എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജപീഡന പരാതി; സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം
എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി കെട്ടിച്ചമച്ച കേസിൽ സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്‌നയടക്കം പത്ത് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എയർ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബ് ഒന്നാം പ്രതിയും എച്ച് ആർ മാനേജരായിരുന്ന സ്വപ്‌ന രണ്ടാം പ്രതിയുമാണ് ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ട്രേഡ് യൂണിയൻ നേതാവും ഉദ്യോഗസ്ഥനുമായ എസ് എൽ സിബുവിനതെിരെ 17 സ്ത്രീകളുടേതായിരുന്നു പരാതി. ഇതിൽ…