തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 24 മുതല്‍ അനശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 1.10 രൂപയും ആക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കുക, രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയും പൊതു അവധി ദിനങ്ങളിലും യാത്രനിരക്കിന്റെ 50 ശതമാനം അധിക നിരക്ക് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
നിലവില്‍ മൂന്നുമാസം കൂടുമ്പോള്‍ അടക്കുന്ന റോഡ് നികുതി പ്രതിമാസ രീതിയില്‍ ആക്കുക, 2021 ഡിസംബര്‍ വരെ നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് ഗഡുക്കള്‍ ആക്കിയതിന് ഈടാക്കിയ 50 ശതമാനത്തോളം വരുന്ന അധിക നികുതി ഒഴിവാക്കുക, ബജറ്റില്‍ വര്‍ധിപ്പിച്ച ഹരിത നികുതി ഒഴിവാക്കുക, സി എന്‍ ജി ബസുകള്‍ക്ക് ഹരിത നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
ഭാരവാഹികളായ ജോണ്‍സണ്‍ പയ്യപ്പിള്ളി, ടി എ ഹരി, മാത്യൂസ് ചെറിയാന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു