ഓണം ബമ്പര്‍: ഒന്നാം സമ്മാനം മരട് സ്വദേശിക്ക്
ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സ്ഥാനം ലഭിച്ചത് കൊച്ചി മരട് സ്വദേശിക്ക്. ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നേരത്തെ ലോട്ടറി അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. വയനാട് പനമരം സ്വദേശിയായ സൈതലവിയാണ് സുഹൃത്ത് വഴിയെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന് അവകാശവാദമുന്നയിച്ചിരുന്നത്. അതേസമയം, 126 കോടി രൂപയുടെ വരുമാനമാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പറിലൂടെ സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ…