ഉദ്ഘാടനം ചെയ്യേണ്ട മൊബൈൽ ടവർ കണ്ട് ഞെട്ടി എം.എൽ.എ; പണികൊടുത്തത് നെറ്റ്‌വർക്കില്ലാതെ വലഞ്ഞ ഗ്രാമവാസികൾ

  ഒഡീഷയിലെ ബന്ദപാരി ഗ്രാമവാസികൾ ബി.ജെ.ഡി എം.എൽ.എ പ്രദീപ് കുമാർ ദിഷാരിയെ കാണാനെത്തി. അവരുടെ നാട്ടിൽ പുതുതായി നിർമിച്ച മൊബൈൽ ടവർ ഉദ്ഘാടനം ചെയ്യാൻ എം.എൽ.എ ക്ഷണിക്കാനാണ് അവരെത്തിയത്. തന്റെ മണ്ഡലമായ ബൗത്തിഖാമാനിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഉദ്ഘാടനത്തിന് വരാമെന്ന് എം.എൽ.എയും സമ്മതിച്ചു. പറഞ്ഞ സമയത്തിന് എം.എൽ.എയും പരിവാരങ്ങളും ഗ്രാമത്തിലെത്തി. പക്ഷേ അവിടെയായിരുന്നു കഥയുടെ ട്വിസ്‌റ്റ്. മൊബൈൽ ടവറിന് പകരം കണ്ടത് മുളക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഡമ്മി ടവറായിരുന്നു. ബി.എസ്.എൻ.എൽ 4G എന്നെഴുതിയ ബാനറും അതിന്…

Read More

വയനാട് ‍ജില്ലയിൽ 180 പേര്‍ക്ക് കൂടി കോവിഡ്;139 പേര്‍ക്ക് രോഗമുക്തി, 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11588 ആയി. 9902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1611 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 899 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

‘ട്രംപ് നുണയനെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ?’; ഇന്ദിരാഗാന്ധിയെ പോലെ ധൈര്യമുള്ള പ്രധാനമന്ത്രിയെയാണ് ആവശ്യം; രാഹുൽ ഗാന്ധി

ഡോണൾഡ് ട്രംപ് നുണയനെന്ന് പറയാൻ നരേന്ദ്രമോദിക്ക് ധൈര്യമുണ്ടോ? പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കൊണ്ടുവന്നത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ പ്രധാനമന്ത്രി മടിക്കുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ച കാര്യം 29 തവണ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സത്യം എന്താണെന്ന് പ്രധാനമന്ത്രി പറയണം. ധൈര്യമുണ്ടെങ്കിൽ ട്രംപ് പറയുന്നത് നുണയാണെന്ന് പറയണം. മോദി സംസാരിക്കുമ്പോൾ അദ്ദേഹമത് പറയണമെന്ന് രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. 1971-ലെ…

Read More

ബളാൽ ആൻമേരി കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു, കേസിൽ പ്രതി ആൽബിൻ മാത്രം

കാസർകോട് ബളാലിൽ പതിനാറുകാരിയായ സഹോദരിയെ ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി സഹോദരൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആൻമേരി വധക്കേസിലാണ് കുറ്റപത്രം നൽകിയത്. ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയത് അരിയങ്കൽ ബെന്നി-ബെസി ദമ്പതികളുടെ മകളായ ആൻമേരിയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് സഹോദരനായ ആൽബിൻ മാത്രമാണ് പ്രതി. കേസിൽ നൂറോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. ആൻമേരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച എലിവിഷത്തിന്റെ ട്യൂബ് കത്തിച്ച അവശിഷ്ടങ്ങൾ, ഐസ്‌ക്രീം ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവയാണ് തൊണ്ടിമുതലുകൾ ഓഗസ്റ്റ് അഞ്ചിനാണ് ആൻമേരി…

Read More

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു

  മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു. 73 വയസ്സായിരുന്നു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മിൽമയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ബാലൻ മാസ്റ്റർ 30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറ് വർഷമായി മിൽമ എറണാകുളം മേഖല യൂനിയൻ ചെയർമാനാണ്. കാർഷിക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂനിയൻ മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Read More

