കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം; ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പരിശോധനക്ക് മന്ത്രിമാരും

 

കേരളത്തിൽ നിന്നെത്തുന്നവർക്ക് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണം. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർ നേരിട്ടിറങ്ങി. ഇന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ആലപ്പി എക്‌സ്പ്രസിൽ എത്തിയ യാത്രക്കാരെയാണ് പരിശോധിച്ചത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.