ഒരു സ്ത്രീ ഗർഭിണിയായി കഴിഞ്ഞാൽ എന്തൊക്കെ മാറ്റങ്ങൾ ആണ് ഉണ്ടാവുന്നത് ? കുഞ്ഞ് എത്ര ആണ് ഓരോ മാസവും വളരുന്നത്, എന്തൊക്കെ ടെസ്റ്റ് യുകൾ ആണ് ചെയ്യേണ്ടത്, എന്തൊക്കെ ഭക്ഷണ ക്രമങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് ഇങ്ങനെ പലപ്പോഴും ഒരുപാട് സംശയങ്ങൾ ഉള്ള സമയം ആണ് ഗർഭ സമയം . പ്രത്യേകിച്ച് ആദ്യമായി ഗർഭം ധരിക്കുന്ന സ്ത്രീകൾ. ഇവർക്ക് എല്ലാം അറിയാനുള്ള ആകാംക്ഷ സാധാരണമാണ്. ഒരുപക്ഷെ എല്ലാം സംശയങ്ങളും ഗൈനക്കോളജിസ്റ് ന്റേ അടുത്ത് നിന്ന് ഉത്തരം ലഭിക്കാൻ സാധിച്ചെന്ന് വരില്ല.വളരെ കുറച്ചു സമയം മാത്രമേ ഡോക്ടർ ടെ അടുത്ത് നമുക്ക് കിട്ടുയുള്ളൂ .
ഗർഭകാലം എപ്പോൾ മുതലാണ് കണക്കാക്കുക ?
നമുടെ ഗർഭ കാലം എന്ന് പറയുന്നത് 280 ദിവസം ആണ് അതായത് 40 ആഴ്ച . മാസത്തിന് കണക്ക് പറയുകയാ ണെങ്കിൽ 9 മാസവും 10 ദിവസവും ആണ്. ഒരു സ്ത്രീക്ക് എപ്പോഴാണോ അവസാനം ആയിട്ട് ആർത്തവം ഉണ്ടായത് ആ ആർത്തവത്തിന്റെ ഒന്നാമത്തെ ദിവസം മുതലാണ് ഗർഭ കാലം തുടങ്ങുന്നത്.
ഗർഭകാലം മൂന്ന് ത്രൈമാസം ആയാണ് തിരിച്ചിരിക്കുന്നത് . ആദ്യത്തെ 3 മാസം ആദ്യ ത്രിമാസമായും ,പിന്നെയുള്ള 3 മാസം രണ്ടാം ത്രിമാസമായും അവസാനം വരുന്ന 3 മാസം മൂന്നാം ത്രിമാസമായും പറയപ്പെടുന്നു .കൃത്യമായി പറഞ്ഞാൽ, ആദ്യ ത്രൈമാസം തുടങ്ങുന്നത് അവസാനത്തെ ആർത്തവത്തിന്റെ ഒന്നാം ദിനം മുതൽ 12 ആഴ്ച്ച വരെ ആണ്. ഒരു ഗർഭിണിയെ സംബന്ധിച്ചിടത്തോളം ആദ്യ ത്രൈമാസം പെട്ടന്ന് കടന്നു പോവുന്നതാണ്.
ഗർഭിണി ആകുന്നതിന്റെ സൂചനകൾ
ആർത്തവം തെറ്റുമ്പോൾ ആണല്ലോ ഗർഭിണി ആണെന്ന് അറിയുന്നത് . അപ്പോഴേക്കും 1 മാസം കഴിഞ്ഞ് പോയിട്ടുണ്ടാവും. പക്ഷേ അതിനു മുമ്പ് കുറച്ച് ലക്ഷണങ്ങൾ വെച്ചിട്ട് നമ്മൾ ഗർഭിണി ആണോ അല്ലയോ എന്ന് അറിയാൻ പറ്റും. അതായത് പീരിയഡ്ന്റെ ഒരാഴ്ച മുൻപേ നമ്മുടെ ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിക്കും.
