പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം

  ന്യൂഡൽഹി: ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ദി​ന​ങ്ങ​ൾ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പൊ​തു​ജ​ന​ങ്ങ​ൾ പേ​പ്പ​റി​ൽ നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പേ​പ്പ​റി​ൽ നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക കൈ​യി​ൽ വീ​ശാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ പ​രി​പാ​ടി​ക​ൾ​ക്കു ശേ​ഷം പ​താ​ക ഉ​പേ​ക്ഷി​ക്കു​ക​യോ നി​ല​ത്തു വ​ലി​ച്ചെ​റി​യു​ക​യോ ചെ​യ്യ​രു​ത്. പ​താ​ക​യു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്തും​വി​ധം ഇ​തു നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Read More

നടി മാൽവി മൽഹോത്രയെ കുത്തി പരുക്കേൽപ്പിച്ചു; യുവാവ് ഒളിവിൽ

സിനിമാ സീരിയൽ നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു യോഗേഷ് കുമാർ മഹിബാൽ എന്നയാളാണ് നടിയെ ആക്രമിച്ചത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഇയാൾ ഒളിവിലാണ്. യോഗേഷിനായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. നടിയും യോഗേഷും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇയാൾ മാൽവിയോട് വിവാഹാഭ്യർഥന നടത്തി. ഇത് നിരസിച്ചതിന് പിന്നാലെ സൗഹൃദവും നടി അവസാനിപപ്ിച്ചിരുന്നു  

Read More

അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; ടാറ്റ മെഗാ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

  ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ മെഗാ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്. പഞ്ചാബും ഗുജറാത്തും ഇവിടെ വൈദ്യുതി ഉല്‍പ്പാദനത്തിന് ചെലവാകുന്ന പണം മുഴുവന്‍ നല്‍കാമെന്ന് വാക്കുനല്‍കിയ സാഹചര്യത്തിലാണ് ടാറ്റ പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന 1800 മെഗാവാട്ട് വൈദ്യുതി 4.50 രൂപ നിരക്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ വാങ്ങും. നാലാഴ്ച മുന്‍പ് തീരുമാനിച്ച നിരക്കിലും കൂടുതലാണിത്. പഞ്ചാബ് 500 മെഗാവാട്ട് വൈദ്യുതി ദിവസം തോറും 5.5…

Read More

പേപ്പട്ടി ആക്രമണം; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

പടിഞ്ഞാറത്തറ പാണ്ടം കോട് പ്രദേശത്ത്‌ പേ പട്ടിയുടെ ആക്രമണം.ഒന്നര വയസുള്ള കുട്ടി അടക്കം നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേപ്പട്ടികളാണ് പ്രദേശത്തെ ആളുകളെ ആക്രമിച്ചത്.പട്ടികളെ പിടികൂടാൻ സാധിക്കാത്തതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു കുട്ടികൾക്ക് പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.നിരവധി വളർത്ത്‌ മൃഗങ്ങളെയും പേപ്പട്ടികൾ ആക്രമിച്ചിട്ടുണ്ട്.

Read More

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ

ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി…

Read More

കാബൂളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രി

  താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്കയോടാണ് മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചത്. ഇതേ തുടർന്ന് നോർക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടത്. കൂടുതൽ മലയാളികൾ അഫ്ഗാനിൽ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്.

Read More

ആലപ്പുഴയിൽ ചികിത്സക്കെത്തിയ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു; സ്രവം പരിശോധനക്ക് അയച്ചു

ആലപ്പുഴയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ആണ് യുവതി കുഴഞ്ഞ് വീണ് മരിച്ചത്. . മുട്ടം പാട്ടുകാരൻ വടക്കേതിൽ രവീന്ദ്രന്റെ ഭാര്യ സൗമ്യ ആണ് മരിച്ചത്. 36 വയസായിരുന്നു. മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പനിയെത്തുടർന്ന് മൂന്ന് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. പനി ഭേദമാകാതെ വന്നതോടെ ഇന്നലെ ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തുകയും ഉടനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഇവരുടെ സ്രവം കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷമാകും സംസ്‌കാരം.

Read More

Applications are invited for teaching vacancies in major colleges in Kerala

Kozhikode St. Joseph’s College, Devagiri English / Functional English, Malayalam, Hindi, Commerce, Business Administration Management, Economics, Statistics, Mathematics, Computer Science / Application, Mass Communication, Social Work Law (Business & Media), Animation and Graphic Design, Sport There are vacancies for teachers in the following subjects. Technical Office Assistant, H.R. Requires Admin, Placement Officer, Software Programmer, and…

Read More

പ്രഭാത വാർത്തകൾ

  🔳മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. വിവാദ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സാഹചര്യത്തിലാണു കൂടിക്കാഴ്ച. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. ഗവര്‍ണര്‍ ഒപ്പിടുമോയെന്നു രണ്ടു ദിവസത്തിനകം അറിയാം. സര്‍വകലാശാലാ നിയമന വിവാദങ്ങളും ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായി. വിദേശസന്ദര്‍ശനത്തിനുശേഷം ഇന്നാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. 🔳അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടന്ന മുംബൈ ശിവാജി പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി…

Read More

ലഖിംപുര്‍ കൂട്ടക്കൊല; ആശിഷ് മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യും: ഉത്തര്‍പ്രദേശ് ഐ.ജി ലക്ഷ്മി സിങ്

  ലക്‌നോ: ലഖിംപുര്‍ ഖേരിയിലെ അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് ഐ.ജി ലക്ഷ്മി സിങ്. ആശിഷ് മിശ്രയെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായും കൊലപാതകകുറ്റം ഉള്‍പ്പടെ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഐ.ജി വ്യക്തമാക്കി. ആജ്തകിനോട് പ്രതികരിക്കുകയായിരുന്നു ഐ.ജി. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയും വിവരങ്ങളും ഉപയോഗിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതായും ഐ.ജി പറഞ്ഞു. എന്നാല്‍, സംഭവം നടന്ന ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ബന്‍വാരിപൂരിലായിരുന്നു താനെന്നാണ്…

Read More