തുടർച്ചയായി മൂന്നാം വർഷത്തെ അദ്ധ്വാനവും പാഴായി: ഷൈബിയും കുടുംബവും കണ്ണീർക്കയത്തിൽ
വെള്ളമുണ്ട: ഒഴുക്കൻമൂലയിൽ കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും വാഴ കൃഷിയിൽ കനത്ത നാശം. . കാറ്റിലും മഴയിലും നേന്ത്രവാഴകൾ നിലംപൊത്തിയതോടെ തെക്കേച്ചെരുവിൽ ഷൈബിയും കുടുംബവും കണ്ണീർക്കയത്തിൽ . പാട്ടത്തിനെടുത്ത ഭൂമിയിൽ തുടർച്ചയായി മൂന്നാം വർഷത്തെ അദ്ധ്വാനവും പാഴായി.നാനൂറിലധികം വാഴകൾ ഇത്തവണ നശിച്ചു. മുഴുവൻ സമയ കർഷകനായ വെള്ളമുണ്ട ഒഴുക്കൻമൂല തെക്കേച്ചെരുവിൽ ഷൈബിയും കുടുംബവും വായ്പയെടുത്തും മറ്റുമാണ് രണ്ട് വർഷം മുമ്പ് നല്ലൊരു വീട് പണിതത്. ഈ വീടിൻ്റെ കടം വീട്ടാനായി കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി…