സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും

  സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. ആറ് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

ഒരു കോടിയിലധികം ഡോസ് വാക്‌സിൻ നൽകി കേരളം; അതും ഒരു തുള്ളി പോലും പാഴാക്കാതെ

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ഒരു കോടി ഡോസ് കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ വരെ 1,00,13,186 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി. നഴ്‌സുമാർ ഒരു തുള്ളി പോലും വാക്‌സിൻ പാഴാക്കിയില്ലെന്നും മന്ത്രി അറിയിച്ചു സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് വാക്സിൻ നൽകി. 78,75,797 പേർക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേർക്ക് രണ്ടാം…

Read More

ഒമിക്രോൺ പ്രതിസന്ധി: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, നിയന്ത്രണങ്ങൾ വീണ്ടുമെത്തും

  കൊവിഡിന്റെ ഒമിക്രോൺ വകഭേദം വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൻ കി ബാത്തിലൂടെയാണ് മോദിയുടെ അഭിസംബോധന. രാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി അഭ്യർഥിക്കും അതേസമയം പുതിയ കൊവിഡ് വകഭേദത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചു. അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ല. വാക്‌സിനേഷൻ നടപടിയെ പുതിയ സാഹചര്യം ബാധിക്കരുതെന്നും ഐസിഎംആർ നിർദേശം നൽകി അതേസമയം ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇന്ത്യ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും. വിമാനത്താവളങ്ങളിൽ…

Read More

സംസ്ഥാനത്ത് സ്‌കൂളുകൾ ഈ മാസം 14 മുതൽ തുറക്കാൻ തീരുമാനം; കോളജുകൾ ഏഴിന് തുറക്കും

കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് സ്‌കൂളുകൾ തുറക്കുന്നത്. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളജുകൾ ഏഴാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി ജനുവരി 21 മുതലാണ് സ്‌കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നത് കുറച്ചുദിവസം കൂടി നീളുകയായിരുന്നു. നിലവിൽ കൊവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്താണ് സ്‌കൂളുകൾ 14 മുതൽ തുറന്ന്…

Read More

ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിക്കുന്നു. നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കും. ഇതും മഴ…

Read More

മലപ്പുറത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അഞ്ച് പേർക്ക് പരുക്ക്

  മലപ്പുറം വെങ്ങാട് മൂതിക്കയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് സമീപത്താണ് അപകടം. പുഴയോരത്ത് ഭിത്തി കെട്ടുന്നതിനായി കോൺക്രീറ്റ് ചെയ്യാനുള്ള കമ്പികൾ കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. കാർത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദർ എന്നീ തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും തൊഴിലാളികളും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്.

Read More

മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു(25)വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരെയും തടിഞ്ഞുവെച്ചതും ആക്രമിച്ചതും. ആക്രമണത്തില്‍ പരുക്കേറ്റ ഇരുവരെയും പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദീപു മരിച്ചത്. അരവിന്ദ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍…

Read More

കൊണ്ടോട്ടിയിൽ വൻ തീപിടിത്തം; നാല് നില കെട്ടിടം കത്തിനശിച്ചു

കൊണ്ടോട്ടിയിൽ വാണിജ്യ കെട്ടിടത്തിൽ വന്‍ തീപിടുത്തം. ബസ് സ്റ്റാന്‍റിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. A One Hotel & Restaurant നിൽക്കുന്ന ബിൽഡിംഗാണ് കത്തിനശിച്ചത്. തീപിടുത്തത്തില്‍ നാല് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകീട്ട്  അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കു കൂട്ടല്‍.  

Read More

രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

ജയ്പൂര്‍: രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. ഞായറാഴ്ച ഹനുമാന്‍ഗണ്ഡ് ജില്ലയിലാണ് സംഭവം. ഇന്ദിരാഗാന്ധി കനാലിലേക്കാണ് കാര്‍ വീണത്. ഹരീഷ് (40), ഭാര്യ സുമന്‍ (36), മകള്‍ മീനാക്ഷി (14), മകന്‍ മനീഷ് (ഏഴ്), മഞ്ജു (36) എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. സുമന്‍, മീനാക്ഷി, മഞ്ജു എന്നിവരുടെ മൃതദേഹങ്ങള്‍ രഞ്ജിത്ത്പുര ഗ്രാമത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതായി പോലിസ് അറിയിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതേസമയം, ഡ്രൈവര്‍ മനപ്പൂര്‍വം കനാലിന്റെ ചരിവിലേക്ക് ജീപ്പ്…

Read More

മാനസയുടെ മരണം വേദനിപ്പിച്ചെന്ന് കുറിപ്പ്; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

കോതമംഗലത്തെ വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെ മരണത്തിൽ മനം നൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്തിന് സമീപം വളയംകുളം സ്വദേശിയായ വിനീഷാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിയ നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്. 33കാരനായ വിനീഷ് അവിവാഹിതനാണ്. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും മാനസയുടെ മരണം തന്നെ വേദനിപ്പിച്ചെന്നും ഇയാളുടെ കുറിപ്പിലുണ്ട്. നിർമാണ തൊഴിലാളിയായിരുന്നു വിനീഷ്.

Read More