ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പരിശീലനത്തിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തിന് പരിക്കേറ്റു. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെ ഡല്‍ഹിയുടെ യുവതാരം സഹില്‍ പരാഖിനാണ് മുഖത്ത് പരിക്കേറ്റത്. ശക്തിയില്‍ പന്ത് മുഖത്തടിക്കുകയായിരുന്നു. മുഖത്ത് നിന്ന് ചോര വാര്‍ന്നതോടെ ഗ്രൗണ്ടില്‍ വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. പതിനെട്ടുകാരനായ ഓപ്പണിങ്ങ് ബാറ്ററായ സഹില്‍ പരാഖിനെ മുപ്പത് ലക്ഷം രൂപക്കാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. ഇനി പരിക്ക് പൂര്‍ണമായി ഭേദമായിട്ട് മാത്രമെ താരത്തിന് കളത്തിലിറങ്ങാന്‍ കഴിയൂ.
പന്ത് മുഖത്ത് കൊണ്ട് പരിക്ക്: ഡല്‍ഹി താരം ചികിത്സ തേടി







