‘അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല’; സി.സദാന്ദൻ വധശ്രമക്കേസ് പ്രതികൾക്ക് യാത്രയയപ്പ് നൽകിയതിനെ ന്യായീകരിച്ച് കെ.കെ ശൈലജ

സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് നാട്ടിൽ അനുവദിച്ച യാത്രയയപ്പ് വിവാദത്തിൽ പ്രതികരിച്ച് കെ.കെ. ശൈലജ. നാട്ടുകാരിയെന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നാണ് വിശദീകരണം. താൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയാണ്, അവരും പാർട്ടി പ്രവർത്തകരാണ്. തൻ്റെ അറിവിൽ അവർ നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്. മാന്യമായി ജീവിതം നയിക്കുന്നവരാണവർ. താൻ പങ്കെടുത്തത് ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ലെന്നും കോടതിയുടെ വിധിയെ മാനിക്കുന്നതായും കെ.കെ. ശൈലജ പ്രതികരിച്ചു. പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. പ്രതികളുടെ കുടുംബാംഗങ്ങൾ ഏറെ ദുഃഖത്തിലാണ്. അവർ തെറ്റുകാരല്ലെന്ന് അവരുടെ…

Read More

റെഡ് അലർട്ട്; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കാസർഗോഡ് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഞായറാഴ്ച പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് പ്രവചനം.ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,…

Read More

ഒമിക്രോൺ വ്യാപനം: ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം

  ഒമിക്രോൺ രൂക്ഷമായ സാഹചര്യത്തിൽ ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരിട്ടുള്ള ക്ലാസുകൾ അടച്ചെങ്കിലും ഓൺലൈൻ മോഡിൽ ക്ലാസുകൾ നടക്കും. കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിലാണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ജനുവരി 26ാം തിയതി വരെയാണ് സ്‌കൂളുകളും കോളജുകളും അടച്ചിടുക. സംസ്ഥാനത്ത് ഇപ്പോൾ രാത്രി കർഫ്യൂ നിലവിലുണ്ട്. ജനുവരി 26നു മുമ്പ് വീണ്ടും ടാസ്‌ക് ഫോഴ്സ് യോഗം ചേരും ആ യോഗത്തിലായിരിക്കും ഭാവി തീരുമാനങ്ങളുണ്ടാവുക….

Read More

മുകേഷ് അടക്കം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ്

നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, നെയ്യാറ്റിൻകര എംഎൽഎ എന്നിവർക്കാണ് കൊവിഡ് നാല് പേരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ മാസം 22ാം തീയതി വരെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.

Read More

ഇന്ന് സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 4.29 ലക്ഷം പേർക്ക്; സിറിഞ്ച് ക്ഷാമത്തിനും പരിഹാരമായി

  സംസ്ഥാനത്ത് ഇന്ന് 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 1170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് അടക്കം 2,62,33,752 പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 1.92 കോടി പേർക്ക് ഒന്നാം ഡോസും 69.43 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിനും…

Read More

കടയ്ക്കാവൂർ പോക്‌സോ കേസ്: അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം കടയ്ക്കാവൂരിൽ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസ് തള്ളിയത്. നിലവിൽ സ്ത്രീക്കെതിരെ മകന്റെ മൊഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്ചയാണ് ഇവർ ജാമ്യാപേക്ഷ നൽകിയത്. അമ്മയ്‌ക്കെതിരായ മൊഴിയുള്ള ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസും വ്യക്തമാക്കി എഫ് ഐ ആറിൽ സംഭവത്തെ കുറിച്ച് ആദ്യമറിയിച്ചത് സി ഡബ്ല്യു സി ആണെന്ന പോലീസ് വാദം തെറ്റാണെന്ന് സി ഡബ്ല്യു സി…

Read More

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിലെത്തിയത്. രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ എത്തണമെന്ന് കാണിച്ച് കസ്റ്റംസ് അർജുന് നോട്ടീസ് നൽകിയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാൾ ഒളിവിലായിരുന്നു. ഇതിനാൽ തന്നെ അർജുൻ ചോദ്യം ചെയ്യലിന് എത്തില്ലെന്നായിരുന്നു സൂചന. എന്നാൽ പറഞ്ഞ സമയത്തിനും മുമ്പ് തന്നെ അഭിഭാഷകർക്കൊപ്പം അർജുൻ കസ്റ്റംസ് ഓഫീസിൽ എത്തുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ…

Read More

തീരം തൊട്ട നിവാറിന്റെ ശക്തി കുറയുന്നു; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പേമാരി തുടരുന്നു

കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്കടുത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊട്ട നിവാർ നിലവിൽ ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട് അടുത്ത മണിക്കൂറുകളിൽ കാറ്റിന്റെ വേഗത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ വിളുപുരം ജില്ലയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. ഇവരുടെ മകൻ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്   ചെന്നൈയിലും പുതുച്ചേരിയിലും അതിശക്തമായ മഴ തുടരുകയാണ്. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്…

Read More

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: 114 ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പുറ്റാട് പരൂര്‍കുന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിപുലമായ ആദിവാസി ഭവന പദ്ധതി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 114 ആദിവാസി കുടുംബങ്ങള്‍ക്കാണ് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പുറ്റാട് പരൂര്‍കുന്നില്‍ മാതൃകാ പാര്‍പ്പിട സൗകര്യമൊരുങ്ങുന്നത്. കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലേക്ക് സ്ഥലംമാറി താമസിക്കേണ്ടി വന്നവരെ ഒരു പ്രദേശത്ത് ഒരുമിപ്പിക്കുന്ന പദ്ധതി കൂടിയാണിത്….

Read More