ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടേക്കും

  രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ പത്തരയോടെയാണ് ഐഷ ചോദ്യം ചെയ്യലിനായി ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന അറസ്റ്റ് ചെയ്താൽ ഐഷയെ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കലക്ടർ ഐഷക്ക് നോട്ടീസ് നൽകിയിരുന്നു.

Read More

കലി തുള്ളി കാലവർഷം: സംസ്ഥാനത്ത് പരക്കെ നാശനഷ്ടം; കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. ഇന്നലെ വൈകുന്നരം മുതൽ അതിശക്തമായ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മഴ ശക്തം. വ്യാപക നാശനഷ്ടങ്ങൾ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിഞ്ഞുവീണു. കോട്ടയം തിരുവനന്തപുരം സഞ്ചാരദിശയിലാണ് തുരങ്കത്തിന് മുന്നിലാണ് മണ്ണിടിഞ്ഞുവീമത്. കൊവിഡ് കാലമായതിനാൽ തീവണ്ടി സർവീസുകൾ കുറവായത് വലിയ അപകടം ഒഴിവാക്കി. അപകടത്തെ തുടർന്ന് സ്‌പെഷ്യൽ ട്രെയിനായ വേണാട് ചങ്ങനാശ്ശേരി വരെയെ സർവീസ് നടത്തുകയുള്ളു കോട്ടയം മീനച്ചിൽ…

Read More

വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നില്‍ക്കാന്‍. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസര്‍ നല്‍കും. വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഒരു സമയം ബൂത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക്…

Read More

സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ സുപ്രിം കോടതിയിലേയ്ക്ക്

  തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിലേയ്ക്ക്. വിഷയത്തിൽ അപ്പീൽ സമർപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. അപ്പീൽ ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പൂജവയ്പ്പ് അവധിക്ക് ശേഷം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. എഎസ്ജി പി.വിജയകുമാർ, കേന്ദ്ര സർക്കാർ അഭിഭാഷകൻ ദയാസിന്ധു ശ്രീഹരി, മുതിർന്ന അഭിഭാഷകൻ അഡ്വ.എസ്.മനു, കോഫേപോസ ഡയറക്ടർ, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണർ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. സ്വപ്ന സുരേഷിന്റെ കോഫെപോസ തടവ്…

Read More

താമരശ്ശേരി ചുരത്തിൽ അപകട ഭീഷണി; ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണ്ടും ഇടിഞ്ഞുവീഴുന്നു, സംഭവം വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ

ലക്കിടി: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. ഇതിനിടയിലും വാഹനങ്ങള്‍ നിലവിൽ കടന്നുപോകുന്നതുണ്ട്. സുരക്ഷാഭീഷണി നിലനിൽക്കുമ്പോഴും ഇപ്പോള്‍ സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ല. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്….

Read More

ഐപിഎൽ താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്ത് എസ് ശ്രീശാന്ത്; അടിസ്ഥാനവില 50 ലക്ഷം

  ഐപിഎൽ പതിനഞ്ചാം സീസൺ താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്ത് എസ് ശ്രീശാന്ത്. 50 ലക്ഷം അടിസ്ഥാനവിലയിലാണ് ശ്രീശാന്ത് പേര് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ സീസണിലും പേര് രജിസ്റ്റർ ചെയ്‌തെങ്കിലും ശ്രീശാന്തിനെ ആരും വാങ്ങിക്കാൻ തയ്യാറായിരുന്നില്ല ഒത്തുകളി വിവാദത്തെ തുടർന്ന് ഏഴ് വർഷത്തെ വിലക്ക് നീങ്ങിയ ശേഷമാണ് ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരികെ എത്തിയത്. ഈ സീസണിലെ രഞ്ജി ട്രോഫി സാധ്യതാ ടീമിൽ ശ്രീശാന്ത് ഇടം നേടിയിട്ടുണ്ട്. ഐപിഎൽ പുതിയ സീസണിൽ പുതിയ രണ്ട് ടീമുകൾ കൂടി വരുന്നതിനാൽ…

Read More

രജനികാന്ത് മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്ന് ആരാധകർ; നിർണായക യോഗം തുടരുന്നു

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിർണായക യോഗം ചെന്നൈയിൽ തുടരുന്നു. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്നും മക്കൾ മൺറം യോഗത്തിൽ ആരാധകർ ആവശ്യപ്പെട്ടു രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് യോഗം നടക്കുന്ന ഹാളിന് പുറത്തും പ്രവർത്തകർ മുദ്രവാക്യം വിളിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം മാറ്റണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് രജനികാന്ത് അറിയിച്ചത്. ഇന്ന് നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുടെ യോഗമാണ് കോടമ്പാക്കത്ത് ചേരുന്നത്. ആരാധകരും യോഗ ഹാളിന്…

Read More

ശരീരത്തിലെ 22 മുറിവുകള്‍ മരണകാരണമായോ? മഹേഷിനെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ച് കൊന്നെന്ന കുടുംബത്തിന്റെ ആരോപണം സ്ഥിരീകരിക്കാനാകാതെ പൊലീസ്

തിരുവനന്തപുരം വെള്ളായണിയിലെ നൃത്താധ്യാപകന്‍ മഹേഷിന്റെ മരണത്തില്‍ നിയമനടപടിക്കൊരുങ്ങി കുടുംബം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റൊരു ഏജന്‍സിയിലേക്ക് അന്വേഷണം മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കുടുംബം പരാതി നല്‍കും. മഹേഷ് ക്രൂരമര്‍ദനത്തിന് ഇരയായെന്ന് ആരോപണം ഉയര്‍ത്തിയിട്ടും കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നുള്‍പ്പെടെ ആരോപിച്ചാണ് കുടുംബം പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നത് കഴിഞ്ഞ മാസം 12-ാം തിയതിയാണ് തിരുവനന്തപുരം ശ്രീരാമകൃഷ്ണമിഷന്‍ ആശുപത്രിയില്‍ വച്ച് മഹേഷിന്റെ മരണം സംഭവിക്കുന്നത്. ചില മാനസിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം….

Read More

സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ് : കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും 2017 മുതല്‍ മുഖ്യമന്ത്രിക്ക് അറിയാമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 2017 സപ്തംബര്‍ 27ന് ഷാര്‍ജ ഷെയ്ക്കിനെ കേരളം ആദരിച്ചപ്പോള്‍ അതിന്റെ ചുമതല സ്വപ്നാ സുരേഷിനായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്ന പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാരിലെ പ്രമുഖരുമായും ചില എംഎല്‍എമാരുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്…

Read More

നാളെ നിറപുത്തരി; പൂജകള്‍ക്കായി ശബരിമല നട തുറന്നു

നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറപുത്തരി. പുലര്‍ച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും. നിറപുത്തരിക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര വൈകിട്ട് 8ന് സന്നിധാനത്തെത്തും. അച്ചൻകോവിൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. നിറപുത്തരിപൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും….

Read More