കണ്ണൂർ പെരിങ്ങത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

 

കണ്ണൂർ പെരിങ്ങത്തൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പാനൂർ പുല്ലൂക്കര വിഷ്ണുവിലാസം സ്‌കൂളിന് സമീപം പടിക്കൽ കൂലോത്ത് രതി(51)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

ഭർത്താവ് മോഹനൻ വീടിന്റെ വാതിൽ പൂട്ടിയിടുകയും കിടപ്പുമുറിയിൽ വെച്ച് രതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. നിലവിളി കേട്ട അയൽവാസികൾ ഓടിയെത്തി വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. അപ്പോഴേക്കും ഇവർ മരിച്ചിരുന്നു

വെട്ടുകത്തിയുമായി ഭാര്യയുടെ അടുത്തിരുന്ന മോഹനനെ നാട്ടുകാർ പിടികൂടി തടഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഇയാളും. കോയമ്പത്തൂരിൽ വ്യാപാരിയായിരുന്നു മോഹനൻ. കുറച്ചുകാലമായി വീട്ടിൽ തന്നെയാണ്. ധനിത്ത്, ധനിഷ എന്നിവരാണ് മക്കൾ.