അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ

അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ. കായംകുളം പോലീസ് സ്‌റ്റേഷനിലാണ് ബന്ധുക്കളെത്തി ഈ ആവശ്യമുന്നയിച്ചത്. ഇതിന് പിന്നാലെ കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു ഇന്നലെ രാത്രി എട്ടരയോടെയാണ് പനച്ചൂരാൻ അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലും പിന്നീട് കരുനാഗപ്പള്ളിയിലും ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരത്ത് വെച്ചാണ് അനിൽ പനച്ചൂരാന്റെ മരണം സംഭവിക്കുന്നത്. മൃതദേഹം ഇന്ന് സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകും. സംസ്‌കാര സമയവും അൽപ്പസമയത്തിനുള്ളിൽ തീരുമാനിക്കും.

Read More

ലോകായുക്ത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു: കെ ടി ജലീൽ സുപ്രീം കോടതിയിൽ

  ബന്ധുനിയമന വിവാദത്തിൽ ലോകായുക്തക്കെതിരെ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരെ ലോകായുക്ത തയ്യാറാക്കിയ റിപ്പോർട്ടും ഇതുശരിവെച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത് ലോകായുക്തയുടെ ഭാഗത്ത് നിന്ന് സ്വാഭാവിക നീതി നിഷേധമുണ്ടായി. തനിക്കെതിരെ പുറപ്പെടുവിച്ച റിപ്പോർട്ട് ഏകപക്ഷീയമാണ്. തനിക്ക് നീതി നിഷേധിച്ചു. പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ മാത്രം കേട്ടാണ് ലോകായുക്ത റിപ്പോർട്ടെന്നും ജലീൽ പറയുന്നു പരാതി ലഭിച്ചാൽ ആരോപണവിധേയന്റെ ഭാഗം…

Read More

വയനാട്ടിൽ സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലാ കലക്ടര്‍ പതാക ഉയര്‍ത്തും

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഇന്ന് (ആഗസ്റ്റ് 15) കല്‍പ്പറ്റ എസ്.കെ.എം..ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.40 ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരേഡ് ഉണ്ടാവില്ല. മുഖ്യാതിഥിയായി മന്ത്രിയും പങ്കെടുക്കില്ല. ആരോഗ്യ പ്രവര്‍ത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയം പ്രതിനിധികളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. 9.07 ന്ചടങ്ങുകള്‍ അവസാനിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

Read More

‘അയ്യപ്പന്റെ സ്വർ‌ണ്ണം ചെമ്പാക്കിയ കൊള്ള സംഘം’; ബാനർ ഉയർത്തി പ്രതിപക്ഷം; സഭയിൽ അസാധാരണ രംഗങ്ങൾ

ശബരിമല സ്വർണ മോഷണ വിവാദ​ത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭ നടപടികളോട് നിസഹകരിക്കുന്ന സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ വെച്ച് ഇന്നലെ പ്രതിരോധിക്കാൻ സ്പീക്കർ ശ്രമിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെക്കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ‌ സ്പീക്കർ ഇടപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കർ നിഷ്പക്ഷമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന് വിഡി സതീശൻ വിമർശിച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപം വലിയ വിലയ്ക്ക്…

Read More

എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ്; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കണം, സര്‍ക്കാര്‍ അപ്പീലിന്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ പരിഗണിക്കുന്നു. വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ. വിജിലന്‍സ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കും. സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടാൽ അന്തിമ റിപ്പോര്‍ട്ടിൽ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നാണ് നിലപാട്. വിജിലന്‍സ് കോടതിയുടെ…

Read More

കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു; ഒരാൾ കസ്റ്റഡിയിൽ

കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്നാണ് 80 ലക്ഷം കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കവർച്ച നടത്തിയത്. വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കവർച്ച സംഘത്തിലെ രണ്ടുപേരാണ് ആദ്യം കാറിൽ സ്ഥലത്ത് എത്തുന്നത്. പിന്നീടാണ് നാല് പേർ കൂടിയെത്തി പണം കവർന്നത്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.

Read More

പാട്ടുപാടാന്‍ അറിയില്ലെന്ന് പറഞ്ഞതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം; സംഭവം കോഴിക്കോട്

താമരശേരി ഷഹബാസ് വധവും പാഠമായില്ല. കോഴിക്കോട് അത്തോളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. സംഭവത്തില്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിംഗ് സെല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒരാഴ്ച മുന്‍പാണ് വിദ്യാര്‍ത്ഥി അത്തോളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്. നവാഗതരെ റാഗ് ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥിയോട് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും ആവസ്യപ്പെടുകയായിരുന്നു. രണ്ടും ചെയ്യാനറിയില്ലെന്ന് പറഞ്ഞതോടെ പിന്നെ വൈരാഗ്യമായി….

Read More

കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  കൊല്ലം പട്ടത്താനത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്താനം കലാവേദി വായനശാലക്ക് സമീപം വടക്കേവിള നഗർ കൈലാസത്തിൽ മോഹനൻ-സീന ദമ്പതികളുടെ മകൾ കാവ്യാ മോഹനനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിക്ക് സമീപത്തെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് അപേക്ഷിക്കുവാനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഹജ്ജ് മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. സൗദിക്കകത്തുള്ളവര്‍ക്ക് മാത്രമേ ഈ വര്‍ഷം ഹജ്ജ് ചെയ്യാനാകൂ. ആകെ പതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് ഈ വര്‍ഷം അവസരം. അതില്‍ എഴുപത് ശതമാനവും രാജ്യത്തെ വിദേശികള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. 30 ശതമാനം മാത്രമായിരിക്കും സ്വദേശികള്‍ക്ക് ലഭിക്കുക. കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വിട്ടുമാറാത്ത രോഗങ്ങളില്ലാത്തവരെ മാത്രമേ ഹജ്ജിന് പരിഗണിക്കൂ. കൂടാതെ…

Read More

രാജ്യത്തെ തന്ത്രപ്രധാന ഓഫിസുകളില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്ക്: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫ് ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഫോണ്‍ ഉപയോഗത്തിന് സിആര്‍പിഎഫ് പുറപ്പെടുവിച്ച പുതിയ മാര്‍ഗരേഖയില്‍ ഫോണുകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്: സാധാരണ മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട്ഫോണുകളും. ഓഫിസുകളെയും സ്ഥലങ്ങളെയും സിആര്‍പിഎഫ് മൂന്നായി തരം തിരിച്ചു: ഹൈ സെന്‍സിറ്റീവ്, മീഡിയം സെന്‍സിറ്റീവ്, ലോ സെന്‍സിറ്റീവ്. ആദ്യത്തെ 2 വിഭാഗങ്ങള്‍ രഹസ്യ സ്വഭാവമുള്ള രേഖകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നവയാണ്. ഇത്തരം സ്ഥലങ്ങളില്‍ സ്മാര്‍ട്ഫോണുകള്‍ അനുവദിക്കില്ല. ഇവിടങ്ങളിലെത്തുന്നവരുടെ സ്മാര്‍ട്ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യം…

Read More