ബ്രിട്ടീഷ് ഭരണ കാലയളവിൽ ജനങ്ങൾക്ക് ലഭിച്ചിരുന്ന നീതി പോലും ഇടതു പക്ഷ സർക്കാരിന്റെ കാലയളവിൽ ജനങ്ങൾക്ക് ലഭിക്കുന്നില്ലന്ന് സിനിമ താരം ദേവൻ .
എൻ ഡി എ സ്ഥാനാർഥി
സി. കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മഹിളാ മോർച്ച സംഘടിപ്പിച്ച മഹിളാ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കർ എൻ ഡി എസഥാനാർത്ഥി സി കെ ജാനു, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലളിത വത്സൻ, ബിജെപി ദേശീയ സമിതി അംഗം പി. സി. മോഹനൻ മാസ്റ്റർ, മുതിർന്ന നേതാക്കളായ v. മോഹനൻ, രാധ സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു.