‘9 വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ് SFI, സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാർ’; അലോഷ്യസ് സേവ്യർ

9 വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ് SFIയെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ലെന്നും സർക്കാരിൻ്റെ അവസാന വർഷത്തിൽ നിലനിൽപ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് എസ്എഫ്ഐക്കാർ. സർവകലാശാലയിൽ എസ്എഫ്ഐ അഴിഞ്ഞാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. നിലമ്പൂരിൽ തോറ്റ സർക്കാരിൻറെ നഗ്നത മറയ്ക്കാൻ ഉടുതുണിയുമായി വരുന്ന ആളാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള സർവകലാശാലയിലെ വിഷയങ്ങളിൽ…

Read More

കുഞ്ഞ് അനുപമയുടെ തന്നെ; ഡി എൻ എ പരിശോധനാ ഫലം വന്നു

  ദത്ത് വിവാദത്തിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയാണെന്ന് തെളിഞ്ഞത്. മൂന്ന് തവണ സാമ്പിൾ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാ ഫലം ഔദ്യോഗികമായി ഇവരെ അറിയിച്ചിട്ടില്ല. ഇത് സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. സിഡബ്ല്യുസി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

Read More

തണുത്ത പ്രദേശങ്ങളിലും ഗണ്യമായി കുറഞ്ഞ് കൊറോണ; യുഎസില്‍ വൈറസിന്റെ വ്യാപനം 50 ശതമാനമായി താഴ്ന്നു

  വാഷിങ്ടന്‍: കൊറോണ വൈറസിന്റെ വ്യാപനം അമേരിക്കയില്‍ 50 ശതമാനത്തിലേറെ കുറഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മാരകമായ ഡെല്‍റ്റാ വൈറസിന്റെ വ്യാപനം സെപ്റ്റംബര്‍ മാസം അതിരൂക്ഷമായിരുന്നുവെങ്കിലും പിന്നീട് സാവകാശം കുറഞ്ഞു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായ ഫ്‌ളോറിഡ, ജോര്‍ജിയ, ഹവായ്, സൗത്ത് കരോളിന, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു മാസത്തിനു മുമ്പുണ്ടായിരുന്നതില്‍ നാല്‍പ്പതു ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. അര്‍കന്‍സ്, ലൂസിയാന ഉള്‍പ്പെടെ 75 ശതമാനമാണ് കുറഞ്ഞുവരുന്നത്. എന്നാല്‍, തണുപ്പുമേഖലയിലും…

Read More

തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും .ജെ.പിക്ക് ജയിക്കാനാവും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ . 30,000ൽ പരം വോട്ടുകൾ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരൻ ഇങ്ങിനെ പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്ക്കരിക്കണം. ഈ കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിശ്ചയിക്കുക. പാർട്ടി നിശ്ചയിക്കട്ടെ. അപ്പോൾ പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര…

Read More

രാഹുൽ ഗാന്ധി നയിച്ചാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലും ജയിക്കില്ലെന്ന് നേതാക്കൾ; കോൺഗ്രസിൽ കലാപം രൂക്ഷം

രാഹുൽ ഗാന്ധിക്കെതിരെ കൂടുതൽ വിമർശനവുമായി കത്തെഴുതിയ നേതാക്കൾ. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നയിച്ചാൽ വിജയം ഉറപ്പിക്കാനാകില്ലെന്ന് നേതാക്കൾ പറയുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്നും ഇവർ സൂചന നൽകുന്നുണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവായിരിക്കണം പാർട്ടിക്ക് അധ്യക്ഷനായി വരേണ്ടതെന്ന ആദ്യ വെടി പൊട്ടിച്ചത് കപിൽ സിബലാണ്. പിന്നാലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേതാക്കളുടെ കൂടുതൽ പ്രതികരണങ്ങൾ വന്നിരിക്കുന്നത്. എഐസിസി സമ്മേളനത്തോടെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം വിടുമെന്ന വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കുറിച്ചുള്ള…

