ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ട്. വെടിനിർത്തൽ നടപ്പാക്കുന്ന കാര്യത്തിൽ അടിയന്തിര ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. സ്രയേലും ഹമാസും തമ്മിൽ ഒരു ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് അപ്രതീക്ഷിതമായി ഗാസയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ്…

Read More

പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് വയനാട് ജില്ലയിൽ തുടക്കമായി

പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് വയനാട് ജില്ലയിൽ തുടക്കമായി.മാനന്തവാടി പോലീസ് സ്റ്റേഷനിൽ അഡീഷണൽ പോലീസ് മേധാവി വി.ഡി.വിജയൻ ആൻ്റിബോഡി ടെസ്റ്റ് നടത്തി ഉദ്ഘാടനം ചെയ്തു. നാളെയും മറ്റന്നാളുമായി ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിലും ടെസ്റ്റ് നടക്കും എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും,സ്റ്റേറ്റ് പോലീസ് വെൽഫയർ ബ്യൂറോയുടേയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിലെ മുഴുവൻ  പോലീസ് സോനാംഗങ്ങൾക്കുമുള്ള കോവിഡ് 19 ആൻറി ബോഡി ടെസ്റ്റിന് ജില്ലയിൽ തുടക്കമായത്. വരും ദിവസങ്ങളിൽ ബത്തേരി, കൽപ്പറ്റ ഭാഗത്തുള്ള പോലീസുകാർക്ക് ടെസ്റ്റ് നടത്തും.പിന്നീട്…

Read More

ശശികല ഇന്ന് ചെന്നൈയിലേക്ക്, കനത്ത സുരക്ഷയൊരുക്കി പോലീസ്; ബംഗളൂരു മുതൽ വാഹന റാലി

ജയിൽ മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലേക്ക് തിരികെ എത്തും. ബംഗളൂരു മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ തിരികെ വരവേൽക്കുന്നത്. 32 ഇടങ്ങളിൽ സ്വീകരണ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. ടി നഗറിലെ എം ജി ആറിന്റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. ശശികലയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ജയയയുടെ വസതി സ്ഥിതി ചെയ്യുന്ന പോയ്‌സ് ഗാർഡനിലും തമിഴ്‌നാട്-കർണാടക അതിർത്തിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട് ഹൊസൂർ മുതലാണ് വാഹന…

Read More

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് പുതിയ കേസുകൾ;1201 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 23 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 46ലക്ഷം കടന്നു. 97,570 പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 46,59,985 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 1201 പേർ 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണസംഖ്യ 77472 ആയി ഉയർന്നു 9,58,316 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 36,24,197 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം…

Read More

അരി കയറ്റിവന്ന ലോറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചത് 1.5 കോടി രൂപ; നിലമ്പൂരില്‍ 3 പേര്‍ പിടിയില്‍

ചരക്കുലോറിയിൽ രേഖകളില്ലാതെ കടത്തിയ ഒന്നരക്കോടി രൂപ നിലമ്പൂരിൽ ഹൈവേ പോലീസ് പിടിച്ചെടുത്തു. അരിലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം. രണ്ട് ലോറികളും പിടിച്ചെടുത്തു. മൂന്നു പേരെ ചോദ്യം ചെയ്തു വരുന്നു. എടപ്പാളിൽനിന്ന് അടയ്ക്കയുമായി നാഗ്പുരിലേക്ക് പോയ ചരക്കുലോറി ലോഡിറക്കി അരിയുമായി മടങ്ങിവരുന്നതിനിടെ നിലമ്പൂർ വടപുറം പാലത്തിനുസമീപത്തുനിന്നാണ് പിടിയിലായത്. എടപ്പാളിൽനിന്ന് ലോറിയിൽ എത്തിയവർക്ക് പണം കൈമാറുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. എ.എസ്.പിയുടെ പ്രത്യേക നിർദേശപ്രകാരം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഹൈവേ പോലീസ് പണം പിടിച്ചെടുത്തത്. പണം റിപ്പോർട്ട്സഹിതം നിലമ്പൂർ സി.ഐ…

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,520 രൂപയായി. ഗ്രാമിന് 4690 രൂപയാണ് വില.   ആഗോളവിപണിയിലും സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1900 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷം ഇതുവരെ ആഗോളവിലയിൽ 25 ശതമാനമാണ് സ്വർണത്തിന് ഉയർന്നത്.

Read More

മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം

മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തില്‍ ശങ്കരനാണ് (65)മരിച്ചത്. ഭാരതപ്പുഴയോരത്ത് ചൊവ്വാഴ്ച വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ് ശങ്കരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു. സമീപത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന യുവാക്കളാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്നുകിടക്കുന്ന നിലയില്‍ ശങ്കരനെ കണ്ടെത്തിയത്. ഉടന്‍ തന്നെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ ശങ്കരന്‍ മരിച്ചു. ഭാരതപ്പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടി,…

Read More

വയനാട് കൊളഗപ്പാറ ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്

ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക് കൊളഗപ്പാറ എക്‌സ് സര്‍വീസ് കോളനിക്ക് സമീപം ആള്‍ട്ടോ കാറും ഒമ്‌നിയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്. ഒമ്‌നിയില്‍ ബത്തേരി സ്വദേശികളായ ഉമ്മര്‍,ഉസ്മാന്‍,മാത്യു,രാജു എന്നിവരാണ് ഉണ്ടായിരുന്നത്.കാറിലുണ്ടായിരുന്ന കാരാപ്പുഴ സ്വദേശികളായ ഇടച്ചേരിതോട്ടത്തില്‍ ബിനു, ഭാര്യ ഷെറിന്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയില്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒമ്‌നിയിലുണ്ടായിരുന്ന രണ്ടുപേരെ ഫയര്‍ഫോഴ്‌സെത്തി…

Read More