ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. മലയാളികളായ ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ആചാര്യ നഴ്‌സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കോളജിലെ ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലായി. ഇതിനിടയിലാണ് ആദിത്യയ്ക്ക് കുത്തേറ്റത്. വയറിനാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഉപാധികളില്ലാതെ വാക്‌സിൻ വിതരണം ചെയ്യാൻ കേരളാ സർക്കാർ; ഉത്തരവ് പുറത്തിറങ്ങി

  ഉപാധികളില്ലാതെ സംസ്ഥാനത്ത് എല്ലാവർക്കും വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഗുരുതര രോഗമുള്ളവർക്ക് അടക്കം മുൻഗണന തുടരും നിലവിൽ മുൻഗണന വിഭാഗങ്ങൾക്ക് വാക്‌സിൻ ലഭ്യത അനുസരിച്ചാണ് വാക്‌സിൻ വിതരണം നൽകിയിരുന്നത്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ, 45 വയസ്സ് കഴിഞ്ഞവർ, 18-45 വയസ്സിന് ഇടയിലുള്ളവർ എന്നിങ്ങനെ വിഭാഗങ്ങളാക്കിയാണ് ഇതുവരെ വാക്‌സിനേഷൻ നടന്നിരുന്നത്. എന്നാൽ വാക്‌സിൻ നയവിതരണത്തിൽ കേന്ദ്രം മാറ്റം വരുത്തുകയും…

Read More

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. എസ്ഐടി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ദ്വാരപാലകശില്പത്തിലെ സ്വർണ്ണപ്പാളി പുനസ്ഥാപിച്ച കാര്യം ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിക്കും.കൂടാതെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണം കവർന്നത്. ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിൽ എസ്ഐടി ഇക്കാര്യം അറിയിക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻപോറ്റിയുടെ ചോദ്യം ചെയ്യൽ തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളി കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ…

Read More

രോഗവ്യാപനം തുടരുന്നു; തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ലോക്ക് ഡൗൺ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ ലോക്ക് ഡൗൺ നീട്ടി. ജൂലൈ 28 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെ കോർപറേഷന്റെ പരിധിയിലാണ് നിയന്ത്രണങ്ങൾ അതേസമയം, അക്കൗണ്ട് ജനറൽ ഓഫിസ് 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. കിൻഫ്ര പാർക്കിനുള്ളിൽ നടക്കുന്ന മെഡിക്കൽ അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതി നൽകും. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടരാം ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ 91 ശതമാനവും സമ്ബർക്കത്തിലൂടെ രോ?ഗം ബാധിച്ചവരാണ്.ഇന്നലെ രോ?ഗം…

Read More

വന്ദേഭാരതിൽ വിദ്യാർഥികളെ കൊണ്ട് RSS ഗണഗീതം പാടിപ്പിച്ച സംഭവം; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

വന്ദേഭാരത് എക്സ്‍പ്രസ് ഉദ്ഘാടനയാത്രയ്ക്കിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ…

Read More

ഉന്നാവിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ കോൺഗ്രസ് സ്ഥാനാർഥി; പ്രഖ്യാപിച്ചത് പ്രിയങ്ക ഗാന്ധി

  യുപി തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. യുപിയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. പട്ടികയിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ഉന്നാവിലെ സ്ഥാനാർഥിയാണ്. ഉന്നാവിൽ കുൽദീപ് സിംഗ് സെംഗാർ എന്ന ബിജെപി എംഎൽഎ ബലാത്സംഗത്തിന് ഇരയാക്കിയ പെൺകുട്ടികളുടെ അമ്മയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി 125 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. സ്ഥാനാർഥികളിൽ 50 പേരും സ്ത്രീകളാണ്. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന് പ്രിയങ്ക ഗാന്ധി…

Read More

കണ്ണൂർ പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി . കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് ക്രൂരത നടന്നത് . പയ്യാവൂര്‍ ഉപ്പ് പടന്ന സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ച്‌ വീട്ടിലെത്തിയ സജി മകനുമായി വഴക്കിട്ടിരുന്നു . ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ മകനെ കുത്തി കൊലപ്പെടുത്തിയത് . കുത്തേറ്റ് വീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . എന്നാല്‍ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും…

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 32 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 650 ഗ്രാം സ്വർണമാണ് പിടികൂടിയത്. 32 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം. കാപ്‌സ്യൂൾ രൂപത്തിലായിരുന്നു സ്വർണമിശ്രിതം കൊണ്ടുവന്നത്. എയർ ഇന്ത്യ വിമാനത്തിലെത്തിലാണ് സ്വർണം കടത്തിയത്. ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Read More

കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം; ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പരിശോധനക്ക് മന്ത്രിമാരും

  കേരളത്തിൽ നിന്നെത്തുന്നവർക്ക് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണം. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർ നേരിട്ടിറങ്ങി. ഇന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആലപ്പി എക്‌സ്പ്രസിൽ എത്തിയ യാത്രക്കാരെയാണ് പരിശോധിച്ചത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.

Read More

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു; ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കൊട്ടാരക്കര ആനക്കോട്ടൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടില്‍ അര്‍ച്ചന (33), ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് ശിവ കൃഷ്ണന്‍(23) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. അര്‍ച്ചനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുമ്പോഴാണ് സോണിയുടെ മേല്‍ചുറ്റുമതില്‍ ഇടിഞ്ഞു വീണത്. കിണര്‍ ഇടിഞ്ഞതോടെ കരയ്ക്ക് നിന്ന ശിവയും കിണറ്റിലേക്ക് വീണു….

Read More