കേരളത്തിലടക്കം മാവോയിസ്റ്റ്​വേട്ട ശക്​തമാക്കാൻ കേ​ന്ദ്രം; അമിത്​ ഷായുടെ നേതൃത്വത്തിൽ ഇന്ന്​ മുഖ്യമന്ത്രിമാരുടെ യോഗം

ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ്​ ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത്​ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പ​ങ്കെടുക്കുക. ഈ സംസ്ഥാനങ്ങളിലെ സുരക്ഷാ യോഗം വിലയിരുത്തും. ആന്ധ്രപ്രദേശ്​, ഛത്തീസ്​ഗഢ്​, ഝാർഖണ്ഡ്​, ഒഡീഷ, പശ്​ചിമബംഗാൾ, തെലങ്കാന, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പ​ങ്കെടുക്കുക. ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ജഗ്​മോഹൻ റെഡ്ഡി യോഗത്തിൽ പ​ങ്കെടു​ക്കില്ല. പകരം ആന്ധ്ര ആഭ്യന്തര മന്ത്രിയാകും യോഗത്തിനെത്തുക. സുരക്ഷ വിലയിരുത്തുന്നതിനൊപ്പം മാവോയിസ്റ്റ്​…

Read More

കരിപ്പൂരിൽ 29 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്തിന് ശ്രമം. 695 ഗ്രാം സ്വർണവുമായി യാത്രക്കാരനെ എയർ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്ന് സ്‌പൈസ് ജെറ്റിലെത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായത് കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ വെച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 29 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.  

Read More

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. രാവിലെ 11ന് ഡൽഹി വിജ്ഞാൻ ഭവനിൽ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും…

Read More

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ ആരോപിച്ച് ഇന്ന് മുതൽ ഡോക്ടർമാർ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക് നീങ്ങുകയാണ്. പേ വാർഡ്, മെഡിക്കൽ ബോർഡ് ട്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ച് 24 മണിക്കൂർ സമരം നടത്താനും കെജിഎംസിടിഎ തീരുമാനിച്ചു മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശികയും അലവൻസുകളും ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 2017…

Read More

അറബിക്കടലിൽ ന്യൂനമർദം രൂപം കൊണ്ടു; 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കും

  അറബിക്കടലിൽ ന്യൂനമർദം രൂപം കൊണ്ടു. അടുത്ത 24 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കും. ലക്ഷദ്വീപ് മേഖലയിൽ ശനിയാഴ്ച രാവിലെയോടെ തീവ്രന്യൂനമർദമായി മാറും. ഞായറാഴ്ചയോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി സംസ്ഥാനത്ത് ഇന്ന് മുതൽ 17 വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള ആറ്…

Read More

കോഴിക്കോട് പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

  കോഴിക്കോട് എടച്ചേരിയില്‍ പാറക്കുളത്തില്‍ മീൻ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കുറുമാനി കിഴക്കയിൽ സന്തോഷിന്‍റെ മകൻ അദ്വൈതാണ് മരിച്ചത്. കച്ചേരി പാറക്കുളത്തിലാണ് അപകടം നടന്നത്. വൈകുന്നേരം മീന്‍പിടിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസി ഒരു കുട്ടിയെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് അദ്വൈതിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Read More

യാസ് ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും; കനത്ത ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിട്ടുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരം വഴി യാസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും. ഒഡീഷ, ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ മഴ ശക്തമായി. ജാർഖണ്ഡ്, ബീഹാർ, അസം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും ചുഴലിക്കാറ്റിന്റെ തീവ്രതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിൽ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ…

Read More

തൊഴിലാളി സമരം : കഞ്ചിക്കോട് പെപ്‌സി പ്ലാന്റ് അടച്ചുപൂട്ടുന്നു

പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി അടച്ചു പൂട്ടുന്നതായി കാണിച്ച്‌ പെപ്സി ഉല്‍പാദനം നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനുളളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും കമ്ബനി അറിയിച്ചു. പെപ്സിയുടെ ഉല്‍പാദനം ഏറ്റെടുത്ത വരുണ്‍ ബിവറേജസ് കമ്ബനി അടച്ചുപൂട്ടല്‍ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്സി ഉത്പാദനം കേന്ദ്രം അടച്ചുപൂട്ടുന്നത്. 14 ദിവസത്തിനകം…

Read More

ലഖിംപുർ കൊലപാതകം; ആശിഷ് മിശ്ര ഹാജരായില്ല: നേപ്പാളിലേക്ക് മുങ്ങിയെന്ന് സൂചന

  ലംഖിപൂർ ഖേരിയിലെ കർഷക കൊലപാതക കേസിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒളിവിൽ പോയെന്ന് സൂചന. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഉത്തർ പ്രദേശ് പൊലീസ് ആശിഷിന് നോട്ടീസ് നൽകിയുന്നു. എന്നാൽ ഇതുവരെ ഇയാൾ ഹാജരായിട്ടില്ല. ആശിഷ് മിശ്രയുടെ ഫോൺ സിഗ്നൽ നേപ്പാൾ അതിർത്തിയിലാണെന്ന് പൊലീസ് കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ആശിഷ് മിശ്ര നേപ്പാളിലേക്ക്…

Read More

കൊല്ലത്ത് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

കൊല്ലം: ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കരുനാ​ഗപ്പള്ളിയിലെ ക്വാറൻ്റൈൻ സെൻ്ററിൽ കഴിഞ്ഞിരുന്നയാളെയാണ് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. ഇന്നലെ രാത്രിയാണ് കരുനാ​ഗപ്പള്ളി ക്ലാപ്പനയിലെ കൊവിഡ് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും ഇയാളെ കാണാതായത്. ജൂലായ് 27 ന് പുല‍ർച്ചയോടെയാണ് ഇയാളെ ക്ലാപ്പനയിലെ കൊവിഡ് കെയ‍ർ സെൻ്ററിലെത്തിയത്.

Read More