മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഔദ്യോഗീക വിശദീകരണം.