മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 പ്രദേശങ്ങൾ കണ്ടെയ്ന്‍മെന്റ് സോണാക്കി

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും കവലയോട് ഒരു കിലോമീറ്റര്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Read More

മെഗാ തിരുവാതിര തെറ്റായിപ്പോയി; എല്ലാവരും തയ്യാറായി വന്നപ്പോൾ മാറ്റിവെക്കാനായില്ല: സിപിഎം ജില്ലാ സെക്രട്ടറി

  സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന മെഗാ തിരുവാതിരക്കളി മാറ്റിവെക്കേണ്ടതായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എല്ലാവരും തയ്യാറായി വന്നപ്പോൾ മാറ്റിവെക്കാൻ പറയാൻ പറ്റിയില്ല. തെറ്റായിപ്പോയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു ഇടുക്കിയിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര നടക്കുന്നതിനിടെയാണ് മെഗാ തിരുവാതിര അരങ്ങേറിയത്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. കൂടാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അഞ്ഞൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്

Read More

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി അവസാനിക്കും; കൊവിഡ് നിയന്ത്രണം ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ 52 ദിന ട്രോളിങ് നിരോധനം ജില്ലയിലും നാളെ അര്‍ധദ്ധരാത്രി അവസാനിക്കും. യന്ത്രവത്കൃത ബോട്ടുകള്‍ക്കായിരുന്നു നിയന്ത്രണം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍ബറുകളിലും, ലേലഹാളുകളിലും മല്‍സ്യബന്ധനയാനങ്ങളിലും കര്‍ശന മാനദണ്ഡപാലനം ഉറപ്പാക്കിയാണ് മല്‍സ്യബന്ധനത്തിന് അനുമതി. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ യാനങ്ങള്‍ക്ക് മാത്രമാണ് അനുമതി. പരമ്പരാഗത യാനങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയുടെ പേര് പ്രദര്‍ശിപ്പിക്കണം. ഹാര്‍ബറിനുള്ളിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രം. എന്‍ട്രി പാസില്‍ പ്രവേശിക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തണം. ഗാര്‍ഹിക…

Read More

പ്ലസ് വൺ സീറ്റ് പ്രവേശനം: എല്ലാവർക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:  പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിലുള്ള പ്രവേശനത്തിൽ എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  അറിയിച്ചു. ആകെ 94,390 അപേക്ഷകരാണ് ഉള്ളത് .മന്ത്രിസഭായോഗ തീരുമാനപ്രകാരം വര്‍ധിപ്പിച്ച സീറ്റിലേക്ക് സ്​കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്​ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിക്കുകയും ട്രാന്‍സ്​ഫര്‍ അലോട്ട്മെന്‍റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നവംബര്‍ 9,10 തീയതികളിലായി ട്രാന്‍സ്​ഫര്‍ അഡ്​മിഷന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നവംബര്‍ 17…

Read More

കേന്ദ്രത്തിന്റെ വാക്‌സിൻ നയം: ഞങ്ങൾക്ക് മൂകസാക്ഷിയാകാൻ കഴിയില്ലെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്

  കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. 18-44 വയസ്സിനിടയിൽ പ്രായമുള്ളവർ പണം നൽകി വാക്‌സിൻ സ്വീകരിക്കണമെന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണെന്ന് സുപ്രീം കോടതി പറഞ്ഞു. പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോൾ മൂകസാക്ഷിയായി ഇരിക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി കേന്ദ്രബജറ്റിൽ നീക്കിവെച്ച 35,000 കോടി ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. വാക്‌സിൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ഫയൽ നോട്ടിംഗ് അടക്കം എല്ലാ രേഖകളും ഹാജരാക്കാനാണ് നിർദേശം. 18-44 വയസ്സിനിടയിൽ പ്രായമുള്ളവർ പണം നൽകി…

Read More

രാജ്യസഭാ ഉപ തിരഞ്ഞെടുപ്പ് നാളെ; വൈകീട്ട് അഞ്ചിന് വോട്ടെണ്ണും

തിരുവനന്തപുരം: ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ. ജോസ് കെ മാണി തന്നെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. ശൂരനാട് രാജശേഖരന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നിയമസഭയില്‍ 99 അംഗങ്ങളുള്ള ഇടത് മുന്നണിക്ക് വിജയം ഉറപ്പാണ്. 41 അംഗങ്ങളാണ് യു ഡി എഫിനുള്ളത്. 140 എം എല്‍ എമാരില്‍ 71 പേരുടെ പിന്തുണ ലഭിക്കുന്നയാള്‍ വിജയിക്കും. യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫിലേക്ക് പോയതോടെയാണ് ജനുവരി 11ന്…

Read More

ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരൻ; വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ: ശിക്ഷാവിധി മറ്റന്നാൾ

  കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ജില്ല അഡീഷനൽ സെഷൻസ് കോടതിയാണ് സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.  ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.  പ്രതി സൂരജ് കോടതിയിൽ ഹാജരായിരുന്നു.  സൂരജിനെതിരെ ചുമത്തിയ കുറ്റം ജഡ്ജിവായിച്ചു കേൾപ്പിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ…

Read More

ഹാത്രാസ് കേസ്: സിബിഐ സംഘം പ്രതികളെ ജയിലിലെത്തി കണ്ടു; ആശുപത്രിയിലും പരിശോധന

യുപിയിലെ ഹാത്രാസിൽ 22കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കാണാനായി സിബിഐ സംഘം അലിഗഢിലെ ജയിലിലെത്തി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലും അന്വേഷണ സംഘം സന്ദർശനം നടത്തി.   പെൺകുട്ടിയുടേതായ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വെക്കാനാകൂവെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഇതിന്റെ ഭാഗമായാണ് സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തിയത്

Read More

കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു; കണ്ടക്ടർക്ക് പരുക്ക്

  കെ എസ് ആർ ടി സിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരുക്ക്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള ഇ ടി എം ആണ് പൊട്ടിത്തെറിച്ചത്. ബത്തേരി ഡിപ്പോ സ്‌റ്റോർ റൂമിൽ വെച്ചാണ് മെഷീൻ പൊട്ടിത്തെറിച്ചത്. കെഎസ്ആർടിസി ഐടി സംഘം ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിശദമായ പരിശോധന നടത്തുമെന്നും കെ എസ് ആർ ടി സി അറിയിച്ചു. മെഷീൻ ഉപയോഗിക്കുന്ന സമയത്ത് അധികമായി ചൂടാകുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.

Read More

Bahrain Airport Careers 2022 Announced Job Vacancies

Jobs at Bahrain Airport Careers are open for all individuals that are passionate and looking to work in a beautiful environment. The recruitment team is waiting to hear from you and has many new opportunities for freshers as well as experienced professionals. So don’t wait anymore and start applying to work at Bahrain Airport now. Airport Name…

Read More