സ്ഥാനാർഥിത്വത്തിന് വരെ പണം വാങ്ങി, ന്യൂനപക്ഷ വോട്ടുകളും അകന്നു; വിമർശനവുമായി പിജെ കുര്യൻ
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പിജെ കുര്യൻ. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതം വെപ്പും താഴെത്തട്ടിലുള്ള പ്രവർത്തനത്തിലെ പോരായ്മകളുമാണ് തോൽവിക്ക് കാരണമെന്ന് പിജെ കുര്യൻ പറയുന്നു ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ നിന്ന് അകന്നു. വിശദമായ പരിശോധനകൾ നടത്തണം. താഴെ തട്ടിൽ ശക്തമായ കമ്മിറ്റികളുണ്ടായിരുന്നു. ഇപ്പോൾ താഴെ തട്ടിൽ പ്രവർത്തനമില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവെപ്പ് സംഘടനയെ ബാധിച്ചു. പ്രവർത്തനത്തിനുള്ള പാർട്ടി ഫണ്ട് പോലും കൃത്യമായി എത്തിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല സ്ഥാനാർഥികൾ…