അതിൽ ഒന്നാമത്തേത്, മാറിടത്തിൽ സൂചി കുത്തുന്നത് പോലെ ഉണ്ടാവുന്നു, വേദന ഉണ്ടാവും കല്ലിച്ചതു പോലെ ഉണ്ടാകുന്നു. ഗർഭധാരണം നടന്നാൽ നമ്മുടെ ശരീരത്തിൽ കൂടുതൽ ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടുന്നു, അത് പോലെ മാറുകളിലേക്ക് രക്തയോട്ടം കൂടുന്നു . ഇത് 9 മാസം കഴിഞ്ഞാൽ കുഞ്ഞിന് പാൽ കൊടുക്കാനുള്ള തയാറെടുപ്പ് തുടങ്ങുന്നതിന്റെ ലക്ഷണമാണ്. അത് കൊണ്ടാണ് വേദനയും അനുഭവപ്പെടുന്നത്.
രണ്ടാമത്തെ ലക്ഷണമാണ് സ്പോട്ടിംഗ് . രക്ത പുള്ളി കുറച്ചായി കാണും . ഇത് സാധാരണ ആർത്തവം ഉണ്ടാവുന്നത് പോലെ അല്ല, പക്ഷെ ചെറുതായി രക്ത പുള്ളി പോലെ ഉണ്ടാകുന്നതും ചില ആളുകളിൽ കാണാറുണ്ട്. മൂന്നാമതായി, ഭയങ്കര ക്ഷീണം അനുഭവപ്പെടുന്നു. ഒരു കാര്യവും ചെയ്യാൻ പറ്റാത്ത രീതിയിൽ ഭയങ്കര തളർച്ച അനുഭവപ്പെടുന്നത് സാധാരണമാണ്. മറ്റൊരു ലക്ഷണമാണ് മൂഡ് സ്വിംഗ്. നമ്മുടെ മൂഡ് പെട്ടന്ന് മാറും, പെട്ടെന്ന് നല്ല ദേഷ്യം തോന്നും പെട്ടന്ന് സങ്കടം വരും കരച്ചിൽ വരും. അങ്ങനെ മൂഡ് വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്നു.
അഞ്ചാമത്തെ ലക്ഷണം വയർ വീർക്കുന്നതായി തോന്നുന്നതാണ്. പലപ്പോഴും ഗ്യാസ് നിറഞ്ഞതായി അനുഭവപ്പെടുന്നു . അതുപോലെ, ചില ഭക്ഷണം കഴിക്കാൻ തോന്നും അല്ലെങ്കിൽ ചില ഭക്ഷണങ്ങളോട് വെറുപ്പ് തോന്നും. അതുവരെ നമ്മൾക്ക് കഴിച്ച്കൊണ്ടിരുന്ന നമ്മൾക്ക് ഇഷ്ടപെട്ട ഭക്ഷണത്തോട് പോലും വല്ലാത്ത വെറുപ്പ് അനുഭവപ്പെട്ടേക്കാം. മറ്റൊരു പ്രധാന ലക്ഷണം അടിവയറിനും നടുവിനും ഉണ്ടാകുന്ന വേദനയാണ് .അതുപോലെ വായിൽ ലോഹ രുചി, അതായത് ഇരുമ്പ് ചുവ അനുഭവപ്പെടുന്നു .ഇതൊക്കെയാണ് ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങൾ എന്ന് പറയുന്നത് .
ഗർഭിണിയാണോ എന്ന് എങ്ങനെ അറിയാം
ഇനി ആർത്തവം തെറ്റിയാൽ ഗർഭിണി ആണോ എന്നുറപ്പിക്കാൻ ചെയ്യാൻ രക്തം അല്ലെങ്കിൽ മൂത്രം പരിശോധിക്കാം . ഇവ രണ്ടിലും hcg ഹോർമോൺ ഉണ്ടോ എന്നാണ് നോക്കുന്നത്. ബ്ലഡ് ടെസ്റ്റ് ആണെങ്കിൽ ലാബിൽ പോയി ടെസ്റ്റ് ചെയ്യാം . യൂറിൻ ടെസ്റ്റ് ആണെങ്കിൽ UPT kit വാങ്ങി വീട്ടിൽ നിന്ന് തന്നെ പരിശോധിക്കാം . UPT kit ൽ പരിശോദിക്കുമ്പോൾ , ആർത്തവം തെറ്റി കഴിഞ്ഞുള്ള ആദ്യ ആഴ്ചയാണ് ടെസ്റ്റ് ചെയ്യുന്നതെങ്കിൽ രാവിലെ യുള്ള മൂത്രം തന്നെ എടുത്ത് ടെസ്റ്റ് ചെയ്യുന്നതാണ് ഉത്തമം. കാരണം സാന്ദ്രത കൂടുതൽ രാവിലെ ഉള്ള മൂത്രത്തിലാണ് . ഇതിലായിരിക്കും ഹോർമോൺ ന്റെ സാന്നിദ്ധ്യം കൂടുതൽ. ഒരാഴ്ചയിൽ കൂടുതൽ ആയാൽ, ഏതു സമയത്തെ മൂത്രത്തിനും കൃത്യമായ ഫലം നൽകും .
