വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍
ചര്‍മ്മം വരളുന്നതിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കുന്നത് പലപ്പോഴും അത്ര എളുപ്പമല്ല. കാലാവസ്ഥയിലെ മാറ്റം, ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം, വരണ്ട കാലാവസ്ഥ, കഠിനമായ രാസ ചര്‍മ്മ ഉത്പന്നങ്ങള്‍ എന്നിവ വരണ്ട ചര്‍മ്മത്തിന് കാരണമാകും. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, വരണ്ട ചര്‍മ്മം കാരണം ഉണ്ടാകുന്ന ചൊറിച്ചിലും മറ്റും ആരും ഇഷ്ടപ്പെടുന്നില്ല. അവ എത്രയും പെട്ടെന്ന് ചികിത്സിച്ച് നീക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. വരണ്ട ചര്‍മ്മം എല്ലായ്‌പ്പോഴും ഗുരുതരമായ പ്രശ്‌നമല്ല. ഇത് സ്വാഭാവികമായി ചികിത്സിക്കാന്‍ കഴിയും. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ നേരിടാന്‍ നിങ്ങള്‍ക്ക് ചില…