അവസാന പന്തുവരെ നീണ്ട ആവേശപ്പോര്; ഒടുവിൽ കോഹ്ലിപടക്ക് ജയം ഒരു റണ്ണിന്

  ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റൺസിന് പരാജയപ്പെടുത്തി ബാംഗ്ലൂർ വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഡൽഹിയുടെ പോരാട്ടം 170 റൺസിലൊതുങ്ങി അവസാന ഓവറിൽ ഡൽഹിക്ക് വിജയിക്കാനായി വേണ്ടത് 14 റൺസായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിൽ നേടാനായത് 12 റൺസും. അവസാന രണ്ടു പന്തുകളിൽ ബൗണ്ടറി നേടിയെങ്കിലും വിജയത്തിലേക്ക് അതു തികയുമായിരുന്നില്ല. ഷിംറോൺ ഹേറ്റ്‌മെയറുടെ വെടിക്കെട്ടാണ് ഡൽഹിയെ വിജയത്തിന് അരികിൽ വരെ…

Read More

ലഡാക്കിൽ സ്വീകരിച്ചത് ചൈനക്കെതിരായ മുൻകരുതൽ നടപടിയെന്ന് കരസേനാ മേധാവി

അതിർത്തിയിൽ ഇന്ത്യൻ സൈന്യം സ്വീകരിച്ചത് ചൈനക്കെതിരായ മുൻകരുതൽ നടപടികളെന്ന് കരസേനാ മേധാവി എംഎം നരവണെ. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചര്‍ച്ചയും തുടരുന്നതായും നരവണെ പറഞ്ഞു ്ഇന്നലെ കരസേന, വ്യോമസേന മേധാവിമാർ നേരിട്ട് ലഡാക്കിലെത്തി അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. യഥാർഥ നിയന്ത്രണരേഖക്ക് സമീപത്തുള്ള മലനിരകളിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെ മേഖലയിൽ സജ്ജമാക്കിയിട്ടുമുണ്ട് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി അതിർത്തി കടക്കാനുള്ള ചൈനീസ് സൈനികരുടെ…

Read More

നിയമസഭാ കയ്യാങ്കളി കേസ്: കക്ഷി ചേരാനുള്ള ചെന്നിത്തലയുടെ ഹർജിയിൽ വിധി ഈ മാസം ഒമ്പതിന്

നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിന്റെയും ഹർജികളിൽ തിരുവനന്തപുരം സിജെഎം കോടതി ഈ മാസം ഒമ്പതിന് വിധി പറയും. ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനാലാണ് ഹർജി ഒമ്പതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ് ചെന്നിത്തല കോടതിയെ സമീപിച്ചത് 2015 മാർച്ച് 13നാണ് നിയമസഭാ കയ്യാങ്കളി നടന്നത്. ബാർ കോഴ വിവാദം കത്തി നിൽക്കെ കെ എം മാണി ബജറ്റ് അവതരിപ്പിക്കാനെത്തുകയും പ്രതിപക്ഷം ഇത് തടയാൻ ശ്രമിക്കുകയും ചെയ്തത് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു….

Read More

തീവണ്ടി ടിക്കറ്റ് റിസർവേഷൻ: സമയം നീട്ടി

തിരുവനന്തപുരം:തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. ഒക്ടോബർ പത്തുമുതൽ ഈ ക്രമീകരണം നടപ്പാകും. നിർത്തിവെച്ചിരുന്ന തീവണ്ടികൾ പ്രത്യേക സർവീസുകളായി പുനരാരംഭിച്ചപ്പോൾ രണ്ട് മണിക്കൂർ മുന്നേ റിസർവേഷൻ നിർത്തിയിരുന്നു. സ്റ്റേഷനുകളിൽ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള സമയം നൽകാനായിരുന്നു ഇത്. കൂടുതൽ തീവണ്ടികൾ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവുവരുത്തുന്നത്. പുതിയ നിർദേശപ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക്…

Read More

ഉത്തരേന്ത്യയില്‍ അജ്ഞാത പനി വര്‍ധിക്കുന്നു; പനി ബാധിച്ചവരില്‍ പലര്‍ക്കും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