എപ്പോഴാണ് ഗർഭിണി ഡോക്ടറെ കാണാൻ പോവേണ്ടത് ?
ഗർഭ പരിശോധന പോസിറ്റീവ് ആയി കണ്ടാൽ നമ്മൾ പെട്ടന്ന് തന്നെ ഡോക്ടർടെ അടുത്ത് പോവണം. അ സമയത്തു തന്നെ ഫോളിക് ആസിഡ് പോലുള്ള സപ്പ്ളിമെൻറ്സ് ഡോക്ടർ തരുന്നതായിരികും. ഇത് തീർച്ചയായും കഴിക്കേണ്ടതാണ് . കാരണം ആദ്യ ത്രൈമാസത്തിലാണ് കുട്ടിയുടെ നട്ടെല്ല്, തലച്ചോറ് എന്നിവ രൂപം കൊള്ളുന്നത്. അപ്പോ ഫോളിക് ആസിഡ് ശരിയായ അളവിൽ കിട്ടിയില്ലെങ്കിൽ കുട്ടിക്ക് ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ വരാൻ വേണ്ടി സാധ്യത ഉണ്ട്. അതായത് നട്ടെല്ല് , തലച്ചോർ എന്നിവ ശരിയായ രീതിയിൽ രൂപം കൊള്ളില്ല. അത് കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങേണ്ടതാണ് . ഏറ്റവും നല്ലത്, നമ്മൾ ഗർഭധാരണത്തിന് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഒരു 3 മാസം മുമ്പ് തന്നെ ഫോളിക് ആസിഡ് സപ്പ്ളിമൻ്റ്സ് എടുക്കുന്നതാണ് കുട്ടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്
ആദ്യ സന്ദർശനത്തിൽ തന്നെ ഡോക്ടർ രക്തപരിശോധനയും മൂത്രപരിശോധനയും ചെയ്തു, അസാധാരണമായത് ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തും .പിന്നെ 6 മുതൽ 8 ആഴ്ചയുടെ ഇടവേളയിൽ ഡോക്ടർ സ്കാൻ ചെയ്യാൻ പറയുന്നു. ഇത് ചെയ്യുന്നത് നമ്മുടെ പ്രെഗ്നൻസി ശരിയായ രീതിയിലാണോ ഇംപ്ലാന്റ് ആയിട്ടുള്ളത് എന്നൊക്കെ അറിയാൻ വേണ്ടിയാണ് . ഗർഭപാത്രത്തിൽ ആണ് ഭ്രൂണം വന്ന് അറ്റാച്ച് ചെയ്യേണ്ടത്. ചിലർക്ക് ഇത് ട്യൂബിൽ വന്ന് അറ്റാച്ച് ചെയ്യുന്നത് കാണാറുണ്ട്. അങ്ങനെ ഉള്ളതൊക്കെ അറിയാൻ വേണ്ടിയാണ് ഈ സ്കാൻ.
അതുപോലെ തന്നെ ഏറ്റവും പ്രധാനമായി, കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കുന്നുണ്ടോ ഉണ്ടെങ്കിൽ ശരിയായ രീതിയിൽ ആണോ എന്നും നോക്കാൻ വേണ്ടി. 6 ആഴ്ച ആവുമ്പോഴേക്കും കുഞ്ഞിന്റെ ഹൃദയം രൂപപ്പെട്ടിട്ടുണ്ടാകും . അതു കൊണ്ട് 6 ആഴ്ച്ചയ്ക്ക് ശേഷം സ്കാൻ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് അറിയാൻ പറ്റും. ഈ സമയം തന്നെ ഡോക്ടർ നിങ്ങൾക്ക് പ്രസവ തിയതി തരുന്നു .അവസാന വന്ന ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ 40 ആഴ്ചയാണ് പ്രസവ തിയതിയായി കണക്കാക്കുന്നത് . ഇത് പല കാരണങ്ങൾ കൊണ്ട് പ്രായോഗികമായി മാറാം .