കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി. അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കുന്നതില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി നിർദേശം.
അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി ആറ് മാസത്തിനകം തിരിച്ചുപിടിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ നടപ്പാക്കായില്ലെന്ന് കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി.
പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ. അബ്ദുള്‍ ലത്തീഫ് റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ ഉത്തരവിട്ടത്.