അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊന്നത്; വെളിപ്പെടുത്തലുമായി പെൺകുട്ടികൾ
വയനാട് അമ്പലവയൽ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കീഴടങ്ങിയ പെൺകുട്ടികൾ. അമ്പലവയൽ സ്വദേശി മുഹമ്മദ് എന്ന 68കാരനാണ് കൊല്ലപ്പെട്ടത്. അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികൾ പറയുന്നു. 15, 16 വയസ്സുള്ള സഹോദരിമാരാണ് പോലീസിലെത്തി കീഴടങ്ങിയത്. മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാൽ സ്‌കൂൾ ബാഗിലാക്കി ഉപേക്ഷിച്ചെന്നും ഇവർ പറയുന്നു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു. പിതാവ് ഉപേക്ഷിച്ച് പോയ ശേഷം തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മുഹമ്മദായിരുന്നു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് മുഹമ്മദ്…