ശമ്പള പരിഷ്‌കരണം: നിർദേശങ്ങൾ അതേപടി നടപ്പാക്കില്ല, അടുത്ത മന്ത്രിസഭാ യോഗത്തിൽ പാസാക്കുമെന്ന് ധനമന്ത്രി

ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അതേപടി അംഗീകരിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെൻഷൻ പ്രായം ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ കഴിയുന്നതല്ല. ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പാസാക്കുമെന്നും മന്ത്രി അറിയിച്ചു ഏപ്രിൽ ഒന്ന് മുതൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് സമയബന്ധിതമായി നടപ്പാക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു ഇന്നലെയാണ് കെ മോഹൻദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ശമ്പള പരിഷ്‌കരണ റിപ്പോർട്ടിന്റെ ഒന്നാം…

Read More

സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കൊവിഡ്, 196 മരണം; 36,039 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 17,821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂർ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂർ 947, ഇടുക്കി 511, കാസർഗോഡ് 444, പത്തനംതിട്ട…

Read More

കൊണ്ടോട്ടിയിൽ വൻ തീപിടിത്തം; നാല് നില കെട്ടിടം കത്തിനശിച്ചു

കൊണ്ടോട്ടിയിൽ വാണിജ്യ കെട്ടിടത്തിൽ വന്‍ തീപിടുത്തം. ബസ് സ്റ്റാന്‍റിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. A One Hotel & Restaurant നിൽക്കുന്ന ബിൽഡിംഗാണ് കത്തിനശിച്ചത്. തീപിടുത്തത്തില്‍ നാല് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകീട്ട്  അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കു കൂട്ടല്‍.  

Read More

കപ്പ ചലഞ്ച്; വെള്ളിലയിലെ കർഷകന് കൈത്താങ്ങായി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ

  കഴിഞ്ഞദിവസം വെള്ളിലയിലെ കർഷകന്റെ കപ്പ, കപ്പ ചലഞ്ചിലൂടെ ഏറ്റെടുക്കണമെന്ന മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹി സാദിഖലി വെള്ളിലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ ആ ചലഞ്ച് ഏറ്റെടുത്തത്. തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി. ഏകദേശം ഒരു ടണ്ണോളമായിരുന്ന കപ്പയാണ് പ്രവർത്തകർ ഏറ്റെടുത്തത്.

Read More

ജി 23 നേതാക്കളുടെ വിശാലയോഗം ഇന്ന് ഡൽഹിയിൽ; കേരളത്തിലെ ചില നേതാക്കൾക്കും ക്ഷണം

കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ജി 23 നേതാക്കളുടെ വിശാല യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് യോഗം. കേരളത്തിലെ ചില നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബം അറിയിച്ചിരുന്നു. നേതൃത്വത്തിൽ മാറ്റം വന്നില്ലെങ്കിൽ കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാാണ് നിലപാട് വീണ്ടും കടുപ്പിക്കാൻ ജി23 നേതാക്കൾ തീരുമാനിച്ചത്് ഇന്നലെ രാഹുൽ ഗാന്ധിയെ അതിരൂക്ഷമായി വിമർശിച്ച്…

Read More

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ കോവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ . നഗര പരിധിയിൽ സമ്പർക്ക രോഗവ്യാപനം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ. മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ഹാർബറുകൾ എന്നിവിടങ്ങളിലെ സന്ദർശനം നിയന്ത്രിക്കും. ആളുകളുടെ പ്രവേശനം സാമൂഹിക അകലം പാലിച്ചായിരിക്കണം. ആറ് അടി അകലം നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും….

