ക്ലബ് ലോക കപ്പില്‍ കരുത്തരായ ചെല്‍സി ഇന്നറിങ്ങുന്നു. അമേരിക്കന്‍ ക്ലബ്ബ് ആയ ലോസ് ആഞ്ചല്‍സ് എഫ്‌സിയാണ് എതിരാളികള്‍. രാത്രി 12.30ന് അമേരിക്കയിലെ അറ്റലാന്റാ സ്റ്റേഡയത്തില്‍ നടക്കുന്ന മത്സരം ഏകപക്ഷീയമായി വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നാലാം സ്ഥാനക്കാര്‍. ക്ലബ്ബ് ലോക കപ്പില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ചെല്‍സി ഇത്തവണ കളത്തിലിറങ്ങുന്നത്. 2021-ല്‍ യുഎഇ വേദിയൊരുക്കിയ ലോക കപ്പിലാണ് ചെല്‍സി തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ആയ ബെന്‍ഫിക്ക അര്‍ജന്റീനിയന്‍ ക്ലബ്ബ് ആയ ബോക്ക ജൂനിയേഴ്‌സിനെ നേരിടും. പുലര്‍ച്ചെ മൂന്നരക്കാണ് മത്സരം.
The Best Online Portal in Malayalam