കോഴിക്കോട് ജില്ലയിൽ നിപ കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന്‌ മുതൽ ഉണ്ടായിരിക്കും;ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ നിപ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലേത് ഒഴികെയുള്ള എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഇന്നു (സെപ്റ്റംബര്‍ 9 ) മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ നിപ ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ വാക്‌സിനെടുക്കുന്നവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള

ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് വാക്‌സിനെടുക്കേണ്ടത്. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവര്‍ വാക്‌സിനെടുക്കരുത്. മാസ്‌ക് ശരിയായി ധരിച്ചും കൈകള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചും മാത്രമേ വാക്‌സിനെടുക്കാന്‍ പോകാവൂ. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണം.