Headlines

സ്വത്തുതര്‍ക്കം: ഭര്‍തൃപിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച മരുമകള്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശി കളത്തുംപടിയന്‍ വീട്ടില്‍ ഷബ്‌നയാണ് അറസ്റ്റിലായത്. ജൂണ്‍ 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് ഷബ്‌ന ഭര്‍തൃ പിതാവ് മുഹമ്മദാലിയെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം സ്വത്ത് ചോദിച്ചുകൊണ്ടാണ് ഷബ്‌ന മുഹമ്മദാലിയുടെ വീട്ടിലെത്തുന്നത്. അവിടെ വച്ച് മുഹമ്മദാലിയുടെ മകളുമായി ഷബ്‌ന തര്‍ക്കിന്നു. തുടര്‍ന്ന് അത് സംഘര്‍ഷത്തിലേക്കെത്തുകയും ഷബ്‌ന മുഹമ്മദാലിയെ ആക്രമിക്കുകയുമായിരുന്നു. മുഹമ്മദാലിക്ക് കൈയിലും മുതുകത്തും പരുക്കേറ്റു. പിന്നീടുള്ള സംഘര്‍ഷത്തിനിടെ തലയ്ക്കും…

Read More

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ അതിക്രമം നേരിട്ട സംഭവം: നടപടിയെടുത്ത് പ്രിന്‍സിപ്പല്‍; സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് നൈറ്റ് ഡ്യൂട്ടിക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപരിചിതന്റെ ആക്രമണം നേരിടേണ്ടിവന്നത്. നാലാം വര്‍ഷ ഡയാലിസിസ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ക്കാണ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം ദുരനുഭവം ഉണ്ടായത്. അപരിചിതനായ വ്യക്തി വിദ്യാര്‍ത്ഥികള്‍ വിശ്രമിച്ചിരുന്ന മുറിയില്‍ അതിക്രമിച്ച് കയറി, കാലില്‍ കയറി പിടിച്ചു. കത്രികയും കസേരയും കൊണ്ട് ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിഭ്രാന്തി പരത്തി. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ്…

Read More

ട്വിറ്ററിന് നിയന്ത്രണവും ഫെയ്സ്ബുക്കിനും വിലക്കുമേർപ്പെടുത്തി റഷ്യ

  മോസ്കോ: സമൂഹമാധ്യമങ്ങളായ ട്വിറ്ററിന് നിയന്ത്രണവും ഫെയ്സ്ബുക്കിനും വിലക്കുമേർപ്പെടുത്തി റഷ്യ. റഷ്യ യുക്രെയ്ൻ സംഘർഷത്തിന്റെ പേരിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എന്നു കാട്ടിയാണ് റഷ്യൻ ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമം റഷ്യയിൽ പ്രാബല്യത്തിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് റഷ്യൻ സൈന്യത്തിനെതിരെ വ്യാജ വാർത്ത ചമച്ചു എന്ന കുറ്റം ആരോപിച്ച് 15 വർഷം തടവു ശിക്ഷ ലഭിക്കും. റഷ്യൻ സർക്കാർ നിരോധിച്ച ഉള്ളടക്കം മാറ്റാൻ ട്വിറ്റർ തയാറാകാത്തത് റഷ്യയെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ സാധാരണക്കാർക്ക് വിവരങ്ങൾ അറിയാനും ബന്ധുക്കളും…

Read More

സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയേരിയുടെ അറസ്റ്റ് തുടങ്ങിയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

കിഫ്ബി, സ്വര്‍ണക്കടത്ത്, ബിനീഷ് കോടിയുടെ അറസ്റ്റ് തുടങ്ങിയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. വിവാദ സിഎജി റിപോര്‍ട്ടിലെ ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടാവും. സ്വര്‍ണക്കടത്ത്, ബിനീഷ് വിവാദങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സിഎജിക്കെതിരേ സര്‍ക്കാര്‍ ആക്രമണം അഴിച്ചുവിട്ടത്. നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് അതീവരഹസ്യമായ സിഎജി റിപോര്‍ട്ട് പുറത്തുവിട്ടതോടെ ധനമന്ത്രി തന്നെ വെട്ടിലായ സ്ഥിതിയിലാണ്. കേന്ദ്ര ഏജന്‍സികളുടെ സര്‍ക്കാര്‍ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ്…