Read More

കർഷക പോരാട്ടം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം; താങ്ങുവില നിയമമില്ലെങ്കിൽ സമരം തുടരുമെന്ന് കർഷകർ

  കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷമാകുന്നു. കഴിഞ്ഞ നവബംർ 26ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഡൽഹി ചലോ മാർച്ച് 27ാം തീയതിയാണ് സിംഘുവിൽ എത്തിയത്. പിന്നാലെ തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലേക്കും കർഷകർ എത്തിയതോടെ രാജ്യതലസ്ഥാനം പ്രക്ഷോഭങ്ങളാൽ മുഖരിതമാകുകയായിരുന്നു യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് തിരിച്ചടി മുന്നിൽ കണ്ട് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചത്. ഇന്ന് സമരത്തിന്റെ ഒന്നാം വാർഷികം സിംഘുവിൽ ആചരിക്കുകയാണ്. അതിർത്തികളിൽ ട്രാക്ടർ റാലികളും നടക്കും…

Read More

മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിന്; തീയതി പ്രഖ്യാപിച്ചു

  മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിന്. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് വഴി അറിയിച്ചു. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും അന്യ സംസ്ഥാനങ്ങളിലും ചിത്രം റിലീസിനെത്തും. ഈ സമയം മറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനുണ്ടാകില്ല. വമ്പൻ റിലീസ് വഴി സിനിമാ വ്യവസായത്തെ ഉത്തേജിപ്പിക്കാനാണ് ശ്രമം. മെയ് 31ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് നീട്ടി വെച്ചത്.

Read More

വാഹനങ്ങളുടെയും, യാത്രക്കാരുടെയും നടുവൊടിക്കുന്ന പുല്ലാഞ്ഞിമേട് വളവ്

താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്കൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് വളവിലാണ് റോഡിൻ്റെ ഇരുവശവും പൂർണമായും തകർന്നത്. തകർച്ചയാരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. റോഡിൻ്റെ തകർച്ച മൂലം ഇരുചക്ര വാഹനങ്ങളടക്കം നിരവധി അപകടങ്ങളാണ് ദിവസേനയുണ്ടാവുന്നത്.. ദേശീയപാത വികസനത്തിനായി സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും, പ്രവർത്തി ആരംഭിക്കുമ്പോൾ ഇവിടം ഇൻ്റർലോക്ക് പാകുമെന്നുമാണ് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്ന്. എന്നാൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി തുടങ്ങാൻ കാലതാമസം നേരിടുമെന്നത് വ്യക്തമാണ്. നിലവിലെ അവസ്ഥക്ക് അടിയന്തിര പരിഹാരം കാണാൻ റോഡിൻ്റെ അറ്റകുറ്റപണി…

Read More

അൻവർ യുഡിഎഫ് സ്പോൺസേർഡ് സ്ഥാനാർഥി, എം.സ്വരാജിന് അധിക വോട്ടുകൾ ലഭിച്ചില്ല’; സിപിഐഎം സംസ്ഥാന സമിതി

എം.സ്വരാജിന് മുന്നണിക്ക് പുറത്തുളള അധിക വോട്ടുകൾ ലഭിച്ചില്ലെന്ന് സിപിഐഎം. സംഘടനാ ദൗർബല്യങ്ങളും രാഷ്ട്രീയ സാഹചര്യവും തോൽവിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. പുറത്ത് നിന്ന് നേതാക്കളെത്തിയ ശേഷമാണ് പല പ്രദേശങ്ങളിലും കമ്മിറ്റികൾ സജീവമായത്. അതുവരെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്ന അഭിപ്രായവുമുണ്ട്. അൻവർ യുഡിഎഫ് സ്പോൺസേർഡ് സ്ഥാനാർഥിയാണെന്നാണ് സിപിഐഎം സംസ്ഥാന സമിതിയിയുടെ വിലയിരുത്തൽ. ആര്യാടൻ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ എൽഡിഎഫിലേക്ക് ഒഴുകുന്നത് തടയാനാണ് അൻവറിനെ സ്ഥാനാർഥിയായി ഉപയോഗിച്ചതെന്നും സിപിഐഎം ആരോപിക്കുന്നു. നേരത്തെ നിലമ്പൂരിൽ എം.സ്വരാജിൻെറ വ്യക്തിപ്രഭാവത്തിന് വോട്ട് ലഭിച്ചില്ലെന്ന് സിപിഐയും വിലയിരുത്തിയിരുന്നു. മുന്നണിയുടെ…

Read More