കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 1.3 മീറ്ററാണ് ഉയര്‍ത്തിയത്. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. അതേസമയം, തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴ തുടരുകയാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍…

Read More

ഐപിഎല്ലിൽ 3000 റൺസ് പൂർത്തിയാക്കി സഞ്ജു; സീസണിൽ ധവാനെ മറികടന്ന് റൺവേട്ടക്കാരിൽ മുന്നിൽ

  ഐപിഎല്ലിൽ സഞ്ജു സാംസൺ 3000 റൺസ് തികച്ചു. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സഞ്ജു 3000 റൺസ് തികച്ചത്. ഈ നേട്ടത്തിലെത്തുന്ന 19ാമത്തെ താരമാണ് സഞ്ജു. 117 മത്സരങ്ങളിൽ നിന്നാണ് സഞ്ജു 3000 റൺസ് സ്വന്തമാക്കിയത് അതേസമയം സീസണിലെ ഓറഞ്ച് ക്യാപ് ഹോൾഡറും നിലവിൽ സഞ്ജുവാണ്. ശിഖർ ധവാനെയാണ് സഞ്ജു മറികടന്നത്. പത്ത് മത്സരങ്ങളിൽ നിന്ന് 436 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ധവാൻ 430 റൺസുമായി പിന്നിലുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ 57 പന്തിൽ 82…

Read More

സംസ്ഥാനത്ത് ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മെയ് 2ന്

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിന് വോട്ടെടുപ്പ് നടക്കും. അതേസമയം മെയ് രണ്ടിനാണ് വോട്ടെടുപ്പ് ഫലം പുറത്തുവരിക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കും. കേരളത്തിലെ 140 മണ്ഡലങ്ങൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18 കോടി 60 ലക്ഷം പേർ…

Read More

രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ

2019 മുതൽ രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ…

Read More

തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ നിന്നും ബൾഗേറിയൻ പൗരൻ ജയിൽ ചാടി

തമിഴ്‌നാട് തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ബൾഗേറിയൻ പൗരൻ ജയിൽ ചാടി. 2019ൽ കള്ളപ്പണക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇല്യാൻ മർക്കോവ് ആണ് ജയിൽ ചാടിയത്. നൂറിലധികം വിദേശതടവുകാരുള്ള ജയിലിലെ സ്‌പെഷ്യൽ ക്യാമ്പിൽ നിന്നാണ് മർക്കോവ് രക്ഷപ്പെട്ടത്. സ്‌പെഷ്യൽ ക്യാമ്പിൽ നിന്നും ഇയാളെ കാണാതായതിന് പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജയിലിലെ പ്രത്യേക സുരക്ഷ സംവിധാനങ്ങളെല്ലാം ഭേദിച്ചാണ് തടവുചാട്ടം. 2019ൽ ഇതേ ജയിലിൽ നിന്ന് നൈജീരിയൻ തടവുകാരനും രക്ഷപ്പെട്ടിരുന്നു.

Read More

കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി ഹേബിയസ് കോർപസ് ഹർജി

കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഒൻപതാം പ്രതി ടിറ്റോ ജെറോമിനായാണ് ഹർജി. ജയിലിൽ വെച്ച് പ്രതി ക്രൂരമായി മർദിക്കപ്പെട്ടെന്ന് കരുതുന്നതായി ഹർജിയിൽ പറയുന്നു. ഹർജിയിൽ അടിയന്തര അന്വേഷണത്തിന് സിംഗിൾ ബെഞ്ച് നിർദേശം നൽകി. ജില്ലാ ജഡ്ജിയും ഡിഎംഒയും ജയിലിലെത്തി ടിറ്റോയെ കാണാനും ജയിൽ ഐജി നാല് മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാനും ജസ്റ്റിസ് വിനോദ് ചന്ദ്രൻ നിർദേശിച്ചു. കോടതിയാണ് ശിക്ഷിച്ചത്. ജയിലിനുള്ളിൽ പോലീസുകാർ പ്രത്യേകം ശിക്ഷ…

Read More

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നു

കണ്ണൂർ കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. ആൺ സുഹൃത്തിനെ മർദിച്ച കേസിലെ പ്രതികളായ സുനീർ, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് മുങ്ങിയത്. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ കഴിഞ്ഞ ഞായറാഴ്ച് വൈകിട്ടാണ് കേസിനാധാരമായ സംഭവം. അച്ചങ്കര പള്ളിക്ക് സമീപം കാറിൽ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പമാണ് റസീനയെ കണ്ടത്. പ്രതികളെത്തി ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നാണ്…

Read More

സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ പുതിയ സമയക്രമീകരണം

സംസ്ഥാനത്തെ ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ പുതിയ സമയക്രമീകരണം ഏർപ്പെടുത്തിയ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം 0,1,2,3 നമ്പറുകളിൽ അക്കൗണ്ടുകളിൽ അവസാനിക്കുന്നവർക്ക് രാവിലെ പത്ത് മണി മുതൽ 12 മണി വരെയാണ് സന്ദർശന സമയം. 4,5,6,7, എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്ക് 12 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത് 8,9 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് രണ്ടര മുതൽ നാല് മണി വരെയാണ് സമയം. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല….

Read More

ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയിൽ സോമൻ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. ശനി രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലായിരുന്നു അപകടം. ജോലിക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിൻസീറ്റിലിരുന്ന രാധാമണി തെറിച്ചു വീഴുകയുമായിരുന്നു. തലയ്ക്കു ക്ഷതമേറ്റാണ് മരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വള്ളിച്ചിറ കാലായിപ്പള്ളിയിൽ കുടുംബാംഗമാണ് രാധാമണി. മക്കൾ: അഞ്ജന എസ്….

Read More

വയനാട് പനമരം കാപ്പും ചാൽ എൽ പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ അന്ധയായ എസ്‌ ടി വനിതയെ ഐഡി കാർഡില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി

കൽപ്പറ്റ:വയനാട് പനമരം കാപ്പും ചാൽ എൽ പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ അന്ധയായ എസ്‌ ടി വനിതയെ ഐഡി കാർഡില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി. ബന്ധുവിനൊപ്പം എത്തിയ അജിതയെയാണ് തിരിച്ചയച്ചത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെഐഡി കാർഡില്ലാതെ തന്നെ വോട്ട് ചെയ്യാൻ റിട്ടേണിങ് ഓഫിസർ അനുമതി നൽകുകയായിരുന്നു.

Read More