തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകി; കൊവിഡ് രോഗിയുടേതിന് പകരം നൽകിയത് അജ്ഞാത മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്.   ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. അപ്പോഴേക്കും ദേവരാജന്റെ ബന്ധുക്കൾ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു

Read More

പൂനെയില്‍ മലയാളി യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

  പൂനെയില്‍ മലയാളി യുവതി പ്രീതി അഖിലിന്റെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രീതി അഖിലിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ആന്തരികാവയവങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കഴുത്തില്‍ കുരുക്കുണ്ടായെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യയാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ഭര്‍ത്താവില്‍ നിന്ന് മുന്‍പ് നേരിട്ട ശാരീരിക മര്‍ദനങ്ങളും പരിശോധിക്കും. യുവതിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദനമടക്കമുള്ള പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി ഫോട്ടോകള്‍ അടക്കം പിതാവ്…

Read More

കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സോഷ്യൽ ഓഡിറ്റിംഗ് വേണം: ബി.ജെ.പി.

കൽപ്പറ്റ: ആസ്പിരേഷൻ ജില്ലാ പദ്ധതി ഉൾപ്പടെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്ന് ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാടിൻ്റെ റവന്യൂ വരുമാനം വയനാട്ടിൽ തന്നെ ചിലവഴിക്കുന്നുണ്ടോ എന്ന് ബി.ജെ.പി കണക്കെടുപ്പ് നടത്തി കൊണ്ടിരിക്കുകയാണന്ന് ജില്ലാ പ്രസിഡണ്ട് കെ.പി. മധു പറഞ്ഞു. ബി.ജെ.പി ജില്ലാ ആസ്ഥാനത്ത് ഓൺലൈൻ മീഡിയ റിപ്പോർട്ടർമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി എം.പി.ക്കെതിരെ ബി.ജെ.പി. നടത്തിയ ഒന്നാം ഘട്ട പ്രക്ഷോഭം വിജയമായിരുന്നു. രണ്ടാം ഘട്ടത്തിൽ മണ്ഡലം തലത്തിൽ എം.പി.യെ കുറ്റവിചാരണ ചെയ്യുന്ന…

Read More

പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു; തെരച്ചില്‍ ആരംഭിച്ചു

  ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശിയാണ് പ്രതിയെന്ന് ആര്‍ പി എഫ് പറഞ്ഞു. ഇയാളുടെ ചിത്രം ട്രെയിനില്‍ നിന്ന് വീണുപരുക്കേറ്റ യുവതിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനില്‍ അക്രമം നടത്തുന്ന ഇയാള്‍ ആര്‍പിഎഫിന്റെ പ്രതിപ്പട്ടികയിലുള്ള ആളാണ്. അക്രമിയില്‍ നിന്ന് രക്ഷപ്പെടാനായി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതി പരുക്കുകളോടെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ് യുവതിയുടെ ആഭരണങ്ങള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി അഴിച്ചുവാങ്ങിയിരുന്നു. പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി വാതിന് പുറത്തെ കമ്പിയില്‍ തൂങ്ങിനിന്നതും…

Read More

തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുയോഗം, ജാഥ, വാഹനങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സംസ്ഥാന തരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് അനുമതി വാങ്ങണം. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ പൊതുയോഗവും ജാഥയും പാടില്ല.   തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നത് അനുമതിയോടെയാകണം. വാഹനങ്ങളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍…

Read More

മാധ്യമപ്രവർത്തകന്‍ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം; പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍

മാധ്യമപ്രവർത്തകന്‍ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരയിൽ ഓടിച്ച വാഹനമിടിച്ചാണ് കെഎം ബഷീർ കൊല്ലപ്പെട്ടത്. കേസിൽ  കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാകുമായിരുന്നു കെഎം ബഷീർ. കെ.എം.ബിയുടെ അകാല വിയോഗത്തിൻ്റെ ഞെട്ടലിൽ നിന്ന്, രണ്ടാണ്ട് പിന്നിടുമ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും മോചിതരല്ല. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ…

Read More

സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

  സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമാ സെറ്റുകളിലും സംഘടനകളിലും പരാതി പരിഹാര സംവിധാനം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിന് സമിതി രുപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടല്ലന്ന് ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടിവ്  സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കമ്മിറ്റി രൂപീകരിക്കാൻ തയ്യാറണന്ന് സംഘടനകളായ എഎംഎംഎയും ഫെഫ്ക്കയും കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമാ…

Read More

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1400 ഗ്രാം സ്വർണം പിടികൂടി. നാദാപുരം സ്വദേശി കുമ്മങ്കോട് ചിറയിൽ റമീസിൽ നിന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റ്, എയർ കസ്റ്റംസ്, ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. ഇതിന് വിപണിയിൽ 68 ലക്ഷം രൂപ വിലമതിക്കും. അബൂദബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് റമീസ് എത്തിയത്. സ്വർണം 12 പ്ലേറ്റുകളായി എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

Read More

Tradiational Asian Bride Makeup

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം; മൂന്നെണ്ണം പത്തനംതിട്ട ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം പത്തനംതിട്ട ജില്ലയിലാണ്. ഇടുക്കി, മലപ്പുറം ജില്ലകളിലും ഓരോരുത്തർ മരിച്ചു. പത്തനംതിട്ടയിൽ മുണ്ടുക്കോട്ടക്കൽ സ്വദേശി ജോസഫ്, അടൂർ ഏറം സ്വദേശി രവീന്ദ്രൻ, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേൽ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോസഫ്. കിഡ്‌നി രോഗമുണ്ടായിരുന്നു. ഏറം സ്വദേശി രവീന്ദ്രന് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പാലക്കാട് ഷോളയൂർ സ്വദേശി നിഷയാണ്…

Read More