Headlines

സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തുന്ന കെ എം ബഷീര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പെടുത്തിയ കെ എം ബഷീര്‍ സ്മാരക പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള പത്രങ്ങളില്‍ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക. എന്‍ട്രികള്‍ കണ്‍വീനര്‍, കെ എം ബഷീര്‍ സ്മാരക അവര്‍ഡ് സമിതി, സിറാജ് ദിനപത്രം, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്…

Read More

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു; വാഹനം പൂർണമായി കത്തിനശിച്ചു

  കോഴിക്കോട് പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. കുറ്റ്യാടി ഭാഗത്ത് നന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീടിപിച്ചത്. കൂരൂച്ചുണ്ട് നിന്ന് വെള്ളമുണ്ടക്ക് പോകുകയായിരുന്നു ട്രാവലർ ഇന്നുച്ചയ്ക്കാണ് സംഭവം. 24 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വണ്ടി നിർത്തി ആളുകളെ ഇറക്കുകയായിരുന്നു. തീപിടിത്തത്തിൽ വാഹനം പൂർണമായി കത്തിനശിച്ചു.

Read More

വികസനത്തിന് ഊന്നൽ നൽകി അമ്പലവയൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

അമ്പലവയൽ: വികസനത്തിന് ഊന്നൽ നൽകികൊണ്ടുള്ള 2021-22 വർഷത്തേക്കുള്ള അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. 43.92 കോടി രൂപ വരവും 43.64 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വൈസ് പ്രസിഡണ്ടുമായ കെ ഷമീർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. അമ്പലവയൽ നിവാസികളുടെ ചിരകാലാഭിലാഷമായ ആധുനിക സൗകര്യങ്ങളോടുള്ള കമ്മ്യൂണിറ്റിഹാൾ നിർമ്മാണത്തിന് 5 കോടി രൂപ നീക്കിവെച്ചു. കാർഷിക മേഖലക്ക് 1.32 കോടി രൂപയും, ഭവന നിർമ്മാണത്തിന് 1…

Read More

സൗദി വിസയടിക്കാൻ കാത്തുനിന്നവർക്ക് ദു:ഖ വാർത്ത

റിയാദ്: കാലാവധി തീർന്ന വിസകൾ ദീർഘിപ്പിക്കാനോ പുതുക്കാനോ കഴിയില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ നേടിയ വിസ കൊറോണ പ്രതിസന്ധിയും അതിർത്തികൾ അടച്ചതും മൂലം പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും ഈ വിസയുടെ കാലാവധി ഇപ്പോൾ അവസാനിച്ചിട്ടുണ്ടെന്നും പുതിയ വിസ ഇഷ്യു ചെയ്യേണ്ടതുണ്ടോയെന്നും ആരാഞ്ഞു സൗദി പൗരൻ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ വിസയുടെ കാലാവധി രണ്ടു വർഷമാണ്. കാലാവധി അവസാനിച്ച ശേഷം വിസ…

Read More

ഇന്നും മഴ ശക്തമാകും; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

Read More

വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്

വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്. മാനന്തവാടിയിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്.സജയന്‍ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.ബൈക്കില്‍ വരികയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു.വലതു കൈ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

Read More

ഗര്‍ഭിണിക്കും പിതാവിനും മര്‍ദ്ദനം; പോലിസ് കേസെടുത്തു

ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നൗലത്ത്, പിതാവ് സലിം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍, മാതാവ് സുബൈദ എന്നിവര്‍ക്കെതിരെ ആലങ്ങാട് പൊലീസ് കേസെടുത്തു.ഗാര്‍ഹിക പീഡനം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം. പത്ത് ലക്ഷം രൂപയാണ് നൗലത്തിന് സ്ത്രീധനമായി കുടുംബം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ സ്വര്‍ണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നല്‍കി. ഈ പണം ഉപയോഗിച്ച്…

Read More

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ

ഇടുക്കി ആനച്ചാലില്‍ ആറ് വയസുള്ള കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പ്രതിപിടിയില്‍. കൊല്ലപ്പട്ട അല്‍ത്താഫിന്റെ അമ്മയുടെ സഹോരിയുടെ ഭര്‍ത്താവ് മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ ഇയാളെ മുതുവാന്‍കുടിയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിച്ചു. തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി…

Read More

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തിയതികള്‍ ഡിസംബര്‍ 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തിയതികള്‍ പ്രഖ്യാപിക്കുക. വെെകിട്ട് ആറ് മണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാ തിയതികളും സമയവും അറിയാന്‍ സാധിക്കും.

Read More

മുഖ്യമന്ത്രിയുടെ ഇടപെടൽ; ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതി: അഞ്ചുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് നടപടിയുണ്ടായത്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പാലക്കാട് സ്വദേശി നിഷാന്ത്, ഹരിപ്പാട് സ്വദേശികളായ രതീഷ് ആനാരി, ഷാജി, അനിക്കുട്ടന്‍, പാണംചേരി സ്വദേശി വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർന്ന് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത…

Read More