസ്. ഹിമാചൽപ്രദേശിലെ ധരംശാലയിൽ മക്ലിയോഡ്ഗ‍ഞ്ചിലാണ് ജന്മദിനാഘോഷം നടക്കുന്നത്. ലോകത്തിന്റെ നാന കോണുകളിൽ നിന്നും ബുദ്ധ മത വിശ്വാസികൾ ധരംശാലയിൽ എത്തും. മാക്ലിയോഡ് ഗഞ്ച് ലെ തഗ്ചെൻ ചോലിംഗ് ബുദ്ധ ക്ഷേത്രത്തിൽ പിറന്നാളിന്റെ ഭാഗമായി പ്രത്യേക ആഘോഷങ്ങൾ നടക്കും. ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും. വടക്കു കിഴക്കന്‍ ടിബറ്റിലെ ആംഡോ പ്രവിശ്യയിൽ ദരിദ്ര കർഷകകുടുംബത്തിലാണ് ടെന്‍സിന്‍ ഗ്യാറ്റ്സോ ജനിച്ചത്. ലാമോ തോണ്ടുപ് എന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ പേര്. പതിമൂന്നാം ദലൈലാമ…

Read More

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ എംപി

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിൽ വേറിട്ട പ്രതിഷേധവുമായി ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് തരൂർ പ്രതിഷേധിച്ചത്. ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി ഇന്ധനനികുതി കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയെന്ന് തരൂർ ആരോപിച്ചു. ഇന്ത്യക്കാർ 260 ശതമാനം നികുതി നൽകുമ്പോൾ അമേരിക്കയിൽ ഇത്‌കേവലം 20 ശതമാനം മാത്രമാണ്. ഇന്ധനവില കുറയ്ക്കുന്നതിലും നികുതി കുറയ്ക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും തരൂർ പറഞ്ഞു

Read More

കുൽമാൻ ഗിസിംഗ് നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയായേക്കും

മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി താത്കാലിക ഭരണ ചുമതല ഏറ്റെടുക്കാൻ ധാരണയിൽ എത്തിയതിന് പിന്നാലെയാണ് നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എം ഡി കുൽമാൻ ഗിസിംഗിനെ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രക്ഷോഭകർ രംഗത്ത് വന്നത്. പ്രക്ഷോഭകരുമായി സൈനിയ മേധാവി പല തവണ ചർച്ചകൾ നടത്തി. എത്രയും വേഗം അടുത്ത ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്ന് പ്രസിഡന്റ് രാം ചന്ദ്ര പൌഡൽ ആഹ്വാനം ചെയ്തു. കുൽമാനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത് നേപ്പാളിലെ ജെൻ സി…

Read More

പി ടി തോമസ് എംഎൽഎ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് പി ടി തോമസ്. തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി. ഇടുക്കി എംപിയായും ചുമതല വഹിച്ചിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ പി ടി തോമസിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. 2016 മുതൽ തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2009ലാണ് അദ്ദേഹം ലോക്‌സഭാ അംഗമായത്.

Read More