കൊല്ലം അഞ്ചലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

 

കൊല്ലം അഞ്ചലിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വിളക്കുപാറ സുരേഷ് വിലാസത്തിൽ സുനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശ്യാംകുമാറിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഭാര്യയെയും മക്കളെയും ആക്രമിച്ച കേസിൽ ശ്യാംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം ഇയാൾ കുടുംബവുമായി അകന്നുകഴിയുകയാണ്

ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഇയാൾ സുനിതയെ വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് ശ്യാംകുമാറിനെ പിടികൂടിയത്. സുനിതയെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.