ഉത്തരേന്ത്യയില്‍ അജ്ഞാത പനി വര്‍ധിക്കുന്നു. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുന്നു. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള അതിവേഗ ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശിന് പിന്നാലെ അഞ്ചോളം സംസ്ഥാനങ്ങളിലാണ് അജ്ഞാത പനി വര്‍ധിക്കുന്നത്. പനി ബാധിച്ചവരില്‍ പലര്‍ക്കും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.നിര്‍ജ്ജലീകരണം, കടുത്ത പനി, രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ കുറവ് തുടങ്ങിയ വിവിധ ലക്ഷണങ്ങളും രോഗികള്‍ക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായി രോഗം ഏതാണെന്നു…

Read More

കുഞ്ഞിന്​ ജന്മം നൽകി മണിക്കൂറുകൾക്കകം കൊറോണ രോഗിയായ​ യുവതി മരിച്ചു

കൊച്ചി : കൊറോണ രോഗിയായ​ യുവതി പ്രസവിച്ച്​ മണിക്കൂറുകൾക്കകം മരിച്ചു. നേര്യമംഗലം വെള്ളൂർതറ അഖിലിന്‍റെ ഭാര്യ ദീപ്തി (27)യാണ്​ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ചയാണ്​ സിസേറിയനിലൂടെ ആൺകുഞ്ഞിന്​ ജന്മം നൽകിയത്​. കുട്ടിയെ ഇൻക്യുബേറ്ററിലേക്ക്​ മാറ്റി. ഏഴുമാസം ഗർഭിണിയായ ദീപ്തി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ആലുവ കൊറോണ കെയർ സെന്‍ററിലായിരുന്നു ദീപ്​തിയെ ആദ്യം പ്രവേശിപ്പിച്ചത്​. 15 ദിവസം മുൻപ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ദീപ്തിയെ കളമശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. നില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച…

Read More

നിരാലംബരെ ചേര്‍ത്തു പിടിക്കാത്ത വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിരര്‍ഥകം: കാന്തപുരം

  മസ്‌കത്ത്: ദാരിദ്ര്യവും ദുരിതങ്ങളും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനു കാരണമാവരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അനാഥകളും അഗതികളുമായവര്‍ക്ക് കൂടി വിദ്യാഭ്യാസ പ്രക്രിയയില്‍ മുന്തിയ പരിഗണന ലഭിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ അര്‍ത്ഥവത്താവുകയുള്ളൂ വെന്നും കാന്തപുരം പറഞ്ഞു. മര്‍കസ് ഒമാന്‍ ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്ന-ദരിദ്ര വിദ്യാര്‍ഥികളെ ഒരു പോലെ ഉള്‍ക്കൊണ്ടാണ് മര്‍കസ് ഒരു ജനകീയ വിദ്യാഭ്യാസ മാതൃക വളര്‍ത്തിയെടുത്തത്. സൗജന്യമായി അറിവും ആഹാരവും നല്‍കി മര്‍കസ് വളര്‍ത്തിയ അനാഥരും അഗതികളുമായ ആയിരങ്ങളാണ്…

Read More

സ്വര്‍ണവില ഉയര്‍ന്നു; പവന് ഇന്ന് 440 രൂപയുടെ വര്‍ധനവ്‌

തുടർച്ചയായ കുറവിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,320 രൂപയായി. ഗ്രാമിന് 4165 രൂപയാണ് വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1710.28 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,977 രൂപയായി.

Read More

കൽപ്പറ്റ നഗര സഭയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി

കൽപ്പറ്റ നഗര സഭയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി. പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ. നൗഷാദ്, കൺവീനർ വി. ഹാരിസ് എന്നിവർ ചേർന്നാണ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ, അടുത്ത 5 വർഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. 1.നഗരസഭെയെ ആധുനിക നഗരമാക്കുന്നതിന് സമഗ്രമായ വികസനപ്ലാൻ ജനകീയ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് തയ്യാറാക്കും. 2. ഇപ്പോൾ ആരംഭിച്ച 23 കോടിയുടെ ഹൈവേ വികസനം, മാർക്കറ്റ്, മാലിന്യ സംസ്ക്കരണം തുടങ്ങിയവ പൂർത്തീകരിക്കും. 3….

Read More

ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ബഹിരാകാശത്ത് ചരിത്ര നിമിഷം. ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് നിര്‍ണായക ചുവടുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനിയുള്ള പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തിലിരുന്ന് ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങളാണ് നടത്തുക. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. നിലയവുമായി ബന്ധിച്ചത് നിശ്ചിത സമയത്തിനും മുന്‍പാണ്. 28 മണിക്കൂര്‍ 50 മിനുട്ട് നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം കണ്ടത്….

Read More