വയനാട്ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.12 ആണ്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62531 ആയി. 59555 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2619 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1652 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

രണ്ടര വയസ്സുകാരിക്ക് ഗുരുതര പരുക്കേറ്റ സംഭവം; നിരപരാധിയെന്ന് കുടുംബത്തിനൊപ്പം താമസിച്ച ആന്റണി ടിജിൻ

തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ താൻ ഒളിവിൽ അല്ലെന്ന് കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ. പോലീസിനെ ഭയന്നാണ് മാറി നൽകുന്നത്. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരുക്കേറ്റത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരക്കം വീണിട്ടാണ്. കുട്ടി കരഞ്ഞ് കാണാത്തതുകൊണ്ടാണ് ആശുപത്രിയിൽ എത്തിക്കാത്തതെന്നും ആന്റണി ടിജിൻ പറഞ്ഞു ്‌നിരപരാധിത്വം തെളിയിക്കണം. അതിനായി പോലീസിനെ ചെന്ന് കാണും. അപസ്മാരം കണ്ടതോടെ താനാണ് കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും ഇയാൾ പറയുന്നു. എ്‌നാൽ കുട്ടിയെ ഉപദ്രവിച്ച്ത് ആന്റണിയാകും എന്നായിരുന്നു കുട്ടിയുടെ…

Read More

ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍

കോട്ടയം: ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍. പൊതുഗതാഗത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ ഇളവുകളാണ് ഓണക്കാലത്തെ ഒരാഴ്ചയ്ക്കിടെ സര്‍ക്കാര്‍ നല്‍കിയത്. ഓഗസ്റ്റ് 31നായിരുന്നു തിരുവോണം. ജാഗ്രതയോടെ വേണം ഓണം ആഘോഷിക്കേണ്ടതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു.   ഓണക്കാലമായതിനാല്‍ ടെസ്റ്റുകള്‍ വ്യാപകമായി കുറഞ്ഞു. അതുവഴി രോഗികളുടെ എണ്ണം ആ സമയത്ത് കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി (ആകെ ടെസ്റ്റുകളില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം) ഉയര്‍ന്നു തന്നെയായിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതുകണ്ട്…

Read More

കെ എസ് ആർ ടി സി തീരുമാനം പിൻവലിച്ചു; ദീർഘദൂര സർവ്വീസുകൾ നാളെ തുടങ്ങില്ല

സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 മുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു.രോഗികളുടെ എണ്ണം വർധിച്ചാൽ ജില്ലകൾക്കുള്ളിലെ സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകി. കൊവിഡ് അവലോകന യോഗത്തിൽ സർവീസുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നു. ദീർഘദൂര ബസ് സർവീസുകൾ ഇപ്പോൾ പുനരാരംഭിക്കുന്നത് നല്ലതല്ലെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് നൽകിയത്. ഇതേ തുടർന്നാണ് ഗതാഗത വകുപ്പ് തീരുമാനം പിൻവലിച്ചത്.

Read More

ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതായി കർഷക സമരത്തിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ

ഡൽഹി പോലീസ് ക്രൂരമായി മർദിച്ചതായി സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനിയ. തീഹാർ ജയിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പോലീസ് മർദിച്ചു. അടിയേറ്റതിന്റെ ക്ഷതം കർഷകർ കാണിച്ചുതന്നുവെന്നും പുനിയ വെളിപ്പെടുത്തി. ബാരിക്കേഡിന് സമീപത്ത് നിന്ന കുടിയേറ്റ തൊഴിലാളികളെ പോലീസ് തടഞ്ഞു. ഇവർക്ക് നേരെ അതിക്രമം നടത്തിയത് ഞങ്ങൾ പകർത്തിയപ്പോഴാണ് പോലീസ് വളഞ്ഞത്. തുടർന്ന് വലിച്ചിഴച്ച് ടെന്റിലേക്ക് കൊണ്ടുപോയി. കർഷകർക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് തെളിവ് സഹിതം വാർത്ത നൽകിയിരുന്നു. പോലീസ് ഇത് നോക്കി നിന്നതായും…

Read More

സംസ്ഥാനത്ത് 6394 പേർക്ക് കൊവിഡ്, 25 മരണം; 5110 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6394 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂർ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂർ 219, വയനാട് 210, കാസർഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന…

Read More

വടക്കേ ഇന്ത്യയിൽ മഴക്കെടുതി; ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം

വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു. ഈ സംസ്ഥാനങ്ങൾ കേന്ദ്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ ജൂൺ 20 മുതൽ സെപ്റ്റംബർ 6 വരെ 366 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മാണ്ഡിയിലാണ്. റോഡ് അപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളം 4,079 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഏകദേശം 3,390…

Read More

സൗദി രാജ്യാന്തര യാത്രാവിലക്ക് നാളെ അവസാനിക്കും; പ്രതീക്ഷ കൈവിടാതെ പ്രവാസികൾ

  ജിദ്ദ: രാജ്യാന്തര യാത്രാ നിരോധനം നാളെ മുതൽ സൗദി അറേബ്യ പിൻവലിക്കുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. നിലവിൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള യാത്രക്ക് വിലക്കുണ്ടെങ്കിലും രാജ്യാന്തര യാത്രാവിലക്ക് നീക്കിയതിന് ശേഷം ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്കും എടുത്തുകളയുമെന്ന പ്രതീക്ഷയാണ് പ്രവാസികൾക്ക്. നിലവിൽ സൗദിയിലേക്ക് യാത്ര തിരിക്കാൻ പ്രവാസികൾ ആശ്രയിക്കുന്നത് ബഹ്‌റൈനെയാണ്. മറ്റു ചില രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവാസികൾ എത്തുന്നുണ്ടെങ്കിലും ഇത് വ്യാപകമായി തുടങ്ങിയിട്ടില്ല. സൗദിയിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് റഷ്യ…

Read More

24 മണിക്കൂറിനിടെ 7774 പേർക്ക് കൂടി കൊവിഡ്; 306 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7774 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,46,90,510 ആയി ഉയർന്നു 306 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്ത് ഇതിനോടകം 4,75,434 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 92,281 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 45 ദിവസമായി പ്രതിദിന വർധനവ് 15,000 താഴെയാണ്. കൊവിഡ് രോഗമുക്തി നിരക്ക് 98.36 ശതമാനമായി ഉയർന്നു.

Read More

ബെയ്‌റൂത്തിലെ സ്‌ഫോടനത്തിൽ മരണസംഖ്യ 79 ആയി; ആക്രമണമെന്ന് അമേരിക്ക

ലബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ നടന്ന സ്‌ഫോടനത്തിൽ മരണസംഖ്യ 78 ആയി. നാലായിരത്തിലധികം പേർക്ക് പരുക്കേറ്റു. തുറമുഖത്തിന് അടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സർക്കാർ പറയുന്നു. 240 കിലോമീറ്റർ ദൂരത്ത് വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാറുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങി. നിരവധി കെട്ടിടങ്ങൾ തകർന്നു. 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. മതിയായ സുരക്ഷയില്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ പറഞ്ഞു. രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ തലസ്ഥാനത്ത് പ്രഖ്യാപിച്ചു അതേസമയം ബെയ്‌റൂത്തിലേത് ആക്രമണമാണെന്ന്…

Read More