Headlines

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്താഴ്ച ചോദ്യം ചെയ്യും

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. വിവരങ്ങൾ ശേഖരിച്ച ശേഷം സ്പീക്കർക്കെതിരായി പ്രതികൾ നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ തുടർ നടപടികൾ സ്വീകരിക്കും ചോദ്യാവലി തയ്യാറാക്കിയാണ് സ്പീക്കറിൽ നിന്നും മൊഴിയെടുക്കുക. വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികൾ നൽകിയ മൊഴി. കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായി…

Read More

കരൂര്‍ ദുരന്തത്തിലെ അന്വേഷണം; ടിവികെയില്‍ ഭിന്നത; സിബിഐ അന്വേഷിക്കണമെന്ന് ആദവ് അര്‍ജുന; വേണ്ടെന്ന് എന്‍ ആനന്ദ്

കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ടിവികെയില്‍ ഭിന്നത. സിബിഐ അന്വേഷിക്കണമെന്നാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ആവശ്യപ്പെടുന്നത്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എന്‍ ആനന്ദ്. ബിജെപി ടിവികെയെ വരുതിയിലാക്കാന്‍ ശ്രമിക്കും എന്നാണ് ആനന്ദിന്റെ പക്ഷം. അതേസമയം, അപകടത്തില്‍ വിജയ്‌ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നടപടിയെടുക്കാം എന്നാണ് നിലപാട്. കേസ് എടുക്കണമെന്ന് ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത്…

Read More

ട്രെയിൻ വൈകിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

വ്യക്തമായ കാരണമില്ലാതെ ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണ്. ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീം കോടതി പറഞ്ഞു ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം ഉറപ്പുവരുത്തിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമർശം. ട്രെയിൻ വൈകിയതിനെ തുടർന്ന് വിമാനയാത്ര മുടങ്ങിയെന്ന് കാണിച്ച് സഞ്ജയ് ശുക്ല എന്ന യാത്രക്കാരൻ നൽകിയ പരാതിയിലാണ് തർക്ക പരിഹാര കമ്മീഷന്റെ നടപടി. എന്നാൽ റെയിൽവേ ഇതിനെതിരെ…

Read More

വള്ളുവനാടൻ ഭാഷ ഉപയോഗിക്കാൻ എങ്ങനെ പറയും; ചുരുളി കേസിൽ ഹൈക്കോടതി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയുടെ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. ചുരുളി പൊതു ധാർമികതക്ക് നിരക്കാത്തത് ആണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ നിന്നും പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത് സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ പ്രഥമദൃഷ്ട്യാ സിനിമ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി സിനിമ സംവിധായകന്റെ ആവിഷ്‌കാര…

Read More

കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

  കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ മേഖലയിൽ പോസ്റ്റ് കൊവിഡ് ചികിത്സക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകളുണ്ടെങ്കിൽ നീക്കും. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോപണത്തോട് മറുപടി പറയാനില്ല. കേന്ദ്രമന്ത്രിയുടെ സന്ദർശനം കേരളത്തിന് 100 ശതമാനം പോസിറ്റീവായിരുന്നുവെന്നും വീണ ജോർജ് പറഞ്ഞു.

Read More

പേരൂർക്കട കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്തുവിട്ടു

  തിരുവനന്തപുരം പേരൂർക്കടയിൽ യുവതിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനീത(38)യെ അമ്പലമുക്കിലെ കടയ്ക്കുള്ളിൽ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ കടയിലേക്ക് ഒരാൾ കയറി പോകുന്നതും 20 മിനിറ്റിന് ശേഷം ഇയാൾ തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇയാളുടെ കയ്യിൽ മുറിവേറ്റിരുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്….

Read More

കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ

  മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എ ആർ നഗർ ബാങ്കിലുണ്ടെന്നാണ് നിഗമനം കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമാണ് ഈ അക്കൗണ്ടുകളിലുള്ളത്. മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹമുണ്ടാക്കിയ അഴിമതി പണമാണിത്. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരളാ ബാങ്കിൽ ചേരാൻ വിസമ്മതിക്കുന്നതിന്റെ…

Read More

കനത്ത മഴ: വയനാട്ടിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്

കനത്ത മഴയെ തുടർന്ന് വയനാട്ടിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്. പേര്യ ഇരുമനത്തൂർ കുറ്റിവാൾ കേളുവിൻ്റെ വീടിന് മുകളിലാണ് ഇന്ന് പുലർച്ചെ മരം വീണത്.വീട്ടിലുണ്ടായി രുന്ന കേളുവിൻ്റെ മകൾ അഞ്ജന (19) ക്കാണ് നിസാര പരുക്കേറ്റത്.ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. റവന്യൂ അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Read More

കോവിഡിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുന്നോട്ട് കുതിക്കുന്ന കേരളം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. കോവിഡിന്റെ തുടക്കകാലത്ത് ഇന്ത്യയിൽ തന്നെ മാതൃകയായിരുന്നു കേരളം. കേരളത്തെ വാഴ്ത്തി അന്താരാഷ്‌ട്ര മാധ്യമങ്ങൾ വരെ രംഗത്ത് വന്നിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ മികച്ച വിജയം നേടിയിരുന്നു. മാധ്യമങ്ങളും ജനങ്ങളും ലോകാരോഗ്യ സംഘടനയും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തെ പുകഴ്ത്തിയിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ ഭരണം അവസാനിച്ച്…

Read More

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (5),…

Read More