കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിൽ നിന്നാണ് 80 ലക്ഷം കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കവർച്ച നടത്തിയത്. വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കവർച്ച സംഘത്തിലെ രണ്ടുപേരാണ് ആദ്യം കാറിൽ സ്ഥലത്ത് എത്തുന്നത്. പിന്നീടാണ് നാല് പേർ കൂടിയെത്തി പണം കവർന്നത്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.
The Best Online Portal in Malayalam





