Headlines

കൊടങ്ങല്ലൂരിൽ സ്‌കൂട്ടറിൽ പോകവെ അയൽവാസിയായ യുവാവിന്റെ വെട്ടേറ്റ വീട്ടമ്മ മരിച്ചു

  കൊടുങ്ങല്ലൂരിൽ മക്കൾക്കൊപ്പം സ്‌കൂട്ടറിൽ പോകവെ വെട്ടേറ്റ യുവതി മരിച്ചു. ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിൻസി നാസറാണ്(30) മരിച്ചത്. റിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം അയൽവാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത് ആക്രമണത്തിൽ റിൻസിയുടെ കൈ വിരലുകൾ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ആക്രമണം നടന്നത്. തുണിക്കട നടത്തുന്ന റിൻസി കടയടച്ച് മക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത് റിൻസിയുടെ മക്കളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും റിയാസ് ബൈക്കിൽ…

Read More

ഞാൻ ജീവനോടെ എത്തി, നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ; പഞ്ചാബിൽ രോഷാകുലനായി മോദി

  പഞ്ചാബ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരെ ഭയന്ന് ഫ്‌ളൈ ഓവറിൽ 20 മിനിറ്റ് നേരം വാഹനവ്യൂഹം നിർത്തിയിടേണ്ടി വന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബത്തിൻഡ വിമാനത്താവളത്തിൽ തിരികെ എത്തിയപ്പോഴാണ് വിമാനത്താവള ഉദ്യോഗസ്ഥരോട് മോദി രോഷം പ്രകടിപ്പിച്ചത് ജീവനോടെ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ എന്നായിരുന്നു മോദിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു പഞ്ചാബിലെത്തിയ പ്രധാനമന്ത്രി…

Read More

സത്യപ്രതിജ്ഞാ ചടങ്ങ് ഓൺലൈനായി കാണും; മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ച് ചെന്നിത്തല

  ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പിണറായി വിജയൻ സർക്കാരിന് ആശംസ അറിയിച്ച് രമേശ് ചെന്നിത്തല. ഫോണിൽ വിളിച്ചാണ് ആശംസ അറിയിച്ചത്. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും ഓൺലൈനായി ചടങ്ങിൽ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കുന്ന പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല….

Read More

മതത്തിന്റെ പേരിൽ വോട്ട് തേടി; ശോഭാ സുരേന്ദ്രനെതിരെ പരാതി

ബിജെപി നേതാവും കഴക്കൂട്ടത്തെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ശബരിമല വിഷയം ശോഭാ സുരേന്ദ്രൻ ശക്തമായി ഉന്നയിച്ചിരുന്നു. അസുര നിഗ്രഹം നടത്തണമെന്നതടക്കം മന്ത്രി കടകംപള്ളിക്കെതിരെ പല ഘട്ടത്തിലും ഇവർ മോശം പരാമർശം നടത്തുകയും ചെയ്തിരുന്നു.

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കൻ തീരുമാനമായി

സുൽത്താൻ ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കാൻ തിരുമാനമായി. നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഫോറൻസിക് സർജനായി സ്ഥലം മാറിപോയതോടെ ഇവിടെ പകരം ഡോക്ടറില്ലായിരുന്നു. ഡോക്ടറുടെ അഭാവം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഡോക്ടറെ നിയമിക്കാൻ മന്ത്രി തീരുമാനമെടുത്തത്. നിലവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന സർജൻ ഉടൻ ചാർജെടുക്കുമെന്നാണ് അറിയുന്നത്.

Read More

ചൈനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന; മീരാബായിയുടെ വെള്ളി സ്വർണമായേക്കും

ഒളിമ്പിക് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായി ചാനു നേടിയ വെള്ളിമെഡൽ സ്വർണമാകാൻ സാധ്യത.. സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാൽ ചാനുവിന് സ്വർണം ലഭിക്കും. ഷിഹൂയിയോട് നാട്ടിലേക്ക് തിരിച്ചു പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 49 കിലോഗ്രാം വിഭാഗത്തിൽ 210 കിലോ ഉയർത്തിയാണ് ചൈനീസ് താരം സ്വർണം നേടിയത്. സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയുമായി 202 കിലോയാണ് മീരാബായി ഉയർത്തിയത്.

Read More

DGP യോഗേഷ് ഗുപ്‍തയ്ക്കെതിരായ ഉന്നതതല അന്വേഷണം; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട്‌ നൽകും

ഡിജിപി യോഗേഷ് ഗുപ്‍തയ്ക്കെതിരായ ഉന്നതതല അന്വേഷണത്തിൽ ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട്‌ നൽകും. വിജിലൻസ് ഡയറക്ടറായിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷന് തടയിടാനാണ് സർക്കാർ നീക്കം. സർക്കാർ അനുവാദം ഇല്ലാതെ സ്വന്തം താല്പര്യം പ്രകാരം അന്വേഷണങ്ങൾ നടത്തി. യോഗേഷ് ഗുപ്തയെ വിജിലൻസ് തലപ്പത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് അന്വേഷണം. കെ എം എബ്രഹാമിന്റെ കേസിലെ ഇടപെടുലിൽ ഉൾപ്പെടെയാണ് അന്വേഷണം. ഡിജിപി റവാഡയ്ക്ക് കത്ത് അയച്ചത് അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരുമോ…

Read More

കസ്റ്റഡി മർദനങ്ങളിൽ സത്യാഗ്രഹ സമരവുമായി പ്രതിപക്ഷം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് വി.ഡി സതീശൻ

കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം. സഭാകവാടത്തിലാണ് സമരം ഇരിക്കുക. കവാടത്തില്‍ സത്യാഗ്രഹ സമരമിരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ്…

Read More

ലോർഡ്‌സിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364ന് പുറത്ത്; ആൻഡേഴ്‌സണ് 5 വിക്കറ്റ്

ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്ത്. 3ന് 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 84 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 250 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ 129 റൺസ് എടുത്തത് പിന്നാലെ ഒരു റൺസെടുത്ത അജിങ്ക്യ രഹാനെയും വീണതോടെ ഇന്ത്യ 5ന് 282 റൺസ് എന്ന നിലയിലാണ്. തുടർന്ന് ക്രീസിലൊന്നിച്ച…

Read More

കുടുംബം സഞ്ചരിച്ചകാർ നിയന്ത്രണവിട്ട് തലകീഴായി മറിഞ്ഞു. സുൽത്താൻ ബത്തേരി മാടക്കരയിൽ ഇന്ന് ഉച്ചയോടെയണ് സംഭവം

കുടുംബം സഞ്ചരിച്ചകാർ നിയന്ത്രണവിട്ട് തലകീഴായി മറിഞ്ഞു. സുൽത്താൻ ബത്തേരി മാടക്കരയിൽ ഇന്ന് ഉച്ചയോടെയണ് സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ആലുവ സ്വദേശികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുള്ളിയോട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

Read More