Headlines

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടു; സർക്കാർ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപണം

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം. വാൽപ്പാറയിലെ ദുരന്തബാധിതരെ സർക്കാർ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം ചേർന്നപ്പോൾ വാൽപ്പാറയിലെ ദുരിതബാധിതരെ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു. മലപ്പുറം പാങ്ങ് ജി.എൽ.പി. സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായത്….

Read More

ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവം; കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല, നടന്നത് ഗുരുതര സുരക്ഷാ ലംഘനം ; ADGP എസ്. ശ്രീജിത്തിന്റെ റിപ്പോർട്ട്

ശബരിമല സന്നിധാനത്ത് അനുമതി ഇല്ലാതെ കോസ്റ്റ്ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ ഗുരുതര സുരക്ഷാ ലംഘനമെന്ന് ADGP എസ്.ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട്. കൊടിമരത്തിന് തൊട്ടു മുകളിൽ കൂടി ഹെലികോപ്റ്റർ പറന്നു. കോസ്റ്റ്ഗാർഡിന്‍റെ വിശദീകരണം തൃപ്തികരമല്ല. എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുത്തതായി സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന് പത്തനംതിട്ട എസ്.പിയെ ചുമതലപ്പെടുത്തി . ശബരിമല മുതൽ നിലക്കൽ വരെ അതീവസുരക്ഷാ മേഖലയാണ്. ഇത്തരത്തിൽ വളരെ…

Read More

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഇന്നലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അക്രമികൾ വീടുകൾക്ക് തീയിട്ടു. ഇന്നലെ ഉക്രുലിൽ നാഗ വില്ലേജ് ഗാർഡ് അംഗം കൊല്ലപ്പെട്ടിരുന്നു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശി ഹോർഷാക്മി ജമാങ് (29) ആണ് കൊല്ലപ്പെട്ടത്.സിനകൈതൈയിൽ പട്രോളിംഗ് ഓപ്പറേഷനിടയിലായിരുന്നു സംഭവം. 2023 മേയ് 3നാണ് മണിപ്പൂരിൽ ‌മെയ്തി -കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു വർഷം പിന്നിടുമ്പോഴും സമാധാനം…

Read More

പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? അറിയാം

ഉഷ്ണതരംഗത്തിനൊപ്പം പാമ്പ് ഭീതിയിൽ കൂടിയാണ് കേരളം. സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5 പേരാണ് മരിച്ചത്. പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്ത്? കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ? അറിയാം. ഉഷ്ണതരംഗത്തിന് പിന്നാലെയാണ് പാമ്പുകളെ കുറിച്ചുള്ള ഭീതിയും കേരളത്തിൽ ഉയരുന്നത്. പാമ്പുകളുടെ താവളം ഒരുക്കുന്നതിൽ മനുഷ്യന്റെ അശ്രദ്ധയ്ക്കും വലിയ പങ്കുണ്ട്. വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കലാണ് ഇതിൽ പ്രധാനം. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ…

Read More

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും. അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്നത് ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇറാൻ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും താൻ അത് കണ്ടിട്ടില്ലെന്നും ഡൊണാൾഡ് ട്രംപ് റോയിട്ടേഴ്സിനോട് ഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിൽ ചർച്ച പദ്ധതിയിട്ടില്ലെന്നും ഇറാൻ്റെ വീക്ഷണങ്ങൾ മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ…

Read More