വയനാട് ‍പുൽപ്പള്ളി സീതാ മൗണ്ടിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

പുല്‍പ്പള്ളി സീതാ മൗണ്ടിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് നരേന്ദ്രബാബു, സി.സി.എഫ് വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം വനപാലകര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. നിലവില്‍ ഐശ്വര്യ കവല, പാറ കവല എന്നിവിടങ്ങളിലെ സ്വകാര്യ തോട്ടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച്ാണ് പരിശോധന.കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടുമെന്നാണ് സൂചന. പ്രദേശത്തെ ജനങ്ങളോട് പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മുന്‍കരുതലുകളുടെ ഭാഗമായി വാഹന അനൗണ്‍സ്‌മെന്റും ചെയ്യുന്നുണ്ട്. ഇന്നലെ റെയ്ഞ്ച്…

Read More

കുറ്റിപ്പുറം കൊലക്കേസിൽ നടുക്കം മാറാതെ നാട്ടുകാർ; കൊന്നത് അയൽവാസി

  കുറ്റിപ്പുറം: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ അയല്‍വാസി പിടിയിലായി. നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിലെ പ്രതിയെയാണ് പിടികൂടിയത്. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്. ഷാഫി വിദേശത്ത് ജോലി ചെയ്തിരുന്നയാളായിരുന്നു. രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭർത്താവ് ഉപേക്ഷിച്ച വയോധിക ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ പ്രതി വ്യക്തമാക്കിയിട്ടില്ല. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച്…

Read More

ഈ മാസം 24 മുതല്‍ സ്വകാര്യ ബസ് സമരം സമരം ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട്

  തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 24 മുതല്‍ അനശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 1.10 രൂപയും ആക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കുക, രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയും പൊതു അവധി ദിനങ്ങളിലും യാത്രനിരക്കിന്റെ 50 ശതമാനം അധിക നിരക്ക് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നിലവില്‍ മൂന്നുമാസം കൂടുമ്പോള്‍ അടക്കുന്ന…

Read More

ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഇതിഹാസ ജീവിതം വിട പറയുമ്പോൾ

ഇതിഹാസതുല്യനായിരുന്നു എസ് പി ബി എന്ന് മൂന്നക്ഷരത്തിൽ അറിയിപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പ്രേമികൾക്ക് ആ മൂന്നക്ഷരം ഒരു വികാരമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട തന്റെ കലാജീവിതത്തിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ മഹത് വ്യക്തിത്വം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 1.05ന് മരണത്തിലേക്ക് നടന്നടുത്തു എസ് പി ബി വ്യക്തിമുദ്ര പതിക്കാത്ത മേഖലകളില്ല. ഗായകനായും നടനായും സംഗീത സംവിധായകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും എസ് പി ബിയെ കണ്ടു. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് വരെ സംഗീത ലോകത്ത് സജീവമായിരുന്നു ഈ…

Read More

ട്രംപിന്റെ വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്; അക്രമിയെ പിടികൂടി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു വീഴ്ത്തി. ട്രംപിനെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അക്രമിയെ പിടികൂടിയ ശേഷമാണ് ട്രംപ് വാർത്താ സമ്മേളനം പുനരാരംഭിച്ചത്. വാർത്താ സമ്മേളനം നടത്തുന്നതിനിടെ ട്രംപിനെ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് തന്നെയാണ് പുറത്ത് വെടിവെപ്പ് നടന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ ഇടപെടലിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.

Read More

മുംബൈയിൽ എസ്ബിഐ ബാങ്കിൽ കവർച്ച; ജീവനക്കാരനെ വെടിവെച്ചു കൊന്നു

  മുംബൈയിൽ എസ് ബി ഐയുടെ ശാഖയിൽ കവർച്ച. തടയാൻ ശ്രമിച്ച ജീവനക്കാരനെ മോഷണ സംഘം വെടിവെച്ചു കൊന്നു. ദഹിസർ ബ്രാഞ്ചിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ബാങ്കിൽ കവർച്ച നടത്തിയത്. ഇതിനിടെയാണ് താത്കാലിക ജീവനക്കാരനെ സംഘം വെടിവെച്ച് കൊന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ബാങ്കിൽ പരിശോധന നടത്തി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വർഷം തുടക്കത്തിലും മുംബൈയിലെ മീര നഗർ ഏരിയയിലെ ബാങ്കിൽ മുഖംമൂടി…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.19 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.61 ലക്ഷം പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂർ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂർ 1253, കാസർഗോഡ് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,026 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,73,966 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

കോവിഷീൽഡ്: ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിന് നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ്…

Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത്. അറുപതിനായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മരണം 900ത്തോളം മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 41,600 കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 14 ലക്ഷത്തിൽ താഴെയാണ് രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ…

Read More