Spoken Arabic Malayalam Application

Speaking in Arabic is both a fashion and a necessity in Arabic nations. The app primarily attempts to introduce those who speak Malayalam language. Every Malayalam native speaker can learn Arabic through this app Spoken Arabic Malayalam . The app adopts the scientific approach, introducing Arabic alphabets, words, and sentences in that order and application…

Read More

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരം: ഉന്നതവിദ്യാഭ്യാസമന്ത്രി

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. കാമ്പസുകളിൽ ബോധവത്ക്കരണ പരിപാടികൾ ഉടൻ നടത്തണമെന്നും ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളും ലിംഗനീതിയും സംബന്ധിച്ച് ക്ലാസുകൾ നടത്തണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ഇന്റേണൽ കംപ്ലൈൻഡ് കമ്മിറ്റി (ഐ.സി.സി) ജൻഡർ ജസ്റ്റിസ് ഫോറങ്ങളും ഉപയോഗിക്കണമെന്നും ഐസിസി അംഗങ്ങളുടെ പേരുവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഒക്ടോബറിൽ തന്നെ ക്ലാസുകൾ നടക്കണമെന്നും സ്ഥാപനമേധാവികൾക്ക് ഉടൻ നിർദ്ദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.

Read More

മർദന വിവരം പുറത്തറിയാതിരിക്കാൻ സൗണ്ട് പ്രൂഫ് സംവിധാനം, ചെലവാക്കിയത് 2 ലക്ഷം; പ്രതികൾ നടത്തിയത് മാസങ്ങൾ‍ നീണ്ട ഗൂഢാലോചന

  കിളിമാനൂർ ∙ വിവാഹത്തിന് വിസമ്മതിച്ചതിന് യുവതിയുടെ കുടുംബാംഗങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ നടത്തിയത് മാസങ്ങൾ നീണ്ട ഗൂഢാലോചനയെന്ന് പൊലീസ്. സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് ഇതിനായി തിരഞ്ഞെടുത്തത്. ആളൊഴിഞ്ഞ മേഖലയിൽ റബർ തോട്ടത്തിനു നടുവിലുള്ള വീട്ടിലേക്ക് ആളുകളുടെ ശ്രദ്ധ എത്തില്ലെന്ന് ഉറപ്പാക്കി.   മർദന വിവരം പുറത്ത് അറിയാതിരിക്കാൻ വീടിനുള്ളിലെ ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി. ഇതിനായി ഏകദേശം 2 ലക്ഷം രൂപ ചെലവിട്ടെന്നാണ് പൊലീസിന്റെ…

Read More

നാല് ചോദ്യങ്ങള്‍; ഉത്തരം തേടി അവരെത്തും; സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. സര്‍വേ രണ്ടുമാസം നീണ്ടുനില്‍ക്കും.നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് കേരളമാകെ ഈ…

Read More

കാസർകോട് നവവധു 125 പവൻ ആഭരണങ്ങളുമായി സുഹൃത്തിനൊപ്പം ഒളിച്ചോടി

  കാസർകോട് നവവധു 125 പവന്റെ സ്വർണാഭരണങ്ങളുമായി ഭർതൃവീട്ടിൽ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. കളനാട് നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗർ സ്വദേശിയായ യുവാവ് എന്നിവർക്കെതിരെയാണ് പരാതി കഴിഞ്ഞ ദിവസം അതിരാവിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും ആഭരണങ്ങളുമായി യുവതി ഒപ്പം പഠിച്ച സുഹൃത്തിന്റെ കാറിൽ കയറി പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ കർണാടകയിലുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം തുടരുകയാണ്‌

Read More

ആഡംബര കപ്പലിലെ ലഹരിപാർട്ടി; മഹാരാഷ്ട്ര പൊലീസിനെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ

മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര പൊലീസിനെതിരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. എൻസിബി ഉദ്യോഗസ്ഥർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ചാരവൃത്തി നടത്തുന്നുവെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എൻസിബി ഉദ്യോഗസ്ഥർ പരാതി നൽകി. ആഡംബര കപ്പലിലെ റെയ്ഡിന് നേതൃത്വം നൽകിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ, സീനിയർ ഓഫിസർ മുത്ത ജെയിൻ എന്നിവരാണ് പരാതി നൽകിയത്. മഹാരാഷ്ട്ര പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥർ ഉന്നയിച്ചിരിക്കുന്നത്. പരാതിയിന്മേൽ അന്വേഷണമുണ്ടാകും. അതിനിടെ കേസിൽ…

Read More

നാടെങ്ങും മുന്നണി ജാഥകൾ; വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും, എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടരും

വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും. ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും. കൽപ്പറ്റ: തെരഞ്ഞെടുപ്പ് ചൂടേറ്റി നാടെങ്ങും മുന്നണി ജാഥകൾ. വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടിൽ ആരംഭിക്കും. എംവി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും. ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും. ജോസ് കെ മാണിയുടെ മധ്യമേഖല പര്യടനം കോട്ടയം-ഇടുക്കി അതിർത്തിയിലും നടക്കും. പ്രതിപക്ഷ നേതാവ് വി…

Read More

സ്വകാര്യ ബസ് സമരം പിൻവലിച്ചു

കോട്ടയം: സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നാട്ടകം ഗസ്റ്റ്ഹൗസിൽ ഇന്നലെ രാത്രി നടത്തിയ ചർച്ചയെതുടർന്നാണ് തീരുമാനം. ഈ മാസം 18ന് മുമ്പ് ബസ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ബസ് ഉടമകളുമായി തുടർ ചർച്ചകൾ നടക്കുമെന്നും ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു….

Read More

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ തുടരുന്നു; ഭീകരർക്കായി കൂടുതൽ സൈനികരെ എത്തിച്ച് തിരച്ചിൽ

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു. ഏഴു ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ അഖാലിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കൊല്ലപ്പെട്ട മൂന്നുപേരും പ്രാദേശിക ഭീകരർ ആണെന്നാണ് റിപ്പോർട്ട്. പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറിയെത്തിയ ഭീകരരും പ്രദേശത്ത് ഒളിച്ചിരിക്കുന്നു ഉണ്ടെന്നാണ് വിവരം. മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ച് തിരച്ചിൽ തുടരുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ നടപടിയാണ് അഖാലിലേതെന്ന് പ്രതിരോധ വൃത്തങ്ങൾ…

Read More

ട്വൻ്റി20 ലോകകപ്പ്; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ പുനരാലോചിക്കണം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

  ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 24ന് ദുബൈയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് ട്വന്റി20 ലോകകപ്പ് മത്സരം നടത്തുന്നത് പുനരാലോചിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെങ്കില്‍ ഇക്കാര്യം പുനഃപരിശോധിക്കേണ്ടതാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ജമ്മു കശ്മീരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് മത്സരം നടത്തണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരില്‍ തദ്ദേശവാസികളല്ലാത്ത തൊഴിലാളികള്‍ക്ക് നേരെ ഞായറാഴ്ച വീണ്ടും ആക്രമണമുണ്ടായിരുന്നു. കുല്‍ഗാമിലെ വാന്‍പോ മേഖലയിലാണ് ബീഹാര്‍ സ്വദേശികളായ രണ്ട് പേരെ…

Read More