Read More

ഇന്ധനവില ഇന്നും വർധിച്ചു

ഇന്ധനവിലയിൽ ഇന്നും വർധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90.87 രൂപയും ഡീസലിന് 85.31 രൂപയുമായി മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 100 കടന്നു. ഞായറാഴ്ച രാവിലെ 28 പൈസ വർധിച്ചതോടെയാണ് 100 രൂപ കടന്നത്. പുതുക്കിയ പാചകവാതക വിലയും ഇന്ന് മുതൽ നിലവിൽ വന്നു. സിലിണ്ടറിന് അമ്പത് രൂപയാണ് വർധിപ്പിച്ചത്.

Read More

‘ ഇളങ്കോ നഗര്‍ നെല്ലങ്കര’; ഗുണ്ടകളെ ഒതുക്കിയ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്; നീക്കം ചെയ്ത് പൊലീസ്

തൃശൂരില്‍ ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് വച്ചു. ‘ ഇളങ്കോ നഗര്‍ നെല്ലങ്കര’ എന്ന പേരിലായിരുന്നു ബോര്‍ഡ്. ദിവസങ്ങള്‍ക്കു മുന്‍പാണ് തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസ് ജീപ്പ് തകര്‍ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ സംഘട്ടനത്തിലൂടെ സിറ്റി പൊലീസ് കീഴ്‌പ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായ നെല്ലങ്കരയില്‍ ഇളങ്കോ നഗര്‍ എന്നെഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞ മണ്ണുത്തി പൊലീസ് രാത്രിയില്‍ തന്നെ സ്ഥലത്തെത്തി ബോര്‍ഡ് എടുത്ത് മാറ്റി. കോര്‍പ്പറേഷന്റെയോ…

Read More

കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടികൾ ബംഗളൂരുവിൽ; ഒരാളെ പിടികൂടി, അഞ്ച് പേർ രക്ഷപ്പെട്ടു

  കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. ബംഗളൂരു മഡിവാളയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. ബംഗളൂരു പോലീസും പ്രദേശവാസികളും ചേർന്നാണ് ഒരു കുട്ടിയെ പിടികൂടി തടഞ്ഞുവെച്ചത്. കുട്ടികൾ ബംഗളൂരുവിൽ എത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നു. മഡിവാളയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇവർ. പെൺകുട്ടികളെ കുറിച്ച് സംശയം തോന്നിയ ഹോട്ടൽ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചു. അഞ്ച് പേർ ഓടി രക്ഷപ്പെടുകയും ഒരാളെ…

Read More

21ാം തീയതി മുതൽ സ്‌കൂളുകൾ വൈകുന്നേരം വരെ; ശനിയാഴ്ചയും പ്രവൃത്തിദിവസം

  ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യ ആഴ്ച  ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകൾ. പകുതി കുട്ടികൾക്ക് വീതമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചയും പ്രവർത്തി ദിവസമായിരിക്കും. എന്നാൽ ഈ മാസം 21 മുതൽ എല്ലാ ക്ലാസുകളും വൈകിട്ടുവരെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളെല്ലാം ക്ലാസിൽ എത്തണം. എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 16ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടുവിലും…

Read More

യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു

കോവളം: ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്ത. മലപ്പുറം കടമ്പോട് സ്വദേശികളായ ശിഹാബുദ്ദീൻ (32), സുഹൈൽ (21) എന്നിവരാണ് തിരുവല്ലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലം ജംഗ്ഷനിൽ പരിശോധന നടത്തിയ പൊലീസ് പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് കഞ്ചാവും പുകയില ഉത്പന്നങ്ങളും കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയെ കൊണ്ടുപോകാനെത്തിയതാണെന്ന് ഇവർ വെളിപ്പെടുത്തിയത്. യുവതിയുമായി ഫേയ്സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത് ശിഹാബുദ്ദീനാണ്….

Read More