മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാർഡ് കോളിയാടി മാർബസേലിയോസ് യു.പി.സ്‌കൂളിലെ പ്രഥമ അധ്യാപകനായ റോയി വർഗ്ഗീസിന് ലഭിച്ചു

സുൽത്താൻ ബത്തേരി : മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാർഡ് കോളിയാടി മാർബസേലിയോസ് യു.പി.സ്‌കൂളിലെ പ്രഥമ അധ്യാപകനായ റോയി വർഗ്ഗീസിന് ലഭിച്ചു. കഴിഞ്ഞ 29 വർഷമായി കോളിയാടി സ്‌കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചുവരികയാണ്. ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപമുള്ള കയ്യാലത്ത് വീട്ടിൽ വർഗ്ഗീസ് മാത്യു-എലിസബത്ത് ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് . ഒന്ന് മുതൽ പത്ത് വരെ ബത്തേരി സർവ്വജനയിലും തുടർന്ന് ഡിഗ്രി പ്രൈവറ്റായും എഴുതിയാണ് ഓറീസയിലെ ഉത്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഡ് പാസായി അധ്യാപകനായി ജോലിയിൽ…

Read More

ചൈനയുടെ ചാങ്ങ് ഇ 5 ചന്ദ്രനിൽ ഇറങ്ങി; സാമ്പിളുമായി തിരികെ എത്തും

ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തു. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായാണ് ചാങ്ങ് ഇ 5 പേടകം ചൈന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് ഇവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്. ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യസ്പർശം ഏൽക്കാത്തയിടത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ സോവിയറ്റ് യൂനിയനും അമേരിക്കകും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. പാറ തുരന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് നീക്കം. തിരിച്ച് ഭൂമിയിലേക്ക്…

Read More

കുരുക്ക് മുറുകുന്നു: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും

  കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങുന്നത്. പണം ആർക്കുവേണ്ടിയാണ് വന്നതെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന് ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത പോലീസിന് മൊഴി നൽകിയിരുന്നു. സുരേന്ദ്രന്റെ മൊഴിയെടുക്കുന്നതിന് മുമ്പായി ബിജെപിയുടെ മറ്റ് ചില നേതാക്കളെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും ചോദ്യം ചെയ്‌തേക്കും.

Read More

മന്ത്രി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സംസ്ഥാന മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ അന്വേഷണം. വിദേശനാണ്യ ചട്ടം ലംഘിച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്തുക. നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം. എന്നാല്‍ ഇത് ജലീല്‍ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു…

Read More

മഴക്കെടുതി; ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാകണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

  കോഴിക്കോട്: സംസ്ഥാനത്ത് പല ഇടങ്ങളിലും മഴക്കെടുതികള്‍ രൂക്ഷമാവുകയും ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സഹജീവികള്‍ക്ക് വേണ്ടി ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാകണം. സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രാര്‍ഥന കൈമുതലാക്കണമെന്നും കാന്തപുരം പറഞ്ഞു.

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് 400 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന്റെ വില 400 രൂപ വർധിച്ച് 34,800 രൂപയായി. ഗ്രാമിന് 50 രൂപ ഉയർന്ന് 4350 രൂപയിലെത്തി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവന്റെ വിലയിൽ 1480 രൂപയുടെ വർധനവാണുണ്ടായത് ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 1755.91 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,793 രൂപയായി.

Read More

കണ്ണൂരിൽ മഴുവുമായി എത്തി സൂപ്പർ മാർക്കറ്റ് അടിച്ചു തകർത്ത് യുവാവ്; ഓട്ടോ റിക്ഷയും കത്തിച്ചു

  കണ്ണൂർ പെരിങ്ങത്തൂർ ടൗണിൽ മഴുവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ടൗണിലെ സൂപ്പർ മാർക്കറ്റിലെ സാധനങ്ങളും കൗണ്ടറും യുവാവ് അടിച്ചു തകർത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കട അടയ്‌ക്കേണ്ട സമയമായതിനാൽ ഒരു ഷട്ടർ മാത്രമേ തുറന്നിരുന്നുള്ളു. അക്രമാസക്തനായി എത്തിയ യുവാവ് ആദ്യം കൗണ്ടർ അടിച്ചു തകർത്തു. പിന്നാലെ സൂപ്പർ മാർക്കറ്റിനുള്ളിലെ സാധനങ്ങളും തകർത്തു. ആക്രമണം കണ്ട് ഭയന്ന ജീവനക്കാർ ഓടി…

Read More

ഔട്ടായി തിരിഞ്ഞുനടന്ന മിച്ചൽ മാർഷിന്റെ തോളിൽ കയറി ആഘോഷം; ചിരിപ്പിച്ച് ക്രിസ് ഗെയ്ൽ

  ക്രിക്കറ്റിലെ ഏറ്റവും മികച്ച എന്റർടെയ്‌നറാണ് ക്രിസ് ഗെയ്ൽ. മൈതാനത്തിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണികളെ രസിപ്പിക്കാൻ കൂടിയുള്ളതായിരിക്കും. വെടിക്കെട്ട് ബാറ്റിംഗും ഫീൽഡിംഗ് സമയത്തെ നൃത്തവുമെല്ലാം ഗെയ്‌ലിന്റെ മാത്രം ചില നമ്പറുകളാണ്. ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ വ്യത്യസ്തമായ രീതിയിൽ വിക്കറ്റ് വീഴ്ച ആഘോഷിച്ചാണ് ഗെയ്ൽ ഞെട്ടിച്ചത്. തന്റെ പന്തിൽ ഔട്ടായ മിച്ചൽ മാർഷിന്റെ തോളിൽ തൂങ്ങിയായിരുന്നു ഗെയ്‌ലിന്റെ ആഘോഷം. ഇത് ഔട്ടായി പോകുകയായിരുന്ന മിച്ചൽ മാർഷിനെ വരെ ചിരിപ്പിക്കുകയും ചെയ്തു. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കുകയാണെന്ന…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇഡി കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അഡീഷണൽ കുറ്റപത്രമുണ്ടാകുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം അപൂർണമാണെന്നും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കർ വാദിച്ചിരുന്നു.  

Read More

പ്രഭാത വാർത്തകൾ

  🔳സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍ ബില്‍ അവതരണം ഇന്നലെ വൈകിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അവതരിപ്പിക്കണമെന്ന് ഇന്ന് രാവിലെ തീരുമാനിക്കുകയാണെങ്കില്‍ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാന്‍ സാധിക്കും. അതേസമയം ബില്ലില്‍ എന്ത് നിലപാട് എടുക്കണമെന്നതില്‍ കോണ്‍ഗ്രസ്സില്‍ ആശയഭിന്നത തുടരുകയാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്. ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്. 🔳ലിംഗ സമത്വം ഉറപ്പാക്കാന്‍…

Read More