പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടിസിറക്കുന്നത്. ഒളിവിലുള്ള പ്രതികൾക്ക് എസ് ഡി പി ഐ, പി എഫ് ഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സഹായിക്കുന്നവരെ കേസിൽ പ്രതി ചേർക്കാൻ പൊലീസ് നടപടി തുടങ്ങി.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നിലവിലെ ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.