മണ്ണാർക്കാട് യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തേടി പോലീസ്

  മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദ്ദീനാണ്(24) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഹേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്നും താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് മറ്റൊരു സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു. ഇയാളാണ് പോലീസിൽ വിവരം അറിയിച്ചത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപത്തെ ഷെഡ്ഡിലാണ് സജറീനെ മരിച്ച നിലയിൽ കണ്ടത്. മഹേഷിനും സജീറിനുമെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.

Read More

കൊവിഡ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ശീതകാല സമ്മേളനം കേന്ദ്രം ഒഴിവാക്കി

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. കൊവിഡ് സാഹചര്യം പറഞ്ഞാണ് സമ്മേളനം ഒഴിവാക്കിയത്. ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയപാർട്ടികളും പിന്തുണച്ചതായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു   ശീതകാല സമ്മേളനം ഒഴിവാക്കി ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കും. അതേസമയം ഡൽഹിയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്താണ് കേന്ദ്രം ശീതകാല സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന. കർഷക പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി പാർലമെന്റ് വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി…

Read More

നിപ വൈറസ്: പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി ഈ മാസം നടത്താനിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. സെപ്റ്റംബര്‍ 18, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതല പ്രാഥമിക പരീക്ഷകളാണ് മാറ്റിയത്. ഒക്‌ടോബര്‍ 23,30 തിയതികളിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍(അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്‌ടോബര്‍ ആറിലേക്കും മാറ്റി. 2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ പരീക്ഷ…

Read More

ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരി അന്തരിച്ചു

മലപ്പുറം: ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരി (61) അന്തരിച്ചു. വൃക്കരോ​ഗത്തേത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ മൊയ്തു തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം യാത്ര ചെയ്തു. 20 ഭാഷകള്‍ സ്വായത്തമാക്കി. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് അദ്ദേഹം യാത്ര ചെയ്തത്. ഇതിനിടയില്‍ ഇറാനില്‍ സൈനികസേവനം നടത്തി. 1980ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായി. യാത്രകള്‍ക്കിടെ ശേഖരിച്ച പുരാവസ്തുക്കളുടെ വന്‍ശേഖരം ചികിത്സയ്ക്കുള്ള ആവശ്യത്തിനായി ഈയിടെ അദ്ദേഹം കൊണ്ടോട്ടിയിലുള്ള…

Read More

എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകൾ മാർച്ച് 17 മുതൽ

എസ്എസ്എൽസി , പ്ലസ്ടു പരീക്ഷാ വിഞ്ജാപനം പുറത്തിറക്കിയിരിക്കുന്നു. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷയും നടക്കും. പ്ലസ്ടു പ്രായോഗിക പരീക്ഷാ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുന്നതാണ്. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ ഫീസ് സംബന്ധിച്ച വിശദാംശങ്ങളും വെബ്സൈറ്റില്‍ നിന്നും അതാത് സ്കൂളില്‍ നിന്നും ലഭിക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. ഇതിന്‍റെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ്…

Read More

കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ

  മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ ടി ജലീൽ. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എ ആർ നഗർ ബാങ്കിലുണ്ടെന്നാണ് നിഗമനം കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമാണ് ഈ അക്കൗണ്ടുകളിലുള്ളത്. മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹമുണ്ടാക്കിയ അഴിമതി പണമാണിത്. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരളാ ബാങ്കിൽ ചേരാൻ വിസമ്മതിക്കുന്നതിന്റെ…

Read More

ആചാരത്തിനായി റൺവേ അടച്ചിട്ട് നോട്ടാം നൽകുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളം: ഇനിയത് ഉണ്ടാകുമോ എന്നു പറയേണ്ടത് അദാനി ഗ്രൂപ്പ്

രാജ്യത്ത് ഏറെ പ്രത്യേകതകളുള്ള വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. നഗരകേന്ദ്രത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമെന്ന പ്രത്യേകതയ്ക്കു പുറമേ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരത്തിനായി റൺവേ അടച്ചിടുകയും ലോകത്താകമാനം ഉള്ള വൈമാനികര്‍ക്ക് ´നോട്ടാം´ നല്‍കുന്നതും ഈ വിമാനത്താവളത്തിൽ മാത്രം സംഭവിക്കുന്ന ഒരു വസ്തുതയാണ്. എന്നാൽ അദാി ഗ്രൂപ്പിൻ്റെ വരവ് ഈ ആചാരങ്ങളും ശീലങ്ങളും മാറ്റിയെഴുതുമോ എന്ന ആശങ്കയിലാണ് തലസ്ഥാനവാസികൾ തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്ത് അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് ലഭിച്ചതോടെ ഒരര്‍ത്ഥത്തില്‍ ഭയപ്പാടിലാണ്…

Read More

‘ശ്വേതക്കെതിരായ കേസ് പ്രശസ്തിക്കുവേണ്ടി; പാലേരി മാണിക്യം ഗംഭീര സിനിമ’: മന്ത്രി കെ ബി ഗണേഷ് കുമാർ

ശ്വേത മേനോനെതിരായ കേസ് പ്രശസ്തിക്കുവേണ്ടിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പരാതിക്കാരന്റെ പേര് പത്രത്തിൽ വരാനുള്ള നീക്കം നടന്നു. അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾ വരണം എന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്ക് എതിരായ സംഘടന എന്ന പരിവേഷം അമ്മയ്ക്കുണ്ടായിരുന്നു. അത് മാറാൻ സ്ത്രീകൾ അധികാരത്തിലേക്ക് എത്തേണ്ടതുണ്ട്. പാലേരി മാണിക്യം ഗംഭീര സിനിമയായിരുന്നു. അഭിനയിച്ച സിനിമകളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. കുക്കുവിനെതിരെ ഉയർന്ന ആരോപണത്തെ കുറിച്ചും മെമ്മറി കാർഡിനെക്കുറിച്ചും അറിയില്ലെന്നും…

Read More

കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ സംഭവം; മൂന്ന് പേർ പിടിയിൽ

  കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ശ്രീകാര്യത്ത് നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ആർ എസ് എസുകാരനായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി എബിയെ ഇവർ ആക്രമിച്ചത് ഇടവക്കോട് പ്രതിഭാ നഗറിൽ വെച്ചാണ് ആക്രമണം നടന്നത്. വീടിന് സമീപത്തെ റോഡരികിൽ സുഹൃത്തുക്കളുമായി ഇരിക്കുകയായിരുന്ന എബിയെ ബൈക്കുകളിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

Read More

ലോണെടുത്തത് 37000 രൂപ; തിരിച്ചടക്കേണ്ടി വന്നത് ഒന്നര ലക്ഷം: സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം

  സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘങ്ങൾ വ്യാപകം. ചെറിയ തുക വായ്പ എടുത്താലും ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്. വായ്പ തിരിച്ചടയ്ക്കാൻ വൈകിയാൽ മറ്റു ഓൺലൈൻ വായ്പാ ആപ്പുകൾ നിർദേശിക്കും. പണം തിരിച്ചടച്ചാലും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും. പണം തിരിച്ചടച്ചാലും ഭീഷണി തുടരും. പാലക്കാട് പനയംപാടം സ്വദേശി അബ്ദുൽ സലാമിൽ നിന്നും തിരിച്ചുവാങ്ങിയത് ഒന്നര ലക്ഷം രൂപയാണ്. 6700 രൂപ തിരിച്ചടയ്ക്കാൻ 12 ആപ്പുകളിൽ നിന്നായി 37,375 രൂപ വായ്പ എടുക്കേണ്ടി വന്നു. വായ്പ എടുത്ത…

Read More