Headlines

സംസ്ഥാനത്ത് 6 ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം; കനത്ത ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടിലാണ് ആറ് ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതായി വ്യക്തമാക്കുന്നത്. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് രോഗികള്‍ വര്‍ധിച്ചിരിയ്ക്കുന്നത്. മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് മരണ നിരക്കിലും വര്‍ധനയുണ്ട്. 61നും 70നും വയസിന് ഇടയില്‍ ഉള്ളവരില്‍ മരണ നിരക്ക് കൂടുതലാണ്. ഈ പ്രായത്തിനിടയില്‍ 966പേര്‍ മരിച്ചു. നിലവിലെ സാഹചര്യത്തില്‍ പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും…

Read More

ചീരാലിൽ ഇന്ന് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 4 പോസിറ്റീവ്.നമ്പ്യാര്‍കുന്ന് ഒന്നും, മാക്കുറ്റി തുടുവെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്ന് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ന് 87 ആന്റിജന്‍ പരിശോധനകളാണ് നടത്തിയത്

Read More

ജെസ്സിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൊക്കയ്ക്ക് സമീപം പ്രതി നേരത്തെയും എത്തി; കൊന്നത് ശ്വാസം മുട്ടിച്ച്

കോട്ടയത്തെ കാണക്കാരിയിൽ വീട്ടമ്മയായ ജെസ്സിയെ കൊലപ്പെടുത്തിയത് അതീവ ആസൂത്രണത്തോടെ. മൃതദേഹം ഉപേക്ഷിച്ച കൊക്കയ്ക്ക് സമീപം പ്രതിയായ ഭർത്താവ് സാം നേരത്തെ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പൊലീസ് നി​ഗമനം. ജെസ്സിയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെടുത്തു. നേരത്തെ മുതൽ അകന്നു കഴിയുകയായിരുന്നു മരിച്ച ജെസ്സിയും ഭർത്താവ് സാമും. കോടതി വിധിയുള്ളതിനാൽ ഒരു വീട്ടിൽ തന്നെയായിരുന്നു താമസം.ഇവിടെവെച്ച് പരസ്പരം ഇവർ തർക്കം പതിവായിരുന്നു. സാമിൻ്റെ മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന്…

Read More

സൺ റൈസേഴ്‌സിനെ 34 റൺസിന് തകർത്ത് മുംബൈ; പോയിന്റ് ടേബിളിൽ ഒന്നാമത്

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തോൽവി. മുംബൈ ഇന്ത്യൻസിനെതിരെ 34 റൺസിനാണ് അവർ പരാജയപ്പെട്ടത്. മുംബൈയുടെ 209 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു 60 റൺസെടുത്ത വാർണറാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. 44 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമാണ് വാർണറുടെ ഇന്നിംഗ്‌സ്. ബെയിർസ്‌റ്റോ 25 റൺസിനും മനീഷ് പാണ്ഡെ 30 റൺസിനും വീണു. അബ്ദുൽ…

Read More

അമ്മ സംഘടനയുമായുള്ള ബന്ധം അറുത്തെറിഞ്ഞ് നടൻ ബാബുരാജ്

കൊച്ചി: താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് വ്യക്തമാക്കി നടൻ ബാബുരാജ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നൽകിയ നാമ നിർദ്ദേശപത്രിക നടൻ പിൻവലിക്കുമെന്ന് അറിയിച്ചതിന്ന് പിന്നാലെയാണ് പ്രതികരണം. മോഹൻലാലിൻ്റെ പേര് വലിച്ചിഴച്ചതിൽ വേദനയെന്നും നടൻ മുൻപ് പറഞ്ഞിരുന്നു. നടൻ സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയിട്ടുണ്ട്.തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിൻ്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍…

Read More

ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; പോലീസിൽ കീഴടങ്ങും’; പ്രതി നൗഷാദ്

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും പ്രതി. സൗദി അറേബ്യയിൽ നിന്ന് തിരിച്ചുവന്ന് പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി. ഹേമചന്ദ്രന്റേത് കൊലപാതകം എന്നു പറയുന്നത് തെറ്റാണെന്നും പ്രതിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച…

Read More

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട്: ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലേര്‍ട്ട് ലെവല്‍. അതേ സമയം നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

Read More

ബാലഭാസ്ക്കറിൻ്റെ മരണം: ബന്ധുവിന്‍റെ മൊഴി സിബിഐ രേഖപ്പെടുത്തി; പ്രകാശ് തമ്പി ഇന്ന് ഹാജരാകണം

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുവായ പ്രിയ വേണുഗോപാലിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തി. ബാലഭാസ്ക്കറിൻ്റെ മരണത്തിൽ പ്രിയയും ദുരൂഹത ഉന്നയിച്ചിരുന്നു. ബാലഭാസ്കറിൻ്റെ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയോട് ഇന്ന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. ബാലഭാസ്കറിൻ്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കള്ളക്കടത്ത് സംഘത്തിൻ്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ കള്ളക്കടത്ത് സംഘം ആസൂത്രിതമായി…

Read More

ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിൽ അഞ്ച് ഡാമുകളുടെ ഷട്ടറുകൾ തുറന്നു

ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​ഞ്ച്​ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ ലോ​വ​ര്‍ പെ​രി​യാ​ര്‍, ക​ല്ലാ​ര്‍​കു​ട്ടി, മ​ല​ങ്ക​ര, കു​ണ്ട​ള, പൊ​ന്മു​ടി അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​ത്. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​ങ്ക​ര ഡാ​മി​ന്‍റ ഷ​ട്ട​റു​ക​ള്‍ ഞാ​യ​റാ​ഴ്​​ച ര​ണ്ട് ഘ​ട്ട​മാ​യി 20 സെ.​മീ. കൂ​ടി ഉ​യ​ര്‍​ത്തി. തൊ​ടു​പു​ഴയാര്‍, മൂ​വാ​റ്റു​പു​ഴ​യാ​ര്‍ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റ അ​ഞ്ച്​ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് 600 കു​മെ​ക്സ്…

Read More

ദേഹാസ്വാസ്ഥ്യം; മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

  മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഔദ്യോഗീക വിശദീകരണം.

Read More