Read More

ദിനംപ്രതി റെക്കോർഡിലേക്ക് തന്നെ സ്വർണ വില ; പവന് 40160 രൂപ

തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില ഉയരുന്നത്. ശനിയാഴ്ച പവന് 160 രൂപ ഉയർന്ന് 40,160 രൂപയിലെത്തി. ഇന്നലെയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി നാൽപതിനായിരം എന്ന നിലയിൽ എത്തിയത്. 5020 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു വർഷത്തിനിടെ മാത്രം ഒരു പവൻ സ്വർണത്തിന് 14,420 രൂപയാണ് വർധിച്ചത്. ജിഎസ്ടി, പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 44,000ത്തിലേറെ രൂപ നൽകേണ്ടതായി വരും.

Read More

കെഎം ഷാജിയുടെ അയോഗ്യത കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

2016ലെ അഴിക്കോട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെഎം ഷാജിയുടെ അയോഗ്യത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ കെഎം ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയുമാണ് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് പരിഗണിക്കുക.തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈകോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നാണ് നികേഷ് കുമാറിന്റെ ആവശ്യം.കേസില്‍ നേരത്തെ കേരള ഹൈക്കോടതി വിധിച്ച അയോഗ്യതയ്ക്ക് എതിരെ കെഎം ഷാജി നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു….

Read More

ടെൻഷനൊഴിഞ്ഞു: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

  നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിച്ചത്. ചൈനീസ് ബഹിരാകാശ ഏജൻസി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. റോക്കറ്റ് പതനത്തിൽ നിന്ന് വലിയ അപകടമൊന്നുമില്ലെന്നാണ് വിവരം. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചിരുന്നു. റോക്കറ്റ് എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാനാകാത്ത നിലയിലായിരുന്നു. 100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്‌ല…

Read More

പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പികെ സിൻഹ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പി.കെ സിന്‍ഹ രാജിവെച്ചു. 2019ൽ പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവായി എത്തിയ പി.കെ സിന്‍ഹ 1977 ബാച്ചുകാരനായ മുന്‍ യു.പി കാഡര്‍ ഐ.എ.എസ്​ ഉദ്യോഗസ്​ഥനാണ്. വ്യക്​തിഗത കാരണങ്ങള്‍ ഉന്നയിച്ചാണ് പി.കെ സിന്‍ഹ​ രാജി നല്‍കിയത്​. അതേ സമയം, ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ പോലുള്ള ഭരണഘടന പദവികളില്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു വര്‍ഷം കാബിനറ്റ്​ സെക്രട്ടറിയായിരുന്നു പി.കെ സിന്‍ഹ. സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്​തികയായ കാബിനറ്റ്​ സെ​ക്രട്ടറി പദവിയില്‍ മൂന്നുതവണ…

Read More

കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി

കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍പൈപ്പ് പൊട്ടി. കല്ലൂര്‍ 67ല്‍ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മുഖ്യ പൈപ്പാണ് പൊട്ടിയത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മൈസൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി പാലത്തിനുസമീപം വെച്ച് ബ്രേക്ക് ജാമായി നിയന്ത്രണംവിട്ട് ഇടിച്ചാണ് പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് പാലത്തിന് കുറുകെയായ കണ്ടെയ്‌നര്‍ ലോറി ക്രെയിനെത്തിയാണ് മാറ്റിയത്. അപകടത്തില്‍…

Read More

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവ്. എറണാകുളം കളക്ടറേറ്റിലെ ക്ലർക്ക് വിഷ്ണുപ്രസാദിനെയാണ് സർവീസിൽ നിന്നും നീക്കം ചെയ്തത്. 2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായത്തിലെ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 73.13 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു ഉദ്യോഗസ്ഥൻ നടത്തിയത്. കമ്പ്യൂട്ടറിൽ അർഹരുടെ പേര് തിരുത്തി സ്വന്തം അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ ഉൾപ്പടെ ലക്ഷങ്ങൾ മാറ്റിയിരുന്നതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രളയദുരിതാശ്വാസ തുക വിതരണം ചെയ്ത ഡേറ്റകൾ പരിശോധിച്ചതിൽ 23 ട്രാൻസാക്ഷനുകൾ…

Read More