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു

  സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച ന്യൂഡൽഹിയിൽ മുതിർന്ന പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. “ഞാൻ കോൺഗ്രസിൽ ചേരുന്നു, കാരണം ഇത് ഒരു പാർട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യപരവുമായ പാർട്ടിയാണ്, ഞാൻ ‘ജനാധിപത്യ’ത്തിന് പ്രാധാന്യം നൽകുന്നു … ഞാൻ മാത്രമല്ല, രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ഇല്ലാതെ കഴിയില്ല എന്ന് പലരും കരുതുന്നു,” കോൺഗ്രസിൽ ചേർന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ…

Read More

എക്‌സ് പ്രസ് ട്രെയിനുകളില്‍ ഇനി നോൺ എ സി കോച്ചുകൾ ഇല്ല

ന്യൂഡല്‍ഹി: രാജ്യത്ത് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മെയില്‍, എക്‌സ് പ്രസ് ട്രെയിനുകളില്‍ നോൺ എ സി കോച്ചുകൾ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ഇന്ത്യൻ റയിൽവേ. പകരം എ.സി കോച്ചുകള്‍ ഉപയോഗിക്കാനാണ് റെയില്‍വേയുടെ തീരുമാനം. 72 സീറ്റുകളുള്ള സ്ലീപ്പര്‍ കോച്ചുകള്‍ 83 സീറ്റുകളുള്ള എ.സി കോച്ചുകളാക്കി മാറ്റും. റെയില്‍വേയുടെ കപൂര്‍ത്തല ഫാക്ടറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ലീപ്പര്‍ കോച്ചുകള്‍ എ.സി കോച്ചുകളാക്കി രൂപമാറ്റം വരുത്തുന്ന പ്രവര്‍ത്തനം ആരംഭിച്ചു.   എന്നാൽ ടിക്കറ്റ് നിരക്ക് സ്ലീപ്പറിനേക്കാള്‍ കൂടുതലായിരിക്കുമെങ്കിലും നിലവിലെ എ.സി നിരക്കിനേക്കാള്‍ കുറവായിരിക്കും. മെയില്‍,…

Read More

കാണ്മാനില്ല അമീൻ മുഹമ്മദ് (15)

  കാണ്മാനില്ല അമീൻ മുഹമ്മദ് (15) വയനാട്: ഫോട്ടോയിൽ കാണുന്ന അമീൻ മുഹമ്മദ് എന്ന കുട്ടിയെ പുൽപ്പള്ളിക്കടുത്ത പാപ്ലശ്ശേരിയിൽ നിന്നും ഇന്നലെ വൈകുന്നേരം 4 മണി മുതൽ കാണ്മാനില്ല. ഒരു വാഹനത്തിൽ ബീനാച്ചി വന്നിറങ്ങുകയും, അവിടെ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് നടന്നു വരുന്നതായും CC tv യിൽ പതിഞ്ഞിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847084136, 7902276366 നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു; രണ്ടുപേർ കൂടി കൊല്ലപ്പെട്ടു

  ബംഗ്ലാദേശിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തുടരുന്നു. കലാപത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ട രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ക്ഷേത്രങ്ങൾക്കെതിരെയും അതിക്രമം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് പൊലീസ് പറഞ്ഞു. ദുർഗാപ്രതിഷ്ഠക്ക് മുന്നിൽ ഖുർആൻ വെച്ച ഒരു വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ക്ഷുഭിതരായ അക്രമിസംഘം ക്ഷേത്രങ്ങൾ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. രണ്ട് ഹിന്ദുക്കളടക്കം ആറുപേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.  

Read More

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ദുരൂഹം: പി കെ ശ്രീമതി

  വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. വിവാഹ പ്രായം 18 വയസ്സായി തന്നെ നിലനിർത്തണം. പെൺകുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്ത് കൊണ്ടുവരേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു വിവാഹ പ്രായം ഉയർത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാവുന്ന തീരുമാനമാണ്. ബില്ലിനെ ശക്തമായി എതിർക്കുകയാണ്. ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും ആലോചിച്ച് വേണമായിരുന്നു. തീരുമാനത്തിന് പിന്നിൽ ചില രാഷ്ട്രീയ…

Read More