ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടേക്കും

 

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ പത്തരയോടെയാണ് ഐഷ ചോദ്യം ചെയ്യലിനായി ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന

അറസ്റ്റ് ചെയ്താൽ ഐഷയെ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കലക്ടർ ഐഷക്ക് നോട്ടീസ് നൽകിയിരുന്നു.