ആലപ്പുഴ ഇരട്ടക്കൊലപാതക കേസുകളിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എഡിജിപി വിജയ് സാഖറെ. പ്രതികളെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രതികളെയും പിടികൂടും. രണ്ട് കേസുകളിലെയും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എല്ലാവരെയും പിടികൂടുമെന്നും വിജയ് സാഖറെ പറഞ്ഞു
കേസ് അന്വേഷണം പോലീസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചന പോലീസിന് ലഭിച്ചിരുന്നു. ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ് ഡി പി ഐക്കാരെയും എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപിക്കാരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്Σ