വീടിനടുത്തുള്ള മീൻ കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

  താമരശ്ശേരി: വീടിന് പിന്നിലുള്ള കുളത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം. താമരശ്ശേരി:മലോറം ഗവ. എൽ.പി,സ്കൂൾ,ഒന്നാംക്ലാസ് വിദ്യാർത്ഥിയും.ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജംഷീർ, മുഹ്സിനബാനു. എന്നീ ദമ്പതികളുടെ ഏകമകൻ മുഹമ്മദ് ഹംദാൻ (7- വയസ്സ്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 05:00 മണിയോടെയായിരുന്നു സംഭവം.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം: ഇന്ന് (08-06-2021- ചൊവ്വാഴ്ച) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ,നിന്ന് പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം മലോറം ജുമാ…

Read More

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ

സ്വര്‍ണ കള്ളക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കേസന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ഇഡി പുതിയ അപേക്ഷയുമായി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ഇഡിക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതും സ്വാധീനം ചെലുത്തിയതും ശിവശങ്കറാണെന്ന് പരാമര്‍ശിക്കുന്ന തരത്തില്‍ പ്രത്യേകാനുമതി ഹര്‍ജിയാണ് ജാമ്യം റദ്ദാക്കാനായി ഇഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍…

Read More

എട്ടു വയസ്സുകാരനെ സഹോദരി ഭര്‍ത്താവ് കാലില്‍ പൊള്ളിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിന് എട്ടു വയസ്സുകാരന്റെ കാല് പൊള്ളിച്ച് സഹോദരി ഭര്‍ത്താവ്. സംഭവുമായി ബന്ധപെട്ട് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാലിന്റെ അടിയില്‍ ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയുമായിരുന്നു പൊള്ളിച്ചത്. തന്നെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന് കുട്ടി മൊഴി നല്‍കി. കൊച്ചി തൈക്കുടത്താണ് സംഭവം. സഹോദരി ഭര്‍ത്താവ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഒരു വര്‍ഷമായി കുട്ടിയുടെ പിതാവ് തളര്‍വാതം വന്ന് കിടപ്പിലാണ്. അമ്മയ്ക്കും കുട്ടിയുടെ സഹോദരിക്കും ഇയാളെ എതിര്‍ക്കാന്‍ പേടിയായിരുന്നു. അങ്കമാലി സ്വദേശിയായ…

Read More

പിന്തുണ തേടി കോൺഗ്രസ് സംഘം മർകസിൽ; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിച്ച് കോൺഗ്രസ് നേതാക്കൾ മർകസിലെത്തി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി ചർച്ച നടത്തിയത് പി വി മോഹനൻ, ടി സിദ്ദിഖ്, കെ പി അനിൽകുമാർ തുടങ്ങിയ നേതാക്കളും താരിഖ് അൻവറിനൊപ്പമുണ്ടായിരുന്നു. പാർലമെന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നും പ്രാദേശിക വിഷയങ്ങളിൽ സജീവമായി ഇടപെടണമെന്നും നേതാക്കളോടായി കാന്തപുരം നിർദേശിച്ചു മതേതരത്വം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് കോൺഗ്രസ് പിന്നോട്ടു പോകുന്നതായി സംശയങ്ങളുണ്ട്. ഉചിതമായ നടപടികൾ വേണമെന്നും…

Read More

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

സർക്കാർ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസം; കാർഡ് വഴിയുള്ള പഞ്ചിങ്ങും നിര്‍ബന്ധമാക്കി

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഇനി ശനിയാഴ്ച പ്രവൃത്തി ദിവസം. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴിയുള്ള പഞ്ചിങ് നിർബന്ധമാക്കി. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. അതേസമയം, നാളത്തെ കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യതയുണ്ട്. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ പരിഗണിക്കുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കൊവിഡ്, 95 മരണം; 34,600 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 43,529 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

‘ കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയില്‍; പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരും’; ശശി തരൂര്‍

കേരളത്തിലെ പൊതു ആരോഗ്യരംഗം പ്രതിസന്ധിയിലെന്ന് ഡോ. ശശി തരൂര്‍ എം.പി. പതിറ്റാണ്ടുകളായി നേടിയതെല്ലാം നഷ്ടപ്പെടും എന്ന നിലയിലെന്നും പരിഹാരത്തിനായി കാണിക്കുന്ന അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളോട് ഇഷ്ടവും വിശ്വാസവുമെന്നും രണ്ടുതവണ താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിച്ചപ്പോഴും മെച്ചപ്പെട്ട ചികിത്സയും സ്‌നേഹപൂര്‍ണ്ണമായ പരിചരണവും ലഭിച്ചുവെന്നും അദ്ദേഹം കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കരുണാപൂര്‍വ്വം ഇടപെട്ടു. പലപ്പോഴും ഉപകരണങ്ങളും മരുന്നുകളും പോലും ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. സാധ്യമായതെല്ലാം ചെയ്താലും പഴി…

Read More

മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട; മൈസൂരിൽ നിന്നും ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് വകുപ്പ് പിടികൂടി

സുൽത്താൻബത്തേരി: മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുത്തങ്ങയിൽ എക്സൈസ് വകുപ്പ് പിടികൂടി . ഇന്ന് രാവിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത് ‘ ചരക്ക് ലോറിയിൽ 21 ചാക്കുകളിലായി ഒരുലക്ഷത്തിലേറെ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിന് 50 ലക്ഷത്തിലേറെ വിലവരുമെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി സുജിത്ത് (24) എറണാകുളം കൊച്ചിൻ തുരുത്ത് സണ്ണി…

Read More

എനിക്കിതൊരു ഷോ അല്ല, സിനിമാ നടനായതു കൊണ്ട് പറയാൻ പാടില്ലെന്നുണ്ടോ: ജോജു ജോർജ്

രാഷ്ട്രീയം നോക്കിയല്ല കോൺഗ്രസിന്റെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചതെന്ന് നടൻ ജോജു ജോർജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവർക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവർക്ക് കൊടുക്കാം. താനതിനെ നേരിടും ഒരു പേടിയുമില്ല. സിപിഎം ചെയ്താലും പറയേണ്ടെ എന്നും ജോജു ചോദിച്ചു. ഹൈക്കോടതി വിധി പ്രകാരം റോഡ് പൂർണമായും ഉപരോധിക്കരുതെന്ന നിയമം നിലനിൽക്കുന്നുണ്ട്. എന്റെ വണ്ടിയുടെ അടുത്തുണ്ടായിരുന്നത് കീമോ തെറാപ്പിക്ക് പോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എ സി ഇടാതെ വിയർത്തു കുളിച്ച് കുറേ